വയാഗ്ര
വയാഗ്ര സുരക്ഷിതമാണോ? ഉപയോഗിയ്ക്കുന്നതിന് മുൻപ് അറിയേണ്ടത്
ലൈംഗികമായ തകരാറുകൾ, ലിംഗഭേദമില്ലാതെ ഒരു വലിയ ഭൂരിപക്ഷത്തിന്റെ പ്രശ്നമായി മറിക്കഴിഞ്ഞിരിയ്ക്കുന്നു, പ്രത്യേകിച്ചും പുരുഷൻമാരിൽ. പക്ഷെ അവർക്ക് ഈ ലൈംഗികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഒരു ലൈംഗികാരോഗ്യ വിദഗ്ധനോട് പോലും പറയാൻ മടിയാണ്. മാത്രമല്ല തന്റെ തകരാറുകൾക്ക് അവൻ വേഗത്തിൽ പരിഹാരം കണ്ടെത്താൻ ശ്രമിയ്ക്കുകയും, അതിനായി ഏതു മാർഗ്ഗവും സ്വീകരിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് വയാഗ്ര പോലുള്ള മരുന്നുകൾ, ഭവിഷ്യത്തുകളെ അവഗണിച്ചു കൊണ്ട്, എളുപ്പമാർഗമെന്ന നിലയിൽ വ്യാപകമായി ഉപയോഗിയ്ക്കപ്പെടുന്നത്. പക്ഷേ, സ്വമേധയാ ഇത്തരം മരുന്നുകൾ കഴിക്കുന്നത് ശരീരത്തിനും മനസ്സിനും ദീർഘകാല ദോഷങ്ങൾ സൃഷ്ടിക്കാമെന്നതാണ് യാഥാർത്ഥ്യം.
സെക്ഷ്വൽ പ്രശ്നങ്ങൾക്ക് (sexual problems) ആദ്യം വേണ്ടത് വിദഗ്‌ധ പരിശോധനയും , അടിസ്ഥാന കാരണം കണ്ടെത്തലുമാണ്, അത് കേവലം മരുന്നുകൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒന്നല്ല.
ഉദ്ധാരണശേഷിക്കുറവ് (Erectile Dysfunction), ശീഘ്രസ്ഖലനം (Premature Ejaculation), ലൈംഗികമായ ആഗ്രഹക്കുറവ് (Low Libido) ഇവയ്ക്കുള്ള സാധാരണ കാരണങ്ങൾ:
✓ മാനസിക സമ്മർദ്ദം, ആശങ്ക
✓ ഹോർമോൺ അസന്തുലിതാവസ്ഥ
✓ ക്രോണിക്ക് അസുഖങ്ങൾ
✓ ജീവിതരീതി, ഉറക്കം, ഭക്ഷണം
✓ മറ്റ് മരുന്നുകളുടെ പാർശ്വഫലങ്ങൾ
✓ സർജറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
അതിനാൽ പ്രശ്നത്തിന്റെ വേരുകൾ മനസിലാക്കാതെ വയാഗ്ര കഴിക്കുന്നത്, ലക്ഷണങ്ങളെ മറയ്ക്കുന്ന താൽക്കാലിക പരിഹാരമാർഗ്ഗം മാത്രമാണ്.
എന്താണ് വയാഗ്ര? എങ്ങനയാണ് അതിന്റെ പ്രവർത്തനം?
വയാഗ്രയുടെ പ്രധാന ഘടകം സിൽഡെനാഫിൽ സിട്രേറ്റ് (Sildenafil Citrate) ആണ്. ഇത് ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിച്ച് ഉദ്ധാരണം സംഭവിപ്പിച്ച്, അത് ദീർഘനേരത്തേയ്ക്ക് നിലനിർത്താൻ സഹായിക്കുന്നു. പക്ഷേ യഥാർത്ഥ ലൈംഗിക ഉദ്ധാരണത്തിനു പിന്നിൽ ലൈംഗിക ഉത്തേജനം ആവശ്യമാണ്. അതിന് മനസ്സിന്റെ പങ്ക് അതിപ്രധാനമാണ്. അങ്ങനെയുള്ള ഉത്തേജനത്തോട് കൂടിയ ഉദ്ധാരണവും, വേഴ്ചയുമാണ് യഥാർത്ഥ ലൈംഗിക സുഖവും, സംതൃപ്തിയും പ്രദാനം ചെയ്യുന്നത്.
വയാഗ്ര ഉപയോഗിച്ചാൽ സംഭവിക്കാവുന്ന പ്രശ്നങ്ങൾ:
→ രക്തസമ്മർദ്ദം അപകടകരമായി കുറയാം
→ ഹൃദ്രോഗികൾക്ക് ജീവന് ഭീഷണിയാകാം
→ ദീർഘകാല ഉപയോഗം മൂലം വയാഗ്രയെ അമിതമായി അശ്രയിക്കേണ്ടി വരികയും, അതില്ലാതെ ലൈംഗിക ബന്ധത്തിലർപ്പെടാൻ കഴിയാതെ വരികയും ചെയ്യും.
→ കാഴ്ചമങ്ങൽ, തലചുറ്റൽ, നെഞ്ചുവേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാം
സ്വമേധയായുള്ള വയാഗ്ര ഉപയോഗം അപകടകരമായ തെറ്റ്
ഇന്റർനെറ്റിലൂടെയും, അനധികൃത ഫാർമസികളിലൂടെയും ലഭിക്കുന്ന വയാഗ്ര പോലുള്ള ഉൽപ്പന്നങ്ങൾ ശരീരത്തിൽ വിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ഇവിടെയാണ് ഒരു സെക്സോളജിസ്റ്റിന്റെ പ്രസക്തി. അദേഹത്തിന്റെ ഉപദേശമാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗം.
ഒരു സെക്ഷ്വൽ വെൽനസ് വിദഗ്ധനോട് (Sexual Wellness Doctor/ sexologist) സംസാരിക്കുന്നത്, പലപ്പോഴും മരുന്നിനേക്കാൾ കൂടുതൽ ഫലപ്രദമാണ്.
സെക്സോളജിസ്റ്റ് നിങ്ങൾക്കായി ചെയ്യുന്നത്:
1. നിങ്ങളുടെ ശരീരസ്ഥിതിയും ഹോർമോൺ നിലയും പരിശോധിക്കുന്നു.
2. മാനസിക ഘടകങ്ങളും സമ്മർദ്ദങ്ങളും വിലയിരുത്തുന്നു.
3. ആവശ്യമായാൽ ടെസ്റ്റുകൾ നിർദ്ദേശിച്ച് ഓരോരുത്തർക്കും വെവ്വേറെ (കസ്റ്റമൈസ്ഡ്) ചികിത്സ നൽകുന്നു.
4. കൗൺസിലിംഗിലൂടെ ആത്മവിശ്വാസവും, പോസിറ്റീവായ മാനസിക നിലയും പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു.
5. മരുന്ന് ആവശ്യമാണെങ്കിൽ, സുരക്ഷിതമായ മരുന്ന് .നിർദ്ദേശിക്കുന്നു.
അതിനാൽ, പ്രശ്നം മറയ്ക്കാനുള്ള മരുന്നിനേക്കാൾ, പ്രശ്നം മനസ്സിലാക്കാനുള്ള സംസാരമാണ് ആദ്യചികിത്സ.
ആരോഗ്യമുള്ള ലൈംഗികജീവിതം ഒരു മരുന്നിൽ ഒതുങ്ങുന്നില്ല
ലൈംഗികാരോഗ്യം ശരീരത്തെയും മനസ്സിനെയും ഉൾക്കൊള്ളുന്നതാണ്.
ഒരു ചെറിയ ഗുളികയിൽ അതിനുള്ള എല്ലാ പരിഹാരങ്ങളും ഇല്ല.
പകരം, ശ്രദ്ധിക്കേണ്ടത്:
🗣️ തുറന്ന ആശയവിനിമയം
🥗 ആരോഗ്യകരമായ ഭക്ഷണം
🏃♂️ നിത്യേന വ്യായാമം
😴 മതിയായ ഉറക്കം
🩺 ക്രോണിക് രോഗങ്ങളുടെ ചികിത്സ
🚭 പുകവലിയോടും, മദ്യപാനത്തോടും വിട
🧘 മാനസിക സമ്മർദ്ദം കുറയ്ക്കൽ
ഇവയൊക്കെ ചേർന്നാണ് ശരിയായ ലൈംഗികാരോഗ്യത്തിലേക്കുള്ള വഴികൾ ഒരുക്കുന്നത്.
വയാഗ്ര—താൽക്കാലിക ആശ്വാസമോ? ദീർഘകാല ആരോഗ്യഭീഷണികളും
വയാഗ്ര പോലുള്ള മരുന്നുകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ഉപകാരപ്രദമാണെന്ന് തോന്നാം. പക്ഷേ അത് യഥാർത്ഥ ചികിത്സാവിധിയല്ല.
നിങ്ങളുടെ ശരീരത്തിനും മനസ്സിനും അനുയോജ്യമായ മാർഗം കണ്ടെത്താൻ സെക്സോളജിസ്റ്റിന്റെ (sexologist) നേരിട്ടുള്ള കൺസൾട്ടേഷൻ അത്യാവശ്യമാണ്.
ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശരിയായ അറിവോടെയും, വിദഗ്ധ മാർഗ്ഗനിർദേശത്തോടെയും സമീപിക്കേണ്ടതാണ്. വയാഗ്ര പോലെയുള്ള മരുന്നുകൾ പലർക്കും താൽക്കാലിക ആശ്വാസം നൽകുന്നുവെന്നു തോന്നാമെങ്കിലും, അവയുടെ ദീർഘകാലത്തെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മാനസിക സമ്മർദ്ദങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ട്.
സെക്ഷ്വൽ വെൽനസ്: വയാഗ്രയ്ക്ക് പകരം സുരക്ഷിത പരിഹാരങ്ങൾ
ഇതെല്ലാം മനസ്സിലാക്കുകയും, പ്രകൃതിദത്തമായും സുരക്ഷിതമായും രോഗശാന്തി നേടാനുള്ള മാർഗ്ഗങ്ങൾ രോഗികൾക്ക് നൽകുകയും ചെയ്യുന്ന വിശ്വാസ്ത ലൈംഗികാരോഗ്യകേന്ദ്രമാണ് ഡോ. റാണാസ് മെഡിക്കൽ ഹാൾ. ആറു ദശാബ്ദങ്ങളായി യുനാനി വൈദ്യശാസ്ത്രത്തിന്റെ സമ്പന്ന പാരമ്പര്യവും, പ്രശസ്തരായ ലൈംഗിക ചികിത്സകരുടെ അനുഭവസമ്പത്തും കൈമുതലാക്കി മുന്നേറുന്ന ഈ സ്ഥാപനം ഇന്ത്യയിലെ ശ്രദ്ധേയമായ സെക്സോളജി സെന്ററുകളിൽ ഒന്നാണ്.
പ്രമുഖ യുനാനി വിദഗ്ധനും സെക്സോളജിസ്റ്റുമായ ഡോ. അൽത്താഫ് ഇബ്രാഹിം റാണയുടെ നേതൃത്വത്തിലാണ് ചികിത്സാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. കൊച്ചിയിലെ എം.ജി. റോഡിലുള്ള മുഖ്യശാഖയ്ക്കൊപ്പം, തൃശൂർ, അങ്കമാലി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലും ശാഖകൾ പ്രവർത്തിക്കുന്നു.
പുരുഷന്മാർക്കിടയിൽ കാണപ്പെടുന്ന ശീഘ്രസ്ഖലനം, ഉദ്ധാരണ ശേഷിക്കുറവ്, ലിംഗവലിപ്പത്തെച്ചൊല്ലിയ ആശങ്കകൾ, ഗുഹ്യരോഗങ്ങൾ എന്നിവയ്ക്കും, സ്ത്രീകളിൽ സാധാരണമായി കണ്ടുവരുന്ന വജൈനൽ ഡ്രൈനസ്സ്, ലൈംഗികാഗ്രഹക്കുറവ് (Low Libido) തുടങ്ങിയ പ്രശ്നങ്ങൾക്കും ഇവിടെ സമഗ്രമായ, ശാസ്ത്രീയമായ പരിഹാരങ്ങൾ നൽകുന്നു.
ഡോ. റാണാസ് മെഡിക്കൽ ഹാളിന്റെ പ്രത്യേകത രോഗത്തിന്റെ ലക്ഷണങ്ങളെ മാത്രം പരിഗണിക്കാതെ, രോഗിയുടെ സമ്പൂർണ്ണ ആരോഗ്യനിലയെ ആധാരമാക്കി ഹോളിസ്റ്റിക് ചികിത്സയാണ് നൽകുന്നത്. വ്യക്തിഗതമായ വിലയിരുത്തലുകൾ, ആവശ്യമായ പരിശോധനകൾ, പാർശ്വഫലങ്ങളില്ലാത്ത പ്രത്യേക ഹർബൽ മരുന്നുകൾ, മനസ്സിന്റെ സമാധാനം ഉറപ്പാക്കുന്ന സൈക്കോളജിക്കൽ കൗൺസിലിംഗ് എന്നിവയുടെ സംയോജനമാണ് ഇവിടുത്തെ ചികിത്സാ രീതി. ഇത് രോഗശാന്തിയോടൊപ്പം ആത്മവിശ്വാസവും പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു.
ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട ഏതു തരത്തിലുള്ള സംശയങ്ങൾക്കും രോഗങ്ങൾക്കും, നിങ്ങൾക്ക് നേരിട്ട് ഡോ. റാണാസ് മെഡിക്കൽ ഹാൾ സന്ദർശിക്കാവുന്നതാണ്. ആധുനിക സൗകര്യങ്ങളുള്ള ഓൺലൈൻ കൺസൾട്ടേഷൻ സംവിധാനവും ഇവിടെ ലഭ്യമാണ്. നിങ്ങളുടെ സ്വകാര്യതയും വിശ്വാസവും പരമാവധി ഉറപ്പാക്കി ഇവിടെ ചികിത്സ തേടാവുന്നതാണ്.

