Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India

ലിംഗ ഉദ്ധാരണം നീണ്ടു നിൽക്കാൻ


60 കഴിഞ്ഞ പുരുഷന്മാരിലെ ബലക്കുറവ് പരിഹരിക്കാനും, മികച്ച ഉദ്ധാരണത്തിനും, ഉദ്ധാരണം നീണ്ടു നിൽക്കാനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ (Erectile Dysfunction in Over 60’s)

ഉദ്ധാരണക്കുറവ് കാരണം ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? മികച്ച ഉദ്ധാരണത്തിന്, ലിംഗ ഉദ്ധാരണം നീണ്ടു നിൽക്കാൻ, ഉദ്ധാരണക്കുറവ് പൂർണമായും പരിഹരിക്കാൻ ഉത്തമമായ ചികിത്സ: അപ്പോയ്ൻമെന്റിനായി 📞 (91) 8848511462 എന്ന നമ്പറിലേക്ക് വിളിക്കുക.

എന്താണ് ഉദ്ധാരണക്കുറവ്?

പുരുഷന് ലൈംഗിക താത്പര്യം ഉണ്ടാകുമ്പോൾ സംഭവിയ്ക്കുന്ന ലിംഗ ഉത്തേജനത്തെയാണ് ഉദ്ധാരണം എന്ന് പറയുന്നത്. ലൈംഗിക തൃഷ്ണ കൂടുമ്പോൾ, രക്തയോട്ടം കൂടി ലിംഗം വികസിയ്ക്കുന്നു. അങ്ങനെയുണ്ടാകുന്ന ഉദ്ധാരണം ദീർഘമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഉപയുക്തമാകുകയും, രതി മൂർഛയടയുന്നത് വരെ നിലനിൽക്കുകയും ചെയ്യും.

ഇപ്രകാരം ഉദ്ധാരണം ആർജ്ജിയ്ക്കാൻ സാധിയ്ക്കാതെ വരിക അല്ലെങ്കിൽ ഉദ്ധാരണം നടന്നാൽ തന്നെ അത് നിലനിർത്താൻ കഴിയാതെ വരിക, ഈ അവസ്ഥകളെയാണ് ഉദ്ധാരണക്കുറവ് എന്നത് കൊണ്ട് ഉദ്ദേശിയ്ക്കന്നത്. ഇത് മൂലം ലൈംഗികാസക്തി കുറഞ്ഞ്, പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ ഇടർച്ച ഉണ്ടാകുകയും ചെയ്യുന്നു. ഏത് പ്രായത്തിലുള്ളവർക്കും, എപ്പോൾ വേണമെങ്കിലും ഇത് സംഭവിയ്ക്കാമെന്നിരിയ്ക്കെ 60 വയസ്സിന് മുകളിൽ പ്രായം ഉള്ളവർക്ക് ഇത് കൂടുതലായി കണ്ടുവരുന്നു.

ബലക്കുറവ്/ ലിംഗ ഉദ്ധാരണക്കുറവ് കാരണം?


ഉദ്ധാരണ വൈകല്യത്തിന്റെ പ്രധാന കാരണങ്ങളെ നമുക്ക് മൂന്നായി തിരിയ്ക്കാം ബാഹ്യ കാരണങ്ങൾ, മാനസിക കാരണങ്ങൾ, ജീവിത ശൈലി പ്രശ്നങ്ങൾ.

ബാഹ്യ കാരണങ്ങൾ:

പ്രായമാകുന്നതിനോട് ബന്ധപ്പെട്ട ഹൃദയതകരാർ, ഉയർന്ന രക്ത സമ്മർദ്ദം, പ്രമേഹം എന്നിവ രക്തയോട്ടം പരിമിതപ്പെടുത്തുകയും,ഉദ്ധാരണം ദുഷ്ക്കരമാക്കുകയും ചെയ്യുന്നു.

60 വയസ്സിനു ശേഷം കണ്ടുവരാറുള്ള നാഡീവ്യവസ്ഥയിലുണ്ടാകുന്ന തകരാറുകൾ, ഉദാഹരണത്തിന് മൾട്ടിപ്പിൾ സ്ക്ലീറോസിസ്, പാർക്കിൻസൻസ് ഡിസീസ് എന്നിവ ഉദ്ധാരണക്കുറവിന് കാരണങ്ങളാകുന്നു. 

ഹോർമോൺ, തൈറോയ്ഡ് എന്നിവയുടെ അസന്തുലിതാവസ്ഥയും, സ്ഥിരമായി ഉപയോഗിയ്ക്കുന്ന ആന്റി ഡിപ്രസന്റ്കൾ, സെഡേറ്റീവുകൾ എന്നിവയുടെ പ്രാർശ്വഫലവും ഉദ്ധാരണ വൈകല്യം ഉറപ്പാക്കുന്നു.

മദ്യപാനവും, പുകവലിയും, ലഹരി മരുന്നുകളുടെ ഉപയോഗവും, നാഡീവ്യവസ്ഥകളെ തകർക്കുകയും, അതിന്റെ പരിണിത ഫലമായി ഉദ്ധാരണക്കുറവ് സംഭവിയ്ക്കുകയും ചെയ്യും.

മാനസിക കാരണങ്ങൾ: 

മാനസിക കാരണങ്ങളും ഉദ്ധാരണ വൈകല്യത്തെ സംബന്ധിച്ച് നിർണ്ണായകമാണ്. 

അത് വിഷാദമായോ, ലൈംഗിക പ്രകടനത്തെക്കുറിച്ചോ, മുൻ കാല ലൈംഗിക ദുരനുഭവങ്ങൾ ആവർത്തിയ്ക്കുമോ എന്ന ഉത്ക്കണ്ഠയായോ, മാനസിക സമ്മർദ്ദമായോ സംഭവിയ്ക്കാം. 

നിത്യസഹവാസം അതൃപ്തിയുളവാക്കുന്നു എന്ന ചൊല്ലു അന്വർത്ഥമാക്കും പോലെ കാലാന്തരത്തിൽ പങ്കാളിയുമായുള്ള ബന്ധത്തിലെ വിള്ളലുകൾ, താളപ്പിഴകൾ എന്നിവയും ഉദ്ധാരണത്തെ സാരമായി ബാധിയ്ക്കാം.

ജീവിത ശൈലി പ്രശ്നങ്ങൾ:

പ്രായമാകുന്തോറും, വിശിഷ്യാ 60 വയസ്സിനു ശേഷം മിക്ക പുരുഷൻമാരും ഉദാസീനമായ ജീവിത ശൈലി പിൻപറ്റുന്നതായി കണ്ടിട്ടുണ്ട്. 

വ്യായാമത്തിന്റെ അഭാവം, ശാരീരിക പ്രവർത്തനങ്ങൾ ഇല്ലാതാകുക, ഒപ്പം പൊണ്ണത്തടിയും ചേരുമ്പോൾ അത് ഉദ്ധാരണ വൈകല്യത്തിന് വഴിയൊരുക്കും.

60 കഴിഞ്ഞ പുരുഷന്മാരിലെ ഉദ്ധാരണക്കുറവിനുള്ള പരിഹാരം

മുതിർന്നവർക്കുണ്ടാകുന്ന ഉദ്ധാരണ പ്രശ്നങ്ങളെ ഒരു പ്രത്യേക രീതിയിൽ കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്.

അതിൽ പ്രധാനം പ്രായാധിക്യത്തിന് അനുബന്ധമായി ഉണ്ടാകാവുന്ന ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയരോഗങ്ങൾ എന്നിവയുണ്ടെങ്കിൽ അവ നിയന്ത്രിച്ച് നിർത്തണം എന്നുള്ളതാണ്. ഒപ്പം മാനസിക ഉല്ലാസത്തിന് ഉതകുന്ന സമാധാനപൂർണ്ണമായ ജീവിത രീതി സ്വീകരിയ്ക്കണം. അതും, വിഷാദവും സമ്മർദ്ദവും ഇല്ലാത്ത ജീവിത രീതി.

മിതവും, ചിട്ടയുമായ വ്യായാമം, പോഷക പ്രാധാന്യമുള്ള ഭക്ഷണം, പുകവലി, മദ്യപാനം എന്നിവയിൽ നിന്നും അകലം പാലിക്കൽ എന്നിവ ഉദ്ധാരണ വൈകല്യത്തെ പ്രായമായവരിൽ നിന്നും അകററി നിർത്തും.

ഇത്രയൊക്കെ പ്രതിവിധികൾ  സ്വയം എടുത്തിട്ടും ഉദ്ധാരണ വൈകല്യം നിങ്ങളെ അലട്ടുന്നുവെങ്കിൽ, പ്രവർത്തന പരിചയമുള്ള, ഉത്തമനായ ഒരു ലൈംഗിക രോഗ വിദഗ്ധനെ കാണുക.

വയാഗ്രകൾ, ലിംഗ സ്പ്രേകൾ, ലിംഗ ഉദ്ധാരണം നീണ്ടു നിൽക്കാൻ ഉപകാരപ്രദമോ?

ഒരു സെക്സോളജിസ്റ്റിനെ കാണുന്നതിനുപകരം 60 വയസ്സിന് മുകളിലുള്ള പലരും മാർക്കറ്റിൽ ലഭ്യമായ പലതരം വയാഗ്രകൾ, ലിംഗ സ്പ്രേകൾ എന്നിവ വ്യാപകമായി ഉപയോഗിയ്ക്കുന്നതായി കണ്ടുവരാറുണ്ട്. ഇവയിൽ പലതും തൽക്ഷണ ലൈംഗികാവേശം നൽകാറുണ്ടെങ്കിലും, ഗുരുതരമായ പ്രാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. കാഴ്ചയ്ക്ക് മങ്ങൽ, നാഡീവ്യവസ്ഥയ്ക്ക് തകരാർ ,ഹൃദയത്തിനും, വൃക്കകൾക്കും അപകടകരങ്ങളായ കുഴപ്പങ്ങൾ എന്നിവ ഇവ ഉണ്ടാക്കും. ചിലർക്കാകട്ടെ ഉദ്ധാരണം മണിക്കൂറുകൾ നീണ്ടു നില്ക്കുകയും ചെയ്യും. ഇവ ഉപയോഗിയ്ക്കുന്നതു കൊണ്ട് ക്രമേണ ലൈംഗിക തൃഷ്ണ കുറയുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ ബുദ്ധിമുട്ടുകയും ചെയ്യും.

ഉദ്ധാരണക്കുറവിനുള്ള ശാശ്വത പരിഹാരം – ലിംഗ ഉദ്ധാരണം നീണ്ടു നിൽക്കാൻ : ഡോ.റാണാസ് മെഡിക്കൽ ഹാൾ

ഏറ്റവും ഉത്കൃഷ്ടമായ ഉദ്ധാരണ വൈകല്യ ചികിത്സ നല്കാൻ പ്രാപ്തരായ സെക്സോളജിസ്റ്റുകളാണ് ഉത്കൃഷ്ടമായ യുനാനീ ചികിത്സാരീതിയുടെ പ്രചാരകരും, പ്രയോക്താക്കളുമായ ഡോ.റാണാസ് മെഡിക്കൽ ഹാൾ.

ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടംതട്ടാതെ പ്രകൃതിദത്തമായ, പാർശ്വഫലങ്ങളില്ലാത്ത ഔഷധ കൂട്ടുകളാണ് ഉദ്ധാരണ വൈകല്യം എന്നന്നേയ്ക്കുമായി മാറ്റിയെടുക്കാൻ ഉപയോഗിയ്ക്കുന്നത്. 

ഇതിനായി നൂറ്റാണ്ടുകൾക്ക് മുമ്പ് പൗരസ്ത്യ ദേശങ്ങളിലെ, പൂർവ്വ സൂരികളായ പ്രഗൽഭ യൂനാനി ഭിഷഗ്വരരുടെ വൈദഗ്ധ്യം പാരമ്പര്യമായി ഡോ. റാണാസ് മെഡിക്കൽ ഹാളിന് സിദ്ധിച്ചിരിയ്ക്കുന്നു. 6 പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ഈ വൈദ്യ സംരംഭം ഇപ്പോൾ കൊച്ചി എം.ജി.റോഡിൽ കോർപ്പറേറ്റ് ക്ലിനിക്കും, തൃശൂർ, അങ്കമാലി, ആലപ്പുഴ, കോട്ടയം എന്നിവടങ്ങളിൽ ശാഖകളുമായും പ്രവർത്തിയ്ക്കന്നു.

ഈ ക്ലിനിക്കുകളുടെ ഇപ്പോഴത്തെ തലവനായ ഡോ. അൽത്താഫ് ഇബ്രാഹിം റാണ തനിയ്ക്ക് ലഭിച്ച പാരമ്പര്യ വിജ്ഞാനത്തെ അക്കാദമിക് പരിജ്ഞാനവുമായി കൂട്ടിയിണക്കി, ഉദ്ധാരണ വൈകല്യം ഉൾപ്പടെയുള്ള ലൈംഗിക രോഗങ്ങൾ കൊണ്ടു വിഷമിയ്ക്കുന്ന ആയിരക്കണക്കിന് രോഗികളെ അതിൽ നിന്നൊക്കെ പരിപൂർണ്ണമായി മോചിപ്പിച്ച് ഉത്തമ ലൈംഗിക ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നിരിയ്ക്കുന്നു

മുതിർന്നവരിലുണ്ടാകുന്ന ഉദ്ധാരണ വൈകല്യത്തിന് , ലിംഗ ഉദ്ധാരണം നീണ്ടു നിൽക്കാൻ – വ്യക്തിഗത ചികിത്സ

മുതിർന്നവരിലുണ്ടാകുന്ന ഉദ്ധാരണ വൈകല്യത്തിന് വ്യക്തിഗതമായ ചികിത്സയാണ് ഡോ.റാണാസ് മെഡിക്കൽ ഹാളിൽ നൽകുന്നത്. അവരെ വിശദമായ പരിശോധനയ്ക്ക് വിധേയരാക്കി, ഈ രോഗത്തിന്റെ കാരണഹേതുവായ അടിസ്ഥാന പ്രശ്നത്തെ കണ്ടെത്തി, അതിന് ചികിൽസ നല്കുകയാണ് ചെയ്യുന്നത്. 

ഓരോ കാരണത്തിനും അതിനനുയോജ്യമായ, പാർശ്വഫലങ്ങളില്ലാത്ത 100 % പ്രകൃതിദത്തമായ ഔഷധങ്ങൾ നല്കി ഈ അസുഖത്തെ വേരോടെ പിഴുതെറിയുന്നു. ഇനി ഈ അസുഖത്തിന് പിന്നിൽ മാനസികമായ പ്രശ്നങ്ങളുണ്ടെങ്കിൽ, അവയെ കൗൺസിലിംഗ് കൊണ്ടു മാറ്റിയെടുക്കുന്നതാണ്. ഇതിനൊക്കെയായി ഡോ. റാണാസ് മെഡിക്കൽ ഹാളിൽ, ഡോ അൽത്താഫിന് പിന്തുണയുമായി ഒരു പറ്റം പ്രഗൽഭരായ സെക്ലോളജിസ്റ്റുകളും, അത്യന്താധുനിക സാങ്കേതിക വൈദഗ്ധ്യവും ഉണ്ട്. അങ്ങനെ വയോജനങ്ങളിലുണ്ടാകുന്ന ലൈംഗിക രോഗങ്ങളെ ഇല്ലാതാക്കി, അവർക്ക് ഒരു നവ ലൈംഗിക ജീവിതം പ്രദാനം ചെയ്യുന്നു.

    Talk to our Doctor
    FREE your Sexual Frustration forever!
    Please enable JavaScript in your browser to complete this form.