ശീഘ്രസ്ഖലനം കാരണങ്ങളും പരിഹാരവും
ശീഘ്രസ്ഖലനം കാരണങ്ങളും ആയുർവേദ പരിഹാരവും
ലൈംഗിക ജീവിതത്തിൽ പുരുഷൻമാരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ശീഘ്രസ്ഖലനം. എന്താണ് ശീഘ്രസ്ഖലനം? ശീഘ്രസ്ഖലനം കാരണങ്ങളും ആയുർവേദ പരിഹാരവും അറിയുക! എല്ലാ ലൈംഗിക പ്രശ്നങ്ങൾക്കും മികച്ചതും, സുരക്ഷിതവും, ശാശ്വതവുമായ പ്രതിവിധി ഡോ റാണ മെഡിക്കൽ ഹാൾ നിങ്ങൾക്ക് നൽകുന്നു. 1960 മുതൽ ഞങ്ങൾ എല്ലാ ലൈംഗിക പ്രശ്നങ്ങൾക്കും പരമ്പരാഗത ആയുർവേദ യുനാനി ചികിത്സകളിലൂടെ മികച്ച ഫലങ്ങൾ നൽകി വരുന്നു. നിങ്ങൾക്ക് ഞങ്ങളോട് നേരിട്ടോ, ഓൺലൈൻ കൺസൾട്ടേഷൻ വഴിയോ ബന്ധപ്പെടാവുന്നതാണ്. സൗജന്യ കൺസൾട്ടേഷനും ലഭ്യമാണ്.
ശീഘ്രസ്ഖലനം എന്നാൽ എന്ത്?
ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ, പങ്കാളികൾ ഇരുവരും രതിമൂർച്ഛയിൽ എത്തുന്നതിനു വളരെ മുമ്പ് തന്നെ, നിയന്ത്രിക്കുവാനാവാതെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം (Premature Ejaculation). വളരെ ചെറിയ ലൈംഗികോദ്ദീപനം പോലും ഇതിന് വഴി തെളിച്ചേക്കാം. ലൈംഗിക പ്രക്രിയ ആരംഭിക്കുന്നതിന് തൊട്ട് മുമ്പോ, തുടങ്ങിക്കഴിഞ്ഞു ഉടനേയോ, സ്ഖലനം സംഭവിക്കുന്നു. ഇതു കാരണം ലൈംഗികപ്രക്രിയ കൊണ്ട് ലഭിക്കേണ്ട സുഖവും സംതൃപ്തിയും പുരുഷനും സ്ത്രീക്കും ലഭിക്കില്ല. ശുക്ലം പൂർണമായി പുറം തള്ളി കഴിയുമ്പോൾ, ലിംഗത്തിന് ഉണ്ടായിരുന്ന ഉദ്ധാരണ ബലം കുറയുകയും പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നു – ബലം കുറഞ്ഞ, മൃദുലമായ സ്ഥിതിയിൽ. തദവസ്ഥയിൽ പുരുഷന് ലൈംഗിക വേഴ്ചയിൽ ഏർപ്പെടാൻ സാധിക്കുകയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
സ്വാഭാവിക സ്ഖലനം എന്നാൽ എന്ത്?
പൂർണ ലൈംഗികാരോഗ്യത്താൽ അനുഗ്രഹീതനായ ഒരു പുരുഷന്, ലൈംഗിക സമയത്ത്, അയാളുടെ ദൃഢ ലിംഗത്താൽ പങ്കാളിയിലേക്ക് ഉൾപ്രവേശിക്കാൻ കഴിയുന്നു.
പുരുഷന് പങ്കാളിയെ ലൈംഗിക താഡനം (strokes) ഏൽപിച്ച് ലൈംഗിക സംതൃപ്തിയിൽ എത്തിക്കാനും സാധിക്കുന്നു.
അപ്രകാരം അയാൾ സുഖത്തിൻ്റെ പരകോടിയിൽ എത്തുമ്പോൾ രതിമൂർച്ച (orgasm) ഉണ്ടാവുകയും സ്ഖലനം സംഭവിക്കുകയും ചെയ്യുന്നു. ഇതിൻറെ ഫലമായി രണ്ടുപേരും രതി സായൂജ്യം (sexual satisfaction) അടയുന്നു.
ശീഘ്രസ്ഖലനം, ഇത് യഥാർത്ഥ രതിമൂർച്ചയോ?
ശീഘ്രസ്ഖലന പ്രശ്നമുള്ള പുരുഷന്, താനും തൻറെ പങ്കാളിയും ആഗ്രഹിക്കുന്നതിന് മുമ്പ് തന്നെ, മനപൂർവ്വമല്ലാത്ത സ്ഖലനം സംഭവിക്കുകയും , അതൃപ്തി അവശേഷിക്കുകയും ചെയ്യുന്നു. ഇവിടെ സ്ഖലനം സംഭവിക്കുന്നുണ്ടെങ്കിലും, അതിനർത്ഥം അയാൾ ലൈംഗിക സുഖത്തിൻ്റെ ഉത്തുംഗത്തിലാണെന്നോ, യഥാർത്ഥ രതിമൂർച്ച സംഭവിച്ചെന്നോ അല്ല, മറിച്ച് ലൈംഗിക രോഗഹേതുവായ അകാല രതിമൂർച്ഛയാണ്.
ശീഘ്രസ്ഖലനത്തിൻറെ ലക്ഷണങ്ങൾ
ലൈംഗിക വേഴ്ചയുടെ ഏതുസമയത്തും അകാല സ്ഖലനം ഉണ്ടാകാം. ഇത് ലൈംഗികവേഴ്ചയിലെ സുഖം കെടുത്തും. നിങ്ങൾ ശീഘ്രസ്ഖലന പ്രവണതയുള്ള ആളാണോ എന്ന് പരിശോധിക്കുക
സാധാരണ ലക്ഷണങ്ങൾ നമുക്ക് പരിശോധിക്കാം
1. ലൈംഗിക ഉദ്ധാരണം സംഭവിച്ചു കഴിഞ്ഞ ഉടൻ തന്നെ നിങ്ങൾ വേഴ്ച തുടങ്ങുന്നു. പക്ഷേ ബാഹ്യ കേളികളിൽ ഏർപ്പെടുമ്പോൾ തന്നെ നിങ്ങൾക്ക് സ്ഖലനം സംഭവിക്കുന്നു.
2. ബാഹ്യകേളികൾ രസകരമായി സംഭവിക്കുന്നു, പക്ഷേ ലിംഗ പ്രവേശനത്തിന് ശ്രമിക്കുമ്പോൾ അകാല സ്ഖലനത്തിന് കീഴടങ്ങുന്നു.
3.ലിംഗ പ്രവേശനം നന്നായി നടക്കുന്നു. എന്നാൽ ലൈംഗിക താഡനത്തിൽ പരാജയപ്പെടുന്നു.
4. ലൈംഗികവേഴ്ചയുടെ മധ്യത്തിൽ അകാല സ്ഖലനം സംഭവിക്കുകയും, അത് അപൂർണ്ണവും, ആരോചകവുമായ ഒരു ക്രിയയായി അവശേഷിക്കുകയും ചെയ്യുന്നു. ലൈംഗിക സംതൃപ്തി ഇരുപങ്കാളികൾക്കും ലഭിക്കുകയില്ല.
നിർഭാഗ്യവശാൽ പുരുഷൻ വീണ്ടും ലൈംഗിക വേഴ്ചയ്ക്ക് ശ്രമിച്ചാലും അയാൾ പരാജയപ്പെടാൻ ആണ് സാധ്യത. പിന്നെയും, പിന്നെയും ഉള്ള പരാജയങ്ങൾ പുരുഷന് മാനസിക സമ്മർദ്ദവും ഉൽക്കണ്ഠയും സൃഷ്ടിക്കുന്നു. അത് അയാളുടെ ആത്മവിശ്വാസം തകർക്കുകയും തൻറെ പങ്കാളിയെ കിടക്കയിൽ തൃപ്തിപ്പെടുത്താൻ കഴിയാതെ വരികയും ചെയ്യുന്നു.
ശീഘ്രസ്ഖലനം: യഥാർത്ഥ കാരണങ്ങളും അതിനുള്ള ആയുർവേദ പരിഹാരവും
ശീഘ്രസ്ഖലനത്തിൻ്റെ പ്രധാന കാരണങ്ങൾ ഇവയാണ്.
- ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള ഉത്കണ്ഠ.
- പങ്കാളിയുമായുള്ള വൈകാരിക ബന്ധത്തിലെ സങ്കീർണതകൾ
- .ഉദ്ധാരണക്കുറവ്
- ആത്മവിശ്വാസക്കുറവ്
- ഹോർമോൺ നിലയുടെ അസംതുലിതാവസ്ഥ.
- ന്യൂറോ ട്രാൻസ്മിറ്ററുകളുടെ വൈവിധ്യമാർന്ന അവസ്ഥകൾ.
- പ്രോസ്ട്രേറ്റ് ഗ്രന്ഥി അനുബന്ധ പ്രശ്നങ്ങൾ
- ജനിതക സ്വഭാവ വിശേഷങ്ങൾ .
ശീഘ്രസ്ഖലനത്തിന് എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത് ?
ശീഘ്രസ്ഖലനത്തിൻ്റെ യഥാർത്ഥ ഇരയായ സ്ത്രീയുടെ മാനസിക-ശാരീരിക ലൈംഗിക വിഷമതകളെ കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ . തൻറെ പങ്കാളിയുടെ അകാല സ്ഖലനത്താൽ രതിമൂർച്ചയോ, രതിസുഖം തന്നെയോ, കിട്ടാത്ത സ്ത്രീ ആകുലപ്പെട്ടും, വിഷമിച്ചും കഴിയുന്നു.
ദിനം പ്രതി നമ്മൾ ധാരാളം പേരുടെ ശീഘ്രസ്ഖലനാവസ്ഥകളെക്കുറിച്ച് അറിയുന്നു. അവയിൽ പൊതുവായ കാരണമായി കരുതപ്പെടുന്നത് പങ്കാളികളുടെ ബന്ധത്തിലുണ്ടാകുന്ന വിള്ളലുകള ണ്.
പ്രാരംഭ ദിനങ്ങളിലെ അകാല സ്ഖലന പ്രശ്നങ്ങൾ ദമ്പതികൾ അവഗണിക്കുകയും, മുന്നോട്ടു പോവുകയും ചെയ്യുന്നു. എന്നാൽ ഇത് സ്ഥിരമായി ഉണ്ടാകുമ്പോൾ, ലൈംഗിക ആകുലത സംഭവിക്കുകയും, ഇതു അവഗണിക്കാൻ കഴിയാതെയാകുകയും ചെയ്യുന്നു. ക്രമേണ ഇത് ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തുന്നു.
ലൈംഗിക പ്രശ്നങ്ങളും അനുബന്ധരോഗങ്ങളും തള്ളിക്കളയരുത്. തുടക്കത്തിൽ അവ ലഘുവാണെന്ന് തോന്നാം. ക്രമേണ അവ മോശമായി തീരും.
ശീഘ്രസ്ഖലനത്തിനുള്ള ഉത്തമ ചികിത്സ.
സിഗ്മണ്ട് ഫ്രോയിഡ്.
അനവതീർണ വികാരങ്ങൾക്ക് മൃതിയില്ല. അവ ജീവനോടെ സംസ്കരിക്കപ്പെടുകയും, വൈരൂപ്യത്തോടെ പുനർജ്ജനിക്കുകയും ചെയ്യും .
ശീഘ്രസ്ഖലനം അവധാന വിഷം (slow poison) പോലെയാണ്. തുടക്കത്തിൽ നിങ്ങൾ ഈ പ്രശ്നങ്ങളെക്കുറിച്ച് ആശങ്കപ്പെടില്ല. പക്ഷേ പിന്നീട് അതിന് വലിയ വില കൊടുത്തേ മതിയാവൂ. Premature ejaculation /ശീഘ്രസ്ഖലനം, അല്ലെങ്കിൽ അതിൻറെ ഹേതുവായ ഉദ്ധാരണക്കുറവ് ക്രമാനുഗതമായി നിങ്ങളുടെ ലൈംഗിക ആരോഗ്യത്തെയും സന്തോഷത്തെയും നശിപ്പിക്കുന്നു. ആയതിനാൽ ലൈംഗിക പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം ആവശ്യമാണ്.
ശീഘ്രസ്ഖലനം: കാരണങ്ങളും അതിനുള്ള ഉത്തമ ആയുർവേദ പരിഹാരവും
നിങ്ങളുടെ ലൈംഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മികച്ച, പരിചയ സമ്പന്നനായ ഡോക്ടറുടെ സേവനം നിങ്ങൾക്ക് ആവശ്യമാണ്. എല്ലാ ലൈംഗിക പ്രശ്നങ്ങൾക്കും മികച്ച ഹെർബൽ ചികിത്സ ഡോ റാണ മെഡിക്കൽ ഹാൾ നിങ്ങൾക്ക് നൽകുന്നു
ഡോക്ടർ റാണ വ്യത്യസ്ത ചികിത്സാരീതികളുടെ ഒരു സങ്കലനമാണ് ഇതിനായി അവലംബിക്കുന്നത്.
ശീഘ്രസ്ഖലനത്തിനുള്ള സുരക്ഷിതമായ ആയുർവേദ മരുന്നുകൾ.
ഉത്തമവും, സുരക്ഷിതവും, ഫലപ്രദവുമായ ഞങ്ങളുടെ ഔഷധങ്ങൾ നിങ്ങളുടെ അകാല സ്ഖലനത്തിന് മാത്രമല്ല മറിച്ച് ദീർഘകാല ലൈംഗിക ജീവിതത്തിനും ഉപകാരപ്പെടുന്നു.
- സ്വഭാവ ചികിത്സ (Behavioral therapy)
സ്വഭാവ ചികിത്സ ശീഘ്രസ്ഖലനം ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്നു. ഞങ്ങളുടെ ലൈംഗിക വിദഗ്ധൻ, നിങ്ങൾ കിടപ്പറയിൽ പ്രാവർത്തികമാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഉപദേശങ്ങളും ടിപ്പണികളും (advices and tips) തരുന്നു.
- കൗൺസിലിംഗ് (Counselling) (ആവശ്യമെങ്കിൽ)
ചില ശീഘ്രസ്ഖലനാവസ്ഥകൾ സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ, വൈകാരിക പ്രശ്നങ്ങൾ, ആത്മവിശ്വാസക്കുറവ് എന്നീ മനശാസ്ത്രപരമായ കാരണങ്ങളാൽ ഉണ്ടാകുന്നു.
ഇവയെ വളരെ വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതാണ്.
മരുന്നുകളോടൊപ്പം, ദീർഘ പ്രവർത്തിപരിചയം ഉള്ള ഞങ്ങളുടെ ലൈംഗിക വിദഗ്ധൻ്റെ കൗൺസിലിംഗ് ഇവിടെ പ്രയോഗിക്കേണ്ടതാണ്.
ഏറെ ആളുകൾക്ക്, തങ്ങളുടെ ചെറിയ ലിംഗവലിപ്പം മൂലമുണ്ടാകുന്ന അപകർഷതാബോധം കിടപ്പറയിൽ ആത്മവിശ്വാസം നശിപ്പിക്കാറുണ്ട്. മേൽപ്പറഞ്ഞ ഉദ്ബോധനം അവരെ ന്യൂന ബോധങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ ഉപയുക്തമാകുന്നു. ലിംഗ വളർച്ച പ്രശ്നങ്ങൾക്ക് ഉത്തമമായത് ശസ്ത്രക്രിയേതര രീതികൾ ഉൾപ്പെട്ട ചികിത്സാ വിധികളാണ്.
എന്തുകൊണ്ട് ശീഘ്രസ്ഖലന ചികിത്സയ്ക്ക് ഡോക്ടർ റാണാ മെഡിക്കൽ ഹാൾ ?
ശീഘ്രസ്ഖലനം അപകടകരമായ ഒരു ലൈംഗിക പ്രശ്നമാണ്. ശീഘ്രസ്ഖലനത്തിൻറെ കാരണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കും. സൂക്ഷ്മ പരിശോധനയും വ്യക്തി അനുഗത ചികിത്സാരീതിയുമാണ് ഏകവഴി. അറിവും പരിചയവുമുള്ള ഒരു ലൈംഗിക വിദഗ്ധനു മാത്രമേ ചികിത്സിക്കാനും ഫലം ഉണ്ടാക്കാനും കഴിയൂ.
നിങ്ങളുടെ ലൈംഗിക ആകുലതകൾ മാറ്റിയെടുക്കാൻ എറണാകുളം (കൊച്ചി), കോട്ടയം, തൃശ്ശൂർ , ആലപ്പുഴ എന്നിവിടങ്ങളിലെ ഡോക്ടർ റാണ മെഡിക്കൽ ഹാൾ, യുനാനി ക്ലിനിക് കളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.
1960 തൊട്ടു പ്രവർത്തനമാരംഭിച്ച, ലൈംഗിക ചികിത്സയുടെ പ്രാരംഭകരായി കരുതപ്പെടുന്ന ഞങ്ങൾക്ക് സന്തുഷ്ടരായ,രോഗവിമുക്തി കൈവന്ന ആയിരക്കണക്കിന് ആൾക്കാർ ലോകം മുഴുവനും ഉണ്ട്. ആർക്കും നൽകാൻ കഴിയാത്ത പരമ്പരാഗത ആയുർവേദ യുനാനി പ്രതിവിധിയും പരിഹാരവും ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.