സെക്സ് = ടെൻഷൻ!! ഇതാണോ സെക്സിനെ കുറിച്ചുള്ള നിങ്ങളുടെ സമവാക്യം ?…
നിങ്ങളുടെ ലൈംഗിക പ്രശ്നങ്ങൾ ലക്ഷണങ്ങൾ പ്രതിവിധികൾ കൂടുതൽ അറിയാം
സംതൃപ്തമായ ലൈംഗിക ജീവിതം ഏതൊരു മനുഷ്യന്റേയും അടിസ്ഥാന ആവശ്യമാണ്. പക്ഷേ ലൈംഗികതയുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളോ, ചർച്ചകളോ, അതിലുപരി ലൈംഗിക പ്രശ്നങ്ങൾക്കുള്ള ചികിത്സകൾ തേടാനോ പലർക്കും മടിയാണ്.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ് അപര്യാപ്തത ഇതിനൊരു പ്രധാന കാരണം തന്നെയാണ്. അതു കൊണ്ടു തന്നെ പലരും ലൈംഗികതയെക്കുറിച്ച് പല തരത്തിലുള്ള മിഥ്യാധാരണകൾ തലയിൽ വച്ച് നടക്കുന്നു,
തീർച്ചയായും അത് അവരുടെ ദാമ്പത്യ ജീവിതത്തെയും ലൈംഗികതയും ബാധിക്കുന്നു.
- നിങ്ങൾക്ക് യഥാർത്ഥത്തിൽ ലൈംഗിക പ്രശ്നം ഉണ്ടോ?
- എന്തെല്ലാമാണ് ലൈംഗിക ശേഷിക്കുറവിന്റെ ലക്ഷണങ്ങൾ?
- അത് നിങ്ങളുടെ സ്വകാര്യ ജീവിതത്തെ ഏതൊക്കെ തരത്തിൽ ബാധിക്കാം?
- എന്താണ് അതിനുള്ള പ്രതിവിധി?
ലൈംഗികതയെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്തിരിക്കുന്നു. തുടർന്ന് വായിക്കൂ, തെറ്റിദ്ധാരണകൾ മാറ്റൂ..
സെക്സും ദാമ്പത്യവും:
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതത്തിൽ, സെക്സിനുള്ള പങ്ക് വളരെ വലുതാണ്. എന്നിരുന്നാലും പലരും അവരുടെ ജീവിതത്തിൽ സെക്സിന് വേണ്ട വിധത്തിലുള്ള പ്രാധാന്യം നൽകുന്നുണ്ടോ എന്നത് സംശയമാണ്.
ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അയാളുടെ, ലൈംഗികശേഷിക്കോ ലൈംഗിക ആരോഗ്യത്തിനോ സംഭവിക്കുന്ന ചെറിയ പ്രശ്നങ്ങളോ പാളിച്ചകളോ പോലും അയാളിൽ മാനസികമായി ഏറെ വേദനയും വ്യാകുലതയും ഉണ്ടാക്കുന്നു. പക്ഷേ, പലരും പല രീതിയിലാണ് ഇതിനോട് പ്രതികരിക്കുന്നത്. ചിലർ, തനിക്കുണ്ടായ ലൈംഗിക പ്രശ്നം തികച്ചും സാധാരണം ആണെന്നും, അത് കാലക്രമേണ തനിയെ മാറുന്നതാണെന്നും കരുതുന്നു.
ചിലർ ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പങ്കാളിയിൽ നിന്നും അത് മറച്ചു വയ്ക്കാനാണ് ശ്രമിക്കുന്നത്.
ആകാശത്തിനു കീഴിലുള്ള എല്ലാ കാര്യങ്ങളും ദമ്പതികൾ ചർച്ച ചെയ്യുന്നു, എന്നാൽ ലൈംഗികപരമായ കാര്യങ്ങളിൽ ഒരു തുറന്നു പറച്ചിൽ അല്ലെങ്കിൽ ഒരു തുറന്ന ചർച്ചയ്ക്ക് പലരും മുതിരുന്നില്ല. ഇങ്ങനെയുള്ള മറച്ചു വെക്കലുകൾ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയും, പരിഹരിക്കാൻ പോലും പറ്റാത്ത നിലയിലേക്ക് കൊണ്ടു പോകുകയും ചെയ്യാം.
സ്വന്തം സുഖം മാത്രം നോക്കി, സ്വയംഭോഗത്തിൽ ഏർപ്പെട്ട് ലൈംഗികതൃപ്തി നേടുന്നവരും കുറവല്ല. അമിതമായി സ്വയം ഭോഗം ചെയ്യുന്നത് ലൈംഗിക ആരോഗ്യത്തിന് ഹാനികരമാണെന്ന് എത്ര പേർക്ക് അറിയാം!. സ്വയംഭോഗത്തിൽ ഉള്ള അമിതമായ ആസക്തി ലൈംഗിക ബന്ധത്തിനുള്ള താല്പര്യം കുറയ്ക്കാൻ കാരണമാകാം.
തൻറെ പങ്കാളിയുടെ ആഗ്രഹത്തിന് നേരെ മുഖം തിരിച്ചാൽ അത് നിങ്ങളുടെ കുടുംബ ജീവിതത്തെ ഉറപ്പായും ബാധിക്കും എന്ന് പ്രത്യേകം പറയേണ്ട ആവശ്യമുണ്ടോ?
എന്താണ് നിങ്ങളുടെ ലൈംഗിക പ്രശ്നത്തിന് കാരണം?
ശാരീരികവും മാനസികവുമായ നിരവധി കാര്യങ്ങൾ, ഒരാളുടെ ലൈംഗികതയെ പ്രതികൂലായി ബാധിക്കാം.
ലൈംഗികശേഷിക്കുറവും നിങ്ങളും…
ഒരു പുരുഷായുസ്സിൽ എല്ലാ പ്രായത്തിലും, പലവിധത്തിലുള്ള ലൈംഗിക വീഴ്ചകൾ, പല കാരണങ്ങൾ കൊണ്ട് സംഭവിക്കുന്നത് തികച്ചും സാധാരണമാണ്. എന്നാൽ ഈ ലൈംഗിക വീഴ്ചകളുടെ ആവർത്തനത്തിന്റെ തോത് അതിക്രമിക്കുകയും, അതു നിങ്ങളുടെ സാധാരണ ലൈംഗിക ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുവെങ്കിൽ ലൈംഗികശേഷിക്കുറവ് ഉണ്ടെന്ന് കരുതാം.
സാധാരണ കാണപ്പെടുന്ന ലൈംഗിക പ്രശ്നങ്ങൾ:
നിങ്ങളുടെ ലൈംഗിക പ്രശ്നങ്ങൾ ലക്ഷണങ്ങൾ പ്രതിവിധികൾ
ശീഘ്രസ്ഖലനം അത്ര സിമ്പിളല്ല!
പുരുഷൻമാരിൽ കണ്ടു വരുന്ന ഒരു പ്രധാന ലൈംഗിക പ്രശ്നമാണ് ശീഘ്രസ്ഖലനം.
ലൈംഗിക ബന്ധത്തിന്റെ സമയത്ത് പലർക്കും സ്ഖലനം നടത്താനുള്ള തോന്നൽ അഥവാ ട്രിഗ്ഗർ അനുഭവപ്പെടും. എന്നാൽ ആ തോന്നലുകളെ നിയന്ത്രിച്ച്, തന്റെയും, തന്റെ പങ്കാളിയുടെയും ഇഷ്ടപ്രകാരം ലൈംഗിക സമയം നീട്ടി, ഇരുവർക്കും പൂർണമായ രതിമൂർച്ച എത്തും വരെ ലൈംഗിക ബന്ധം തുടരാൻ അവർക്ക് സാധിക്കുന്നു. എന്നാൽ ശീഘ്രസ്ഖലനം ഉള്ള ഒരാൾക്ക്, ലൈംഗിക ബന്ധം തുടങ്ങി, വളരെ പെട്ടെന്നു തന്നെ, ചെറിയ ലൈംഗികോദ്ദീപനം കൊണ്ട് പോലും നിയന്ത്രിക്കുവാനാവാതെ,
സ്വമേധയ അല്ലാതെ, അപ്രതീക്ഷിതമായി സ്ഖലനം സംഭവിക്കുകയും, തന്മൂലം ലൈംഗിക ബന്ധം തുടരാൻ സാധിക്കാതെയും വരുന്നു.
എന്തെല്ലാമാണ് ശീഘ്രസ്ഖലനത്തിന്റെ ലക്ഷണങ്ങൾ?
പലർക്കും പല രീതിയിൽ ആണ് ശീഘ്രസ്ഖലനം സംഭവിക്കുന്നത്. ചിലപ്പോൾ ചിലർക്ക് ബാഹ്യലീലകളിലിൽ / ഫോർപ്ലേയിൽ ഏർപ്പെടുമ്പോൾ തന്നെ സ്ഖലനം സംഭവിക്കുന്നു, ചിലർക്കാകട്ടെ യോനി പ്രവേശന ശ്രമം നടത്തുമ്പോൾ സ്ഖലനം നടക്കുകയും, അതിന്റെ ഫലമായി ഉദ്ധാരണം നഷ്ടപ്പെടുകയും ലൈംഗിക ബന്ധം തുടരാൻ സാധിക്കാതെ വരികയും ചെയ്യും.
ചിലരിൽ ആകട്ടെ, യോനി പ്രവേശനം നടക്കുന്നു പക്ഷേ, രണ്ടു പേർക്കും സംതൃപ്തി എത്തും മുമ്പേ, നന്നായി ആസ്വദിക്കും മുൻപ് തന്നെ, ചെറിയ ലൈംഗികോദ്ദീപനം കൊണ്ട് തന്നെ നിയന്ത്രിക്കുവാനാവാതെ സ്ഖലനം സംഭവിക്കുകയും എല്ലാം അവിടെ അവസാനിക്കുകയും ചെയ്യുന്നു.
തങ്ങളുടെയും പങ്കാളിയുടെയും ആഗ്രഹം പോലെ അടുത്ത ഒരു “ശ്രമത്തിനുള്ള” സാധ്യതയും ശീഘ്രസ്ഖലനം ഉള്ളവർക്ക് അസാധ്യമാകാം.
ശീഘ്രസ്ഖലനം ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ:
സെക്സ് ഒറ്റയാൾ പ്രകടനമല്ല. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന രണ്ടു പേർക്കും ലൈംഗിക സുഖം അല്ലെങ്കിൽ സംതൃപ്തി കിട്ടേണ്ടത് ആവശ്യമാണ്. രതിമൂർച്ച സംഭവിക്കുമ്പോഴാണ് ഒരാൾക്ക് സ്ഖലനം നടക്കുന്നത്. രതിമൂർച്ച അഥവാ സ്ഖലനം അയാൾക്ക് ശാരീരികവും മാനസികവുമായ സംതൃപ്തിയും ഉത്സാഹവും നൽകുന്നു.
പക്ഷേ ശീഘ്രസ്ഖലനം ഉള്ള ഒരാൾക്ക് യഥാർത്ഥ രതിമൂർച്ഛ എത്തും മുമ്പേ തന്നെ ചെറിയ ലൈംഗികോദ്ദീപനം കൊണ്ട് തന്നെ, നിയന്ത്രിക്കുവാനാവാതെ സ്ഖലനം സംഭവിക്കുന്നു. സ്ഖലനം നടന്നതു കൊണ്ട് അയാൾക്ക് രതിമൂർച്ഛ എത്തി എന്ന് അർത്ഥമില്ല, ഒപ്പം അയാളുടെ പങ്കാളിക്ക് ലൈംഗിക ബന്ധം വഴി രതിമൂർച്ഛ എത്താനുള്ള സാധ്യതയും ഇവിടെ കാണുന്നില്ല.
ലൈംഗിക ബന്ധത്തിൽ ഇരുവർക്കും പൂർണ സംതൃപ്തി കിട്ടാതെ എത്ര നാൾ മുമ്പോട്ട് പോകാൻ സാധിക്കും.
ശീഘ്രസ്ഖലനം സെക്സിന്റെ രസം കൊല്ലി തന്നെയാണ്. അത് രണ്ടു പേരുടെയും ശാരീരികവും മാനസികവും വൈകാരികവുമായ ബന്ധത്തെ ഉലയ്ക്കുന്നു. അതു കൊണ്ടു തന്നെ അതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യവും തന്നെയാണ്.
ഉദ്ധാരണശേഷിക്കുറവും നിങ്ങളും:
എന്താണീ ഉദ്ധാരണശേഷിക്കുറവ് ?
ലൈംഗിക ബന്ധത്തിൽ, ദൃഢമായ ഉദ്ധാരണത്തിന്റെ് ആവശ്യകത എല്ലാവർക്കുമറിയാം. ഉദ്ധാരണശേഷി കുറഞ്ഞ ആൾക്ക്, വേണ്ടത്ര
ദൃഢത ഇല്ലാത്തതിനാൽ ലൈംഗിക വേഴ്ച തുടങ്ങാനോ, തുടങ്ങിയാൽ തന്നെ അത് തുടരാനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥയാണ് ഉള്ളത്.
ഉദ്ധാരണശേഷിക്കുറവിന്റെ ലക്ഷണങ്ങൾ ?
ലൈംഗിക ബന്ധത്തിൻറെ തുടക്കത്തിൽ തന്നെയോ ചിലപ്പോൾ ബാഹ്യലീലകളുടെ സമയത്തോ മറ്റുചിലപ്പോൾ യോനി പ്രവേശന സമയത്തോ, അതുമല്ലെങ്കിൽ പ്രവേശനത്തിന് ശേഷമോ ഉദ്ധാരണം നഷ്ടപ്പെടാം. ഉദ്ധാരണത്തിന്റെ പ്രശ്നങ്ങൾ മൂലം പകുതിക്ക് നിന്നുപോയ് ലൈംഗിക പ്രവർത്തികൾ പുനരാരംഭിക്കാൻ സാധിക്കാതെ വരുന്നതും ഉദ്ധാരണശേഷിയുടെ വൈകല്യമാണ്.
ഉദ്ധാരണശേഷിക്കുറവ് നിസ്സാരമല്ല:
ഇടയ്ക്കിടെ ഉണ്ടാകുന്ന ഉദ്ധാരണശേഷിക്കുറവ് എല്ലാ പുരുഷന്മാരെയും ഏതു പ്രായത്തിലും ബാധിച്ചേക്കാവുന്ന പ്രശ്നമാണ്. അതിൽ അമിതമായി വ്യാകുലപ്പെടേണ്ടതില്ല. എന്നാൽ ഉദ്ധാരണശേഷിക്കുറവ് അഥവാ ബലക്കുറവ്, നിങ്ങളുടെ ജീവിതത്തിൽ തുടർക്കഥയായി മാറിക്കഴിഞ്ഞാൽ, നിസ്സംശയം!, അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.
ആദ്യമൊക്കെ ചെറിയ ലൈംഗികശേഷികുറവ് അനുഭവപ്പെടുന്നത് കാര്യമാക്കാതെ ഇരുന്നിരുന്നു അത് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
എന്താണ് ലൈംഗിക താൽപര്യക്കുറവ് ?
ലൈംഗികാഭിലാഷത്തിന്റെ അഭാവം അല്ലെങ്കിൽ കുറഞ്ഞ ലൈംഗിക ആസക്തി അല്ലെങ്കിൽ ഏതു വിധേനയും ഉള്ള ലൈംഗിക കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള പ്രവണത ഇതൊക്കെയാണ് ലൈംഗിക താൽപര്യക്കുറവിന്റെ് ലക്ഷണങ്ങൾ.
ലൈംഗികതയിൽ താൽപര്യം ഇല്ലെങ്കിൽ പിന്നെ എന്തോന്ന് സെക്സ്?
പല ആളുകളുടെയും ഒരു നീറുന്ന പ്രശ്നം തന്നെയാണ് ലൈംഗിക താൽപര്യക്കുറവ്. സ്ത്രീപുരുഷഭേദമന്യേ ലൈംഗിക താൽപര്യ ക്കുറവ് ഏതു പ്രായത്തിലും, ഏതു സമയത്തും പല കാരണങ്ങൾ കൊണ്ട് അനുഭവപ്പെടാറുണ്ട്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് മൂലമാണ് പുരുഷന്മാരിൽ ലൈംഗിക താൽപര്യം കുറയുന്നത്. എന്നാൽ അത് മാത്രമല്ല സമ്മർദ്ദം, വിഷാദം, ചില രോഗങ്ങൾ തുടങ്ങിയവയും നിങ്ങളുടെ ലൈംഗികതയെ പ്രതികൂലായി ബാധിക്കാം.
പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങളുടെ ചില ലക്ഷണങ്ങളാണിവയെല്ലാം. മറ്റ് പല ലക്ഷണങ്ങളും ഉണ്ടാകാം, അത്തരം പ്രശ്നങ്ങൾ എന്തെങ്കിലും നിങ്ങൾക്ക് ഉണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നങ്ങളും ലക്ഷണങ്ങളും ഞങ്ങളുമായി സംസാരിക്കാവുന്നതാണ്.
സെക്സും മനസ്സും : ലൈംഗിക പ്രശ്നങ്ങൾ മൂലം ഉണ്ടാകാൻ ഇടയുള്ള മാനസിക പ്രത്യാഘാതങ്ങൾ:
നിങ്ങളുടെ ലൈംഗിക പ്രശ്നങ്ങൾ ലക്ഷണങ്ങൾ പ്രതിവിധികൾ
ഒരു മനുഷ്യനിൽ ലൈംഗിക പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ വളരെ വലുതാണ്. ആദ്യമാദ്യം ഉണ്ടാകുന്ന പരാജയങ്ങൾ കാര്യമാക്കാതെ, വളരെ ആത്മവിശ്വാസത്തോടെ, അവർ “അടുത്ത ശ്രമത്തിൽ” ശരിയാക്കാം, എന്നു കരുതുന്നു. ഈ “മൂഢവിചാരം” ജീവിതാവസാനം വരെ കൊണ്ട് നടക്കുന്നവരും അനവധിയാണ്. ശ്രമങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി അമ്പേ പരാചയപെടുമ്പോൾ, ആത്മവിശ്വാസം നഷ്ടപ്പെടുന്നു.
ആത്മവിശ്വാസം നഷ്ടപ്പെടുമ്പോൾ സ്വാഭാവികമായി സമ്മർദം കൂടുന്നു. പിന്നീട് ലൈംഗിക ബന്ധത്തിന് ശ്രമിക്കുമ്പോൾ, അവർക്ക് ഒരു മാനസിക പിരിമുറുക്കം അല്ലെങ്കിൽ ഒരു സ്ട്രെസ്സ് അനുഭവപ്പെടാം. സെക്സിൽ ഇത്തവണയും പരാജയപ്പെടുമോ എന്ന ചിന്തയും പങ്കാളിയുടെ മുന്നിൽ താൻ നിസ്സഹായനായി നിൽക്കേണ്ടി വരുമോ തുടങ്ങിയ വ്യാകുലതകളും അവരെ ഏറെ വേദനിപ്പിക്കുന്നു.
സെക്സിന്റെ് ഏറ്റവും വലിയ ശത്രുവാണ് സ്ട്രസ്സ്.
സ്ട്രെസ് അനുഭവപ്പെട്ടാൽ പിന്നെ അയാളുടെ ഉള്ള ആത്മവിശ്വാസം കൂടി നഷ്ടപ്പെട്ട്, സെക്സ് പൂർണ പരാജയമായി തീരുന്നു. ഈ പരാജയങ്ങൾ ആവർത്തിക്കുമ്പോൾ അത് ലൈംഗിക വിരക്തിക്കു കാരണമാകുകയും, അവർ തങ്ങളുടെ പങ്കാളിയുടെ അടുത്തേക്ക് ഒരു വിധത്തിലുമുള്ള ലൈംഗിക ചേഷ്ടകൾക്കായി പോകാതെയും ആകുന്നു.
ഈ ലൈംഗിക വിരക്തി പിന്നീട് പങ്കാളിയോട് ഉള്ള ശാരീരികവും മാനസികവും വൈകാരികവുമായ അകൽച്ചയിലേക്കും, അതു വഴി കുടുംബ ജീവിതത്തിലെ താളം തന്നെ തെറ്റിക്കാനും കാരണമാകാം.
അതുകൊണ്ട് തന്നെ ലൈംഗിക ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ നിസ്സാരമായി കരുതുകയും അവയെ വേണ്ട വിധത്തിൽ ഗൗനിക്കാതിരിക്കുകയും ചെയ്താൽ അത് തീരാബാധയായി തീർന്നേക്കാം.
ഓർക്കുക, നിങ്ങളുടെ ലൈംഗിക പ്രശ്നങ്ങൾ എന്താണെങ്കിലും, എത്ര നിസ്സാരമായി നിങ്ങൾക്ക് തോന്നുന്നെങ്കിലും, അത് മുളയിലേനുള്ളുന്നതാണ് ഉചിതം.
എപ്പോഴാണ് നിങ്ങൾ സെക്സോളജിസ്‌റ്റിന്റെ സഹായം തേടേണ്ടത്?
ലൈംഗികബന്ധം ആസ്വദിക്കാനായി ആദ്യം വേണ്ടത് ലൈംഗികതയോടുള്ള താൽപര്യമാണ്. നിങ്ങളുടെ ലൈംഗിക താല്പര്യം പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തന്നെ, മുമ്പത്തേക്കാളും, അസാധാരണമാം വിധം കുറയുന്നു എന്ന് തോന്നി കഴിഞ്ഞാൽ ഒരു ഡോക്ടറെ കാണുന്നത് ഉചിതമാണ്.
ലൈംഗിക ബന്ധത്തിന് ഏർപ്പെടാൻ ശ്രമിക്കുമ്പോൾ എല്ലാം ദൃഢത നഷ്ടപെട്ട് , ബലക്കുറവ് അനുഭവപ്പെടുകയും, അത് നിങ്ങളുടെ ലൈംഗിക ജീവിതത്തിൽ പ്രശ്‌നം സൃഷ്ടിക്കുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിലും, ഉദാഹരണത്തിന് നിങ്ങളുടെ പങ്കാളി അത് ചൂണ്ടിക്കാണിക്കുകയോ, പരാതികൾ പറയുകയോ ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്ക് ഉദ്ധാരണശേഷിക്കുറവിന്റെ ചികിത്സയ്ക്കായി ഒരു വിദഗ്ധ ഡോക്ടറെ കാണേണ്ട സമയമായി എന്ന് അർത്ഥം.
അതുപോലെ തന്നെയാണ് ശീഘ്രസ്ഖലനത്തിന്റെ പ്രശ്നങ്ങളും. നിങ്ങൾ ലൈംഗിക ബന്ധത്തിനു ശ്രമിക്കുമ്പോൾ മിക്കപ്പോഴും ശീഘ്രസ്ഖലനം സംഭവിക്കുന്നുവെങ്കിൽ നിങ്ങൾ ഒരു സെക്സോളജിസ്റ്റിനെ കാണുക തന്നെ വേണം.
നിങ്ങളുടെ ലൈംഗിക പ്രശ്നത്തിന് ഞങ്ങളുടെ പരിഹാരം:
ലൈംഗിക പ്രശ്നങ്ങളുടെ പ്രത്യക്ഷമായ ലക്ഷണങ്ങൾക്ക് അല്ല, മറിച്ച് അതിൻറെ യഥാർത്ഥ കാരണം കണ്ടെത്തി ഓരോരുത്തർക്കും ഉചിതമായ ചികിത്സയാണ് ഞങ്ങൾ നൽകുന്നത്. ലൈംഗിക അസുഖത്തെ വേരോടെ പിഴുതെറിയാനായി മരുന്നിനോടൊപ്പം, ആവശ്യമെങ്കിൽ, മാനസിക പിരിമുറുക്കം മാറ്റാനായി, കൗൺസിലിംഗും ഞങ്ങൾ നൽകുന്നു.
നിങ്ങളുടെ ലൈംഗിക പ്രശ്നങ്ങൾ എന്തു തന്നെയാകട്ടെ, യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത 100 % സുരക്ഷിതവും ഫലപ്രദവുമായ യൂനാനി ഹെർബൽ മരുന്നുകളാണ് ഞങ്ങൾ നിങ്ങൾക്കായി നൽകുന്നത്.
ചിന്തകൾ മതിയാക്കൂ!!
ഒരു മാറ്റത്തിന് സമയമായി!
സെക്സ് = സംതൃപ്തി
ഇതാകട്ടെ ഇനി മുതൽ നിങ്ങളുടെ സെക്സിന്റെ സമവാക്യം .