Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India
ആദ്യരാത്രി എങ്ങനെ തുടങ്ങണം എന്നുള്ളതിനെ പറ്റി പുരുഷനും, സ്ത്രീയ്ക്കും വ്യത്യസ്ത സങ്കല്പങ്ങളും, ധാരണകളുമായിരിയ്ക്കും ഉണ്ടായിരിയ്ക്കുന്നത്. ഇവയെ യാഥാർത്ഥ്യളുമായി സന്നിവേശിപ്പിച്ച് അനുഭൂതിദായകമായ ലൈംഗിക ജീവിതം എങ്ങനെ കെട്ടിപ്പടുക്കാം എന്നുള്ള ക്രിയാത്മകങ്ങളായ നിർദ്ദേശങ്ങൾ.
വൈവാഹിക ജീവിതം പുരുഷന്റെയും, സ്ത്രീയുടെയും ജീവിതത്തിൽ ഒരു പുതിയ ഏടാണ് … പുതിയ അദ്ധ്യായമാണ്.
രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ച് പോന്നവർ, വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളവർ, വ്യത്യസ്ത അഭിരുചികളിൽ അഭിരമിച്ചിരുന്നവർ, ഒന്നാകുന്ന അവസ്ഥയാണത്.
ഈ വ്യത്യസ്തകൾ അവർ മറികടക്കുന്നത് സ്നേഹം കൊണ്ടാണ്, പങ്കിടൽ കൊണ്ടാണ്, കരുതൽ കൊണ്ടാണ്. ചില പുരുഷൻമാർക്കും സ്ത്രീകർക്കും വിവാഹത്തിന മുമ്പേ അടുപ്പവും, പരിചയവും ഉണ്ടാകാം, ചിലർ കാമുകീ കാമുകൻമാരായെന്ന് വരാം, മറ്റു ചിലരാകട്ടെ വിവാഹത്തിനോടനുബന്ധിച്ച് പരിചയപ്പെടുന്നവരും. ഏതായാലും വിവാഹത്തോടെ രണ്ടു പേരുടെയും ജീവിത രീതികൾ പരസ്പര പൂരകങ്ങളാകണം. വിട്ടുവീഴ്ചകൾ ചെയ്യാൻ സാധിയ്ക്കുന്നിടത്ത് അത് ഉണ്ടാവണം, അവരക്കുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ പങ്കാളിയുമായി ചർച്ച ചെയ്ത് സ്നേഹത്തോടെ ബോധ്യപ്പെടുത്തുകയും ചെയ്യണം.
ലൈംഗിക ബന്ധത്തിന്റെ കാര്യത്തിലാണെങ്കിലും, ഈ കരുതലും, സൂക്ഷ്മതയും അവനവന്റെ കാഴ്ചപ്പാടുകളും പത്സപരം പങ്കുവയ്ക്കണം. അടുത്തിടപഴകിയവർ ആണെങ്കിലും, സുഹൃത്തുക്കളായിരുന്നെങ്കിലും, അപരിചിതർ ആയിരുന്നെങ്കിലും രണ്ടു പേർക്കും വിവാഹത്തിനു ശേഷമുള്ള ആദ്യരാത്രിയെക്കുറിച്ചും, തുടർന്നുള്ള ലൈംഗിക ജീവിതത്തെക്കുറിച്ചു പല ധാരണകൾ ഉണ്ടായിരിയ്ക്കും.
ആദ്യരരാത്രിയെക്കുറിച്ച് അമിത പ്രതീക്ഷകളും അതിലേറെ അബദ്ധ ധാരണകളും ആണ് പലർക്കും ഉള്ളത്. പുരുഷൻമാർക്ക് പ്രത്യേകിച്ചും പോൺ മാഗസിനുകൾ വായിച്ച്അത്തരത്തിലുള്ള വീഡിയോകൾ കണ്ടും, സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ചും അവർക്ക് ആദ്യ രാത്രിയെക്കുറിച്ച് വികലമായ ഒരു കാഴ്ചപ്പാടായിരിയ്ക്കും ഉള്ളത്. സ്ത്രീകളുടെ കാര്യവു ഒട്ടും ഭിന്നമല്ല.
പലരും ആദ്യരാത്രിയിൽ തന്നെ തന്റെ ലൈംഗികമായ കഴിവുകൾ മുഴുവൻ പുറത്തെടുത്ത് പങ്കാളിയെ വിസ്മയിപ്പിയ്ക്കണമെന്നും, സുഖത്തിന്റെ പാരമ്യതയിൽ എത്തിയ്ക്കണമെന്നും സ്വപ്നം കാണുന്നു. ഇത് വളരെ വിപരീത ഫലം ഉണ്ടാക്കുന്ന ഒന്നാണ്. ഒരു പക്ഷെ ഭാര്യയ്ക്ക് ലൈംഗിക ജീവിതം തന്നെ അരോചകത ഉണ്ടാക്കുയും, അതൃപ്തിയുളവാക്കുയും ചെയ്യും. ഒരു പേടിയോടെയായിരിയ്ക്കും അവർ ലൈംഗിക ജീവിതത്തെ കാണുന്നത്.
പുരുഷനാകട്ടെ അമിതാവേശത്തിൽ വേണ്ട രീതിയിലുള്ള ലൈംഗിക പ്രവർത്തനം നടത്താതെയും തോൽവിയടയുന്നത് കാണാൻ സാധിയ്ക്കും. തനിക്ക് മികച്ച രീതിയിൽ, ദീർഘ സമയം ലൈംഗിക ബന്ധം നടത്തണമെന്ന നിശ്ചയം, പ്രകടന ഉത്ക്കണ്ഠയിലേക്ക് വഴി മാറി, അത് പലവിധ ലൈംഗിക പ്രശ്നങ്ങളിലടക്കം വിശിഷ്യാ ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം മുതലായവിലേക്ക് നയിച്ചേക്കാം.
സ്ത്രീയ്ക്കാകട്ടെ താൻ താലോലിച്ച സ്വപനങ്ങൾക്ക് കടകവിരുദ്ധമായി സംഭവിയ്ക്കുന്നത് കൊണ്ട് യോനീ വർൾച്ച, ആസക്തിക്കുറവ്, തുടങ്ങിയവ സംഭവിച്ചേക്കാം.
ആദ്യ രാത്രിയിൽ നിങ്ങളും, പങ്കാളിയും ശാന്തമായി, സുഖപ്രദമായ ഒരു മാനവികാ വസ്ഥയിലായിരിയ്ക്കണം. നേരത്തെ പരിചയമില്ലാത്ത വരാണെങ്കിൽ നന്നായിട്ട് പരസ്പരം മനസ്സിലാക്കുക. അടുത്തിരുന്ന് സംസാരിയ്ക്കുക, പങ്കാളിയെ സംസാരത്തിൽ കൂടുതൽ പങ്കെടുപ്പിയക്കാൻ ശ്രമിയ്ക്കുക, ജീവിതത്തെക്കുറിച്ചുള്ള ധാരണകൾ പങ്കുവയ്ക്കുക.
ചെറിയ ശാരീരിക സ്പർശനങ്ങളും ചുംബനങ്ങളും ഒക്കെ കൊണ്ട് ആദ്യ രാത്രി വികാര തീക്ഷ്ണതയിലക്ക് നീങ്ങുക. ശാരീരികമായ ബന്ധപ്പെടലിനു മുതിരാതെ തന്നെ ആ രാത്രി സുന്ദരമാക്കാൻ കഴിയും.
പിന്നീടുള്ള രാത്രികൾ ക്രമേണ ലൈംഗിക ബന്ധത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ പരുവപ്പെടുത്തിയെടുക്കണം. ആദ്യമായി ബസപ്പെടുമ്പോഴേ നേരെ യോനീ പ്രവേശനത്തിന് ബദ്ധപ്പെടാതെ സാവകാശം സ്നേഹ ചുംബനങ്ങളോടെയുള്ള ബാഹ്യകേളികൾ നടത്താവുന്നതാണ്.
അങ്ങനെ സാവധാനം രണ്ടു പേരും മാനസികമായി ഒന്നാകുമ്പാൾ രണ്ടുപേരും സുഖപപ്രദമായ അവസ്ഥയിലെത്തുമ്പോൾ, യോനീ പ്രവേശത്തിലെക്ക് ഇറങ്ങാം എന്ന് രണ്ടു പേരും ഒരുപോലെ ചിന്തിയ്ക്കുമ്പോൾ വളരെ ജൈവപരമായി അതിലേക്ക് പ്രവേശിയ്ക്കുക. അത് നിങ്ങൾക്ക് അനിർവചനീയമായ സുഖാനുഭൂതി പകരും.
ബന്ധപ്പെടുന്ന രീതികളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ വായിക്കുക: ബന്ധപ്പെടുന്ന രീതി – അറിയേണ്ടതെല്ലാം
സെക്സിൽ പരസ്പരമുള്ള ഇഷ്ടങ്ങൾ അറിഞ്ഞു കൊണ്ട് ബന്ധപ്പെടുക. ഒരിയ്ക്കൽ ബന്ധപ്പെട്ട് കഴിഞ്ഞാൽ രണ്ടു പേരും ചേർന്ന് വിശ്രമിയ്ക്കുക. കുറച്ചു കഴിഞ്ഞ് വീണ്ടു സെക്സ് ചെയ്യണമെന്ന് തോന്നിയാൽ വീണ്ടും ചെയ്യുക. പതിയെ പതിയെ വിവിധ പൊസിഷനുകൾ അവലംബിയ്ക്കുക. ഇത് ലൈംഗികം ബന്ധം മടുപ്പുളവാക്കാതെ പുതിയതായി നിലനിർത്തും. മുറി മാറിയുള്ള ലൈംഗിക ബന്ധം, വെളുപ്പാൻ കാലഞ്ഞെ സെക്സ് , തുടങ്ങിയ വൈവിധ്യങ്ങൾ കൂടുതൽ അനുഭൂതി ഉളവാക്കും.
നിങ്ങൾക്ക് എങ്ങനെ നല്ല ലൈംഗിക ജീവിതം നയിക്കാം, ആദ്യരാത്രിയിൽ എങ്ങനെ പെരുമാറണം, ദീർഘകാലം സെക്സ് എങ്ങനെ നിലനിർത്തണം, കുടുംബജീവിതം എങ്ങനെ നയിക്കാം എന്നുള്ള കാര്യങ്ങൾ, വിവാഹബന്ധത്തിലേർപ്പെടാൻ ഉദ്ദേശിയ്ക്ക ന്നവർക്ക് മനസ്സിലാക്കാൻ ഉത്തമമായ മാർഗ്ഗമാണ് വിവാഹപൂർവ്വ കൗൺസിലിംഗ് അഥവാ പ്രീമാരിറ്റൽ കൗൺസിംലിംഗിന് വിധേയമാകുക എന്നത്. അത് നിങ്ങൾക്ക് ലൈംഗിക ജീവിതത്തെക്കുറിച്ച്
വ്യക്തമായ, കാഴ്ചപ്പാട് ലഭിയുന്നതിനോടൊപ്പം അതിലേക്ക് സുസജ്ജമാക്കുകയും ചെയ്യും.
വിവാഹ ശേഷം പോസ്റ്റ് മാരിറ്റൽ കൗൺസിലിംഗിൽ പങ്കെടുത്ത്, കുടുംബ ജീവിതം ഭ൫മാക്കാവുന്നതാണ്.
ലൈംഗിക ജീവിതത്തിൽ ഏതെങ്കിലു തരത്തിലുള്ള ലൈംഗിക പ്രശ്നങ്ങൾ, രോഗങ്ങൾ ,ഉദാഹരണത്തിന് ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, ലിംഗ വലിപ്പ പ്രശ്നങ്ങൾ, ഗുഹ്യരോഗങ്ങൾ, യോനീവരൾച്ച, ആസക്തിക്കുറവ് എന്നിവയുണ്ടെന്ന് സംശയം തോന്നിയാൽ പങ്കാളിയുമായി സംസാരിച്ചതിനു ശേഷം കൗൺസിലിംഗ് വേളയിൽ നമുക്ക് വിഷയം ഉന്നയിച്ച് പരിഹാരം തേടാം.
പണ്ട് സമൂഹം എന്തു കരുതും എന്നുള്ള ചിന്തയിൽ ഒരാണോ പെണ്ണോ ഇതിനൊന്നും മുതിരാറില്ലായിരുന്നു. കാലം മാറിയ പരിതസ്ഥിതിയിൽ ഇതിനൊക്കെ വിദ്ഗ്ധാഭിപ്രായം തേടി പ്രശ്നപരിഹാരം കാണാൻ ആളുകൾ സന്നദ്ധത കാണിക്കുന്നു.
ചെറിയ ഒരു ലൈംഗിക പ്രശ്നം ആണെങ്കിൽ പോലും അത് വലുതാക്കാൻ അനുവദിക്കാതെ അപ്പോൾ തന്നെ പ്രശ്നപരിഹാരം തേടുന്നതാണ് ഉത്തമം.
നിങ്ങളുടെ എല്ലാവിധ ലൈംഗിക രോഗങ്ങൾക്കുമുള്ള ഉത്കൃഷ്ടമായ, പ്രകൃതിദത്ത ചികിത്സക്കും, വിദഗ്ധമായ പ്രീമാരിറ്റൽ, പോസ്റ്റ് മാരിറ്റൽ കൗൺസലിംഗിനും ആറുപതിറ്റാണ്ടുകളായി. കേരളത്തിൽ പ്രവർത്തിച്ചു വരുന്ന ഏറ്റവും പ്രശസ്തമായ ലൈംഗികാരോഗ്യ ക്ലിനിക്കാണ് ഡോക്ടർ റാണാസ് മെഡിക്കൽ ഹാൾ. പ്രകൃതി ദത്ത ചികിത്സയിലൂടെ, പാർശ്വഫലങ്ങളേതുമില്ലാതെ എല്ലാവിധ ലൈംഗിക രോഗങ്ങളെയും വേരോടെ പിഴുതെറിയുന്നു. അതിന് വിശദമായ പരിശോധനയും, ശരീരത്തിന്റെ സന്തുലിതാവ സ്ഥയ്ക്ക് കോട്ടം തട്ടാതെ,100% പ്രകൃതിദത്ത മരുന്നുകളുടെ സഹായത്തോടെ, പരിപാർണ്ണമായി ദേദപ്പെടുത്തുന്നു. കൂടാതെ സൈക്കളോജിക്കൽ തെറാപ്പിയിൽ അതീവ പ്രാവീണ്യമുള്ള ഞങ്ങളുടെ സെക്സോളജിസ്റ്റുകൾ നിങ്ങൾക്കായി പ്രീമാരിറ്റൽ കൗൺസിലിംഗും, പോസ്റ്റ് മാരിറ്റൽ കൗൺസലിംഗും നൽകുന്നു.
അങ്ങനെ ഉത്തമ കുടുംബജീവിതത്തിനും, ഊർജ്ജസ്വലമായ ലൈംഗികാരോഗ്യത്തിനും ഡോക്ടർ റാണാസ് മെഡിക്കൽ ഹാളിന്റെ കൊച്ചി, കോട്ടയം, തൃശൂർ, ആലപ്പുഴ, അങ്കമാലി ക്ലിനിക്കുകൾ സന്ദർശിയ്ക്കുക. നേരിട്ടെത്താൻ സാധിയ്ക്കാത്തവർക്കായി ഓൺലൈൻ കൺസൽട്ടേഷനും ഒരുക്കിയിട്ടുണ്ട്.
Read more:
ലിംഗ നീളം കൂട്ടാന് | Size of Indian Male Organ | ശീഘ്രസ്ഖലനം കാരണങ്ങളും ആയുർവേദ പരിഹാരവും | ഉദ്ധാരണ ശേഷി കൂട്ടാൻ | ലിംഗ ഉദ്ധാരണം നീണ്ടു നിൽക്കാൻ