Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India

ലൈംഗികമായി പുരുഷനെ എങ്ങനെ ഉണർത്താം:  ഡോ. അൽത്താഫ് ഇബ്രാഹിം റാണയുടെ നിർദ്ദേശങ്ങൾ

പുരുഷന്റെയും സ്ത്രീയുടെയും ബന്ധത്തിൽ ലൈംഗികാരോഗ്യം ഒരു പ്രധാന ഘടകമാണ്. മനസ്സും ശരീരവും ഒരുമിച്ച് ആരോഗ്യകരമായാൽ മാത്രമേ, ലൈംഗികബന്ധം ആത്മസന്തോഷവും, സുഖവും, നിർവൃതിയും നൽകുന്നതാകാൻ കഴിയു. എന്നാൽ പലപ്പോഴും പുരുഷന്മാർക്ക് ലൈംഗിക ഉണർവ് കുറയുക, ബന്ധത്തിൽ താൽപര്യം നഷ്ടപ്പെടുക, അല്ലെങ്കിൽ ഉദ്ധാരണശേഷിക്കുറവ് (Erectile Dysfunction) പോലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുക സാധാരണമാണ്. അതുകൊണ്ട് തന്നെ പുരുഷനെ എങ്ങനെ ലൈംഗികമായി ഉണർത്താം എന്ന ചോദ്യത്തിന് ഉത്തരമാകുന്നത്  ശാരീരിക വിദ്യകളോടൊപ്പം ആരോഗ്യം, മനശ്ശാന്തി, ജീവിതശൈലി, സ്നേഹം എന്നിവയുടെ സമഗ്രമായ കൂട്ടായ്മയാണ്.

താങ്കളുടെ പങ്കാളിയെ കൂടുതൽ ആകർഷിക്കാൻ, ലൈംഗികമായി പുരുഷനെ എങ്ങനെ ഉണർത്താം എന്നത് അറിയുക

1. പുരുഷന്റെ മനസ്സിനെ തയ്യാറാക്കുക

ലൈംഗിക ഉണർവ് ആരംഭിക്കുന്നത് ആദ്യം മസ്തിഷ്കത്തിലാണ്.

സമ്മർദ്ദം, ആശങ്ക, ജോലി സംബന്ധമായ ചിന്തകൾ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ പുരുഷന്റെ മനസിനെ ഭാരപ്പെടുത്തുമ്പോൾ, സ്വാഭാവികമായി ഉണർവ് കുറയും.

അതിനാൽ പങ്കാളി സ്നേഹപൂർവ്വമായ സംഭാഷണം, പ്രോത്സാഹനം, മനസ്സിലാക്കൽ എന്നിവയിലൂടെ പുരുഷന്റെ മനസ്സിനെ ശാന്തമാക്കണം, ഒപ്പം ഉണർവ്  ഉണ്ടാക്കുകയും ചെയ്യണം.

ചിലപ്പോൾ, ചെറിയൊരു പ്രശംസ പോലും വലിയൊരു മാനസിക ഉണർവിന് കാരണമാകും.

2. ശരീരാരോഗ്യം: ഉണർവിന്റെ അടിസ്ഥാനം

പുരുഷന്റെ ലൈംഗികശേഷി ശരീരത്തിലെ പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

രക്തചംക്രമണം: നല്ല രക്തചംക്രമണം ഉണ്ടെങ്കിൽ മാത്രമേ ശക്തമായ ഉണർവ് ഉണ്ടാകൂ.

ഭക്ഷണം: സിങ്ക് സമൃദ്ധമായ ഭക്ഷണങ്ങൾ (കടല, മീൻ, മുട്ട) പുരുഷഹോർമോൺ (ടെസ്റ്റോസ്റ്റിറോൺ) വർധിപ്പിക്കുന്നു.

പഴങ്ങൾ, പച്ചക്കറികൾ, നട്സ് എന്നിവ ശരീരത്തെ ശക്തിപ്പെടുത്തും.

മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കണം.

വ്യായാമം: ദിവസേന നടത്തം, അക്രോബാറ്റിക് വ്യായാമ മുറകൾ, യോഗ,  പോലുള്ള വ്യായാമങ്ങൾ രക്തചംക്രമണം മെച്ചപ്പെടുത്തുകയും, ഉണർവ് വർധിപ്പിക്കുകയും ചെയ്യും.

ആരോഗ്യ പ്രശ്നങ്ങൾ: ഡയബറ്റിസ്, ഹൈ ബ്ലഡ് പ്രഷർ, ഹൃദ്രോഗങ്ങൾ തുടങ്ങിയവ ലൈംഗികാരോഗ്യത്തെ നേരിട്ട് ബാധിക്കും.

3. സ്‌നേഹസ്പർശത്തിന്റെ ശക്തി

സ്ത്രീയുടെ സ്പർശം പുരുഷനെ ലൈംഗികമായി ഉണർത്താൻ ഏറ്റവും സ്വാഭാവിക മാർഗമാണ്.

കൈപിടിക്കൽ, ചേർത്തുപിടിക്കൽ, തലോടൽ, ചുംബനം  ഇതൊക്കെ ശരീരത്തിൽ ഓക്സിറ്റോസിൻ പോലുള്ള ഹോർമോണുകൾ സ്രവിക്കാൻ കാരണമാകുന്നു. പുരുഷന്റെ ശരീരഭാഗങ്ങളിൽ, വിശിഷ്യാ ലിംഗത്തിൽ തൊടുന്നത്, പങ്കാളി മുൻകൈ എടുത്ത് ഓറൽ സെക്സ് തുടങ്ങി വയ്ക്കുന്നത് ഒക്കെ ലൈംഗിക ഉണർവ്വിനും, വർദ്ധിത വീര്യത്തിനും കാരണമാകുന്നു.

മൃദുവായ സ്‌നേഹസ്പർശം പോലെ ഒരുമിച്ചിരുന്ന് സെക്സിനെക്കുറിച്ച് സംസാരിയ്ക്കന്നത്, സെക്സ് പ്രധാന മൂവികൾ കാണുന്നത്, യാത്രകളും മറ്റും പോകമ്പോഴും, രണ്ടുപേരും മാത്രമാകുമ്പോഴും ശരീരങ്ങൾ ഇഴചേർന്നിരിയ്ക്കുന്നതും മറ്റും പുരുഷന്റെ മനസ്സിനും ശരീരത്തിനും ലൈംഗിക ഉണർവിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

4. തുറന്ന സംഭാഷണവും വിശ്വാസവും

ലൈംഗികാഭിലാഷങ്ങളും സ്വപ്നങ്ങളും തുറന്നു പറയുന്നത് ദാമ്പത്യബന്ധത്തെ ശക്തിപ്പെടുത്തുന്നു.

പുരുഷനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിക്കുക, അദ്ദേഹത്തെ വിലമതിക്കപ്പെടുന്നവനായി തോന്നിപ്പിക്കുക.

നേരത്തെ സൂചിപ്പിച്ചതു പോലെ റൊമാന്റിക് ഡിന്നർ, യാത്ര, സ്വകാര്യ നിമിഷങ്ങൾ, രതിയുണർത്തുന്ന സംഭാഷണങ്ങൾ എന്നിവ ലൈംഗികബന്ധത്തെ സ്വാഭാവികമായി ഉണർത്തും.

5. ലൈംഗിക അന്തരീക്ഷത്തിന്റെ പ്രാധാന്യം

ശരിയായ അന്തരീക്ഷം ഒരുക്കുന്നത് വളരെ പ്രധാനമാണ്.

മൃദുവായ വെളിച്ചം, സംഗീതം, സുഗന്ധം, സ്വകാര്യത  ഇവ പുരുഷന്റെ മനസ്സിനെ ലൈംഗിക ഉണർവിലേക്ക് നയിക്കും.

പലപ്പോഴും പുരുഷന്മാർക്ക് ബന്ധത്തിന്റെ ഗൗരവം മാത്രമല്ല, സൃഷ്ടിക്കുന്ന വികാരാന്തരീക്ഷവും പ്രധാനമാണ്.

6. മരുന്നുകളും ഹോളിസ്റ്റിക് ചികിത്സകളും

ചിലപ്പോൾ സ്ഥിരമായ ഉദ്ധാരണശേഷിക്കുറവ്, ശീഘ്രസ്ഖലനം അല്ലെങ്കിൽ ലൈംഗികമായ താത്പര്യക്കുറവ്, മറ്റ് സൈക്കളോജിക്കൽ പ്രശ്നങ്ങൾ എന്നിവ ഉണ്ടായാൽ ഡോക്ടറുടെ സഹായം തേടണം.

സ്ഥിരമായി ഉണർവില്ലായ്മ അനുഭവപ്പെടുകയാ, ലൈംഗിക താൽപര്യം കുറയുകയോ ചെയ്യുന്നതിന് ഹോർമോൺ അസന്തുലിതാവസ്ഥ, മരുന്നുകളുടെ പാർശ്വ ഫലം, ഉറക്കക്കുറവ്, വിഷാദം, സമ്മർദ്ദം, കൂടാതെ പ്രമേഹം, രക്ത സമ്മർദ്ദം, ഹൃദ്രോഗം, കൊളസ്ട്രോൾ എന്നിവയും കാരണമാകാം. അതുകൊണ്ട് ഇവിടെ വൈദ്യ സഹായം അനിവാര്യമാണ്.

പുരുഷനെ ലൈംഗികമായി ഉണർത്തുക എന്നത് വെറും ഒരു ശാരീരിക പ്രക്രിയയല്ല; അത് മനസ്സും ശരീരവും ഒരുമിച്ചുള്ള പ്രവർത്തനമാണ്, അനുഭവമാണ്.

ഉണർവില്ലായ്മ, താത്പര്യക്കുറവ്, ബന്ധത്തിലെ അകലം — എല്ലാ പ്രശ്നങ്ങൾക്കും കൺസൾട്ട് ചെയ്യൂ ഡോ. റാണാസ് മെഡിക്കൽ ഹാൾ

നിങ്ങൾക്ക് ലൈംഗിക ഉണർവ് കുറയുകയോ, അതുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കിലോ, സ്ഥിരമായി അലട്ടുന്ന ലൈംഗിക തകരാറുകൾ ബുദ്ധിമുട്ടിയ്ക്കുന്നുവെങ്കിലോ, അതിന് വിശ്വാസപൂർണ്ണമായ പരിഹാരം ഒരുക്കുന്ന സ്ഥാപനമാണ് ഡോ. റാണാസ് മെഡിക്കൽ ഹാൾ. അറുപത് വർഷത്തിലേറെയായി രോഗികൾക്ക് ആത്മവിശ്വാസത്തോടെ സേവനം നൽകി വരുന്ന ഈ കേന്ദ്രം, യുനാനി വൈദ്യശാസ്ത്രത്തിന്റെ സമ്പന്ന പാരമ്പര്യവും ഹോളിസ്റ്റിക് ചികിത്സാരീതികളും ഒന്നിപ്പിച്ചാണ് പ്രശസ്തി നേടിയത്.

കൊച്ചിയിലെ എം.ജി. റോഡിലുള്ള മുഖ്യകേന്ദ്രത്തോടൊപ്പം കോട്ടയം, തൃശൂർ, ആലപ്പുഴ, അങ്കമാലി എന്നിവിടങ്ങളിലുമുള്ള ശാഖകളിലൂടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെയും രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന സംവിധാനമാണ് ഇവിടെ.

പ്രശസ്ത സെക്സോളജിസ്റ്റും യുനാനി വൈദ്യവിദഗ്ധനുമായ ഡോ. അൽത്താഫ് ഇബ്രാഹിം റാണയുടെ നേതൃത്വത്തിൽ, പുരുഷന്മാരിൽ കണ്ടുവരുന്ന ലൈംഗിക ശേഷിക്കുറവ്, ശീഘ്രസ്ഖലനം, ഉദ്ധാരണശേഷിയില്ലായ്മ, ലിംഗവലിപ്പം സംബന്ധമായ ആശങ്കകൾ, ഗുഹ്യരോഗങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾക്കും, സ്ത്രീകളിൽ അനുഭവപ്പെടുന്ന വജൈനൽ ഡ്രൈനസ്, ലോ ലിബിഡോ പോലുള്ള പ്രശ്നങ്ങൾക്കും സമഗ്രമായ ചികിത്സ ലഭ്യമാണ്.

ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണങ്ങളുടെ ഗൗരവമായ വിലയിരുത്തലും ആവശ്യമായ പരിശോധനകളും നടത്തുകയും, പാർശ്വഫലമില്ലാത്ത ഗുണമേന്മയുള്ള യുനാനി ഔഷധങ്ങൾ നൽകുകയും ചെയ്യുന്നു. ലക്ഷണങ്ങൾ മാത്രം കുറയ്ക്കുന്നതല്ല, രോഗത്തെ വേരോടെ ഇല്ലാതാക്കുക എന്നതാണ് ഇവിടുത്തെ പ്രധാന ലക്ഷ്യം.

ലൈംഗികാരോഗ്യ പ്രശ്നങ്ങൾക്കു പിന്നിൽ പലപ്പോഴും സമ്മർദ്ദം, ആത്മവിശ്വാസക്കുറവ്, മാനസിക സംഘർഷങ്ങൾ എന്നിവയും കാരണമാകുന്നതിനാൽ, ഇവിടെ ലഭ്യമായ സൈക്കളോജിയ്ക്കൽ കൗൺസിലിംഗ് രോഗിക്ക് മനഃശാന്തിയും ആത്മവിശ്വാസവും വീണ്ടെടുക്കാൻ സഹായിക്കുന്നു.

ഏതുതരത്തിലുള്ള ലൈംഗികാരോഗ്യ പ്രശ്നത്തിനും, ഡോ. റാണാസ് മെഡിക്കൽ ഹാൾ വിശ്വാസത്തോടെയും പരിചയസമ്പത്തോടെയും നിങ്ങളെ സഹായിയ്ക്കുന്നു. ഏറ്റവും അടുത്തുള്ള ശാഖ സന്ദർശിക്കുകയോ, അല്ലെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ മുഖേന സേവനം തേടുകയോ ചെയ്യാം.

    Talk to our Doctor
    FREE your Sexual Frustration forever!