Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India

പ്രവാസികളിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ

പ്രവാസികളിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ: കാരണങ്ങളും പരിഹാരങ്ങളും

കാലങ്ങൾക്ക് മുമ്പ് തന്നെ വിദേശ രാജ്യങ്ങളിൽ ജോലി തേടിപ്പോയി, പ്രവാസ ജീവിതം നയിച്ച ചരിത്രമാണ് മലയാളിയ്ക്കുള്ളത്. വിദേശങ്ങളിൽ ജോലി ചെയ്ത് കുടുംബത്തിനും നാടിനും സാമ്പത്തിക സുസ്ഥിരത വരുത്തുന്നതിൽ അവർ നിർണ്ണായക പങ്ക് വഹിയ്ക്കുന്നു. എന്നാൽ വ്യക്തി ജീവിതത്തിൽ പല തരത്തിലുള്ള മാനസികവും, ശാരീരികവും ആയ ബുദ്ധിമുട്ടുകൾ അനുഭവിയ്ക്കന്നവരായാണ് ഭൂരിപക്ഷം പ്രവാസികളും കഴിയുന്നത്. അതിൽ മുഖ്യമായത്, ഭാര്യമാരിൽ നിന്ന് അകന്ന് താമസിക്കുന്ന പ്രവാസികളിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ ആണ്. ഒരു പക്ഷെ പലരും തുറന്ന് സംസാരിക്കാത്ത, സമൂഹം നേരാംവണ്ണം അഭിസംബോധന ചെയ്യാത്ത വളരെ പ്രസക്തമായ ഒരു സാമൂഹിക വിഷയം കൂടിയാണ് ഇത്.

പ്രവാസികളിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ: ശാരീരിക വശങ്ങൾ

ലൈംഗിക തൃഷ്ണ കുറയുന്ന അവസ്ഥ  (Loss of Libido):

ഭാര്യയിൽ നിന്ന് ദൂരെയായി താമസിക്കുന്നതിനാൽ ലൈംഗികപ്രവർത്തനം  ഇല്ലാതാകുകയും . ആത്യന്തികമായി ലൈംഗികമായ ആവേശം കുറയാൻ ഇത് കാരണമാകുകയും ചെയ്യുന്നു.
ഒപ്പം ദീർഘകാലം ലൈംഗിക ബന്ധമില്ലാതെ പോയാൽ ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകളുടെ നില കുറയാൻ സാധ്യതയുണ്ട്. ഇത് പിന്നീട് ലൈംഗിക താൽപ്പര്യത്തിലും ക്ഷീണം ഉണ്ടാക്കും.

ഉദ്ധാരണക്കുറവ് (Erectile Dysfunction):

സ്ഥിരമായ ലൈംഗിക ബന്ധം ഇല്ലാതിരുന്നാൽ പിൽക്കാല ലൈംഗിക ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാകും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഉദ്ധാരണക്കുറവ്. നീണ്ട ഇടവേളക്ക് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പൂർണ്ണമായ ഉദ്ധാരണം ഉണ്ടാക്കാൻ കഴിയാത്ത അവസ്ഥ കാണപ്പെടും. അത് ലൈംഗിക പരാജയത്തിലേക്ക് നയിയ്ക്കപ്പെടും.

ശീഘ്രസ്ഖലനം ( Premature Ejaculation)

ധാരാളം പ്രവാസികൾക്ക് സംഭവിയ്ക്കാറുള്ള ഒരു ലൈംഗിക അവസ്ഥയാണിത്. വളരെ നാളുകൾക്ക് ശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ അമിതാവേശത്തിൽ ലൈംഗിക വേഴ്ചയുടെ തുടക്കത്തിൽ തന്നെ സ്ഖലനം സംഭവിയ്ക്കാം. ഇത് ലൈംഗിക ബന്ധത്തെ സാരമായി ബാധിയ്ക്കാറുണ്ട്.

പ്രൊസ്റ്റേറ്റ്, മൂത്രനാളി സംബന്ധമായ പ്രശ്നങ്ങൾ

ദീർഘകാലമായി ലൈംഗികബന്ധത്തിലേർപ്പെടാത്തതിനാൽ പ്രോസ്‌റ്റേറ്റ് ,മൂത്രനാളി എന്നിവയിൽ ചെറിയ കുരുക്കൾ, ഒപ്പം എരിച്ചിൽ എന്നിവ ഉണ്ടാകും.

പ്രവാസികളിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ: മാനസിക വശങ്ങൾ

സമ്മർദ്ദം അഥവാ Stress

സ്വന്തം നാട് വിട്ട് മറ്റൊരു നാട്ടിൽ എത്തിപ്പെടുമ്പോൾ തോന്നുന്ന അപരിചിതത്വം, പുതിയ ഭാഷയും, സംസ്കാരവും ഉൾക്കൊള്ളുമ്പോളുണ്ടാകുന്ന ബുദ്ധിമുട്ട്, അവിടെയുണ്ടാകുന്ന പുതിയ സൗഹൃദങ്ങളിലേയ്ക്ക് ഇണങ്ങിച്ചേരാനുള്ള താമസം, ഒപ്പം നീണ്ട മണിക്കൂറുകൾ  ജോലിയും, അത് തരുന്ന അമിത ഉത്തരവാദിത്വവും ഒക്കെ പ്രവാസിയ്ക്കു നലകുന്നത് സമ്മർദ്ദവും, ഉത്ക്കണ്ഠയുമാണ്. കൂടാതെ കുടുംബത്തിൽ നിന്ന് അകന്നു നിലക്കുന്നതിന്റെ സമ്മർദ്ദം കൂടിയാകുമ്പോൾ അത് ജീവിത ശൈലിയെത്തന്നെ മാറ്റി മറിച്ചേക്കാം. അതായത് സമീകൃതാഹാരത്തിന്റെ അഭാവം, ജങ്ക്ഫുഡ് കഴിയ്ക്കുക, മദ്യപാനത്തിലേക്കും, പുകവലിയിലേക്കും നീങ്ങുക, ഉറക്കമില്ലായ്മ സംഭവിയ്ക്കുക, വർക്ക് ഷിഫ്റ്റുകളുടെ വ്യത്യാസം മൂലം ശരീരത്തിന് മാറ്റങ്ങൾ സംഭവിക്കുക തുടങ്ങിയവ. ഇവ ക്രമേണ ജീവിത ശൈലി രോഗങ്ങളിലേക്ക് (പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദയ രോഗങ്ങൾ മുതലായവ) കൊണ്ടെത്തിയ്ക്കുകയും, അത് ആത്യന്തികമായി ഉദ്ധാരണത്തെ സാരമായി ബാധിയ്ക്കുകയും ചെയ്യും.

റിലേഷൻഷിപ്പ് ഡൈനാമിക്സിന്റെ അഭാവം


ഭായ്യ്യയുമായി വർഷത്തിലൊരിക്കലോ, രണ്ടുവർഷങ്ങളിലൊരിക്കലോ മാത്രമുള്ള ഒരു മാസത്തെ ലൈംഗിക ബന്ധത്തിൽ ചടുലത ഉണ്ടാവാൻ വഴിയില്ല. ഒരുപാടു നാളുകൾക്ക് ശേഷം ബന്ധപ്പെടുമ്പോൾ പ്രകടന ഉത്ക്കണ്ഠ അഥവാ Performance anxiety മൂലം ലൈംഗിക ബന്ധം താറുമാറാകാനും സാധ്യതയുണ്ട്.

ദു:ഖവും ആത്മവിശ്വാസക്കുറവും

ഭാര്യ അടുത്തില്ലാത്തത് ചിലർക്ക് വലിയ ശൂന്യതയേയും ദു:ഖത്തേയും സൃഷ്ടിക്കും. അത് അബോധമായി ലൈംഗിക ശോഷണത്തിലേക്ക് നയിക്കപ്പെടാം. ലൈംഗികത നിറഞ്ഞ ജീവിതം ഇല്ലാതാകുന്നത് ആത്മവിശ്വാസത്തിനു പോലും തിരിച്ചടി നൽകും.

കുറ്റബോധവും ഭയവും

ചിലർ വിവാഹേതരമായി മറ്റുള്ള സ്ത്രീകളോട് ലൈംഗിക ബന്ധം സ്ഥാപിച്ച് കഴിഞ്ഞ്, പിന്നീട് കടുത്ത കുറ്റബോധത്തിൽ അകപ്പെടും. അത് നേരായ ലൈംഗിക ബന്ധത്തിൽ വിള്ളലുണ്ടാക്കും. ഒപ്പം ഭായ്യ്യ അറിയുമോ എന്ന ഭയം പലരുടെയും ഉറക്കം കെടുത്തു കയും മാനസികമായ താളപ്പിഴകൾ ഉണ്ടാക്കുകയു ചെയ്യും. കൂടാതെ അപരിചിതരുമായിട്ടുള്ള ലൈംഗിക ബന്ധം . പലതരത്തിലുള്ള  ഗുഹ്യരോഗങ്ങൾ ( STD) പിടിപെടാൻ ഇടവരുത്തുകയും ചെയ്യാം.

അസൂയയും സംശയവും

ഭർത്താവിൽ നിന്ന് ദീർഘകാലമായി അകന്നു കഴിയുന്ന  ഭാര്യ വിശ്വസ്തയാണോ എന്ന സംശയം ചിലർക്ക് തോന്നും. ഇതു പിന്നീടു ദാമ്പത്യബന്ധത്തിന്റെ അന്തരീക്ഷം വഷളാക്കും.

പോർണോഗ്രാഫിയെ ആശ്രയിക്കുക

നിരവധി പ്രവാസികൾ പോൺ മാഗസിനുകളെയും,, വീഡിയോകളെയും ആശ്രയിച്ച്, ലൈംഗിക ആവശ്യം തനിച്ച് തീർക്കുന്നു. അതിന് പിന്തുണയായി അമിതമായ സ്വയംഭോഗവും. ഇത് പിന്നീട് ഒരു ലഹരിയായി മാറി, മറ്റൊരു ആരോഗ്യ പ്രശ്നമായി തീരാം. കൂടാതെ യഥാർത്ഥ ലൈംഗികതയിൽ നിന്ന് പ്രവാസി അകന്ന് പോകുകയും ചെയ്യുന്നു.

ആത്മവിശ്വാസത്തിലെ കുറവ്

ലൈംഗികമായി തൃപ്തനല്ലാത്തതു കാരണം, തന്റെ പൊതു സ്വഭാവത്തിലും ആത്മവിശ്വാസത്തിലും വ്യതിയാനങ്ങൾ സംഭവിയ്ക്കും..

പരിഹാര മാർഗങ്ങൾ

ജീവിത ശൈലി മെച്ചപ്പെടുത്തുക

സമ്മർദ്ദം, ഉത്ക്കണ്ഠ, വിഷാദം, ജീവിത ശൈലീ രോഗങ്ങൾ മുതലായവ ഇല്ലാതാക്കാൻ സമീകൃതാഹാരം കഴിയ്ക്കുക, വ്യായാമം ചെയ്യുക , മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക, ഉറക്കം ചിട്ടപ്പെടുത്തുക എന്നിവ  ചെയ്യണ്ടതാണ്. അതുവഴി ഉദ്ധാരണം മെച്ചപ്പെടുകയും, ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയുകയും. നന്നായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിയ്ക്കുകയും ചെയ്യും.

പങ്കാളിയുമായി ആശയവിനിമയം

തന്റെ എല്ലാ പ്രശ്നങ്ങളും പങ്കാളിയുമായി പങ്കു വയ്ക്കുക. വ്യക്തമായ ആശയ വിനിമയം കൃത്യമായ പരിഹാര മാർഗ്ഗങ്ങളിലേക്ക് നമ്മളെ എത്തിയ്ക്കും. അത് ലൈംഗികാരോഗ്യവും, പൊതുവായ ആരോഗ്യവും മെച്ചപ്പെടാൻ സഹായിയ്ക്കുകയും ചെയ്യും.

വീഡിയോ കോളുകളും ഇന്റിമസി സംരക്ഷണവും

ഭാര്യയുമായി കൃത്യമായി വീഡിയോ കോളുകൾ നടത്തുക. പ്രണയവും, രതിയും ഒക്കെ പങ്കിടുക. ഇന്റിമസി നിലനിർത്തുക.

കുടുംബത്തെ കൂടെ കൊണ്ടുപോകാനുള്ള ശ്രമം

കുടുംബത്തെ കൂടെ താമസിപ്പിയ്ക്കാൻ പ്രയത്നിക്കുക. അത് ദൂരവും, ലൈംഗിക പ്രശ്നങ്ങളും ഒരുപോലെ കുറയ്ക്കും. മാനസികാരോഗ്യം വർദ്ധിപ്പിയ്ക്കും.

ലൈംഗികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുക

ഇവയൊന്നും നിവർത്തിമാർഗ്ഗത്തിലേക്ക് എത്തുന്നില്ലെങ്കിൽ പ്രവർത്തിപരിചയമുള്ള ഒരു ലൈംഗികാരോഗ്യ വിദ്ഗ്ധനെ സമീപിയ്ക്കുക. വ്യക്തതയുള്ള കൗൺസിലിംഗ് കൊണ്ടും, ഹെർബൽ മരുന്നുകളുടെ ഉപയോഗം കൊണ്ടും മാനസിക, ശാരീരിക ലൈംഗിക പ്രശ്നങ്ങൾക്ക് പരിപൂർണമായ പരിഹാരം ഉണ്ടാകുന്നതാണ്.

പ്രവാസികളിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾക്കായുള്ള വിദഗ്ദ്ധ ചികിത്സ

നിങ്ങളുടെ എല്ലാവിധ ലൈംഗികപ്രശ്‌നങ്ങൾക്കും സംയുക്ത പ്രകൃതിജന്യ ചികിത്സയിലൂടെ സുതാര്യമായ പരിഹാരം നല്കുന്ന ഒരു പേരാണ് ഡോ. റാണാസ് മെഡിക്കൽ ഹാൾ. ആറു പതിറ്റാണ്ട് നീണ്ട വിശ്വാസവും ചികിത്സാ പരിചയവും ആർജ്ജിച്ച  ഈ സ്ഥാപനത്തിൽ, യുനാനി വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങളും ഹോളിസ്റ്റിക് സമീപനങ്ങളും, ആധുനിക ചികിത്സാ സമ്പ്രദായങ്ങളും കൈകോർത്ത് പ്രവര്‍ത്തിക്കുന്നു.

കൊച്ചിയിലെ എം.ജി റോഡിൽ നിലകൊള്ളുന്ന മുഖ്യകേന്ദ്രത്തിനൊപ്പം കോട്ടയം, തൃശൂർ, അങ്കമാലി, ആലപ്പുഴ തുടങ്ങിയ ഉപകേന്ദ്രങ്ങളിലായി ഡോ. റാണാസ് മെഡിക്കൽ ഹാൾ വിവിധ ശാഖകളിലൂടെ പ്രവർത്തിക്കുന്നു. ഓരോ ശാഖയിലും ലൈംഗികാരോഗ്യ പരിചരണത്തിൽ പ്രാവീണ്യം നേടിയ വിദഗ്ധർ സേവനത്തിനുണ്ട്.

പ്രമുഖ സെക്സോളജിസ്റ്റും യുനാനി വിദഗ്ധനുമായ ഡോ. അൽത്താഫ് ഇബ്രാഹിം റാണയുടെ നേതൃത്വത്തിലാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം. അദ്ദേഹത്തിന്റെ പരിചയസമ്പന്നമായ മാർഗനിർദേശത്തോടൊപ്പം പുരുഷനും സ്ത്രീയും നേരിടുന്ന വിവിധ ലൈംഗികരോഗങ്ങൾക്ക് ആധികാരികമായ ചികിത്സ ഇവിടെ ലഭ്യമാണ്.

ചികിത്സ ലഭ്യമാകുന്ന പുരുഷരോഗങ്ങൾ

ലൈംഗികശേഷിക്കുറവ്

ശീഘ്രസ്ഖലനം

ഉദ്ധാരണ ശേഷിക്കുറവ്

ലിംഗവലിപ്പം സംബന്ധിച്ച ആശങ്കകൾ

മറ്റു വിവിധ ഗുഹ്യരോഗങ്ങൾ

ചികിത്സ ലഭ്യമാകുന്ന സ്ത്രീകളുടെ ലൈംഗിക രോഗങ്ങൾ

വജൈനൽ ഡ്രൈനസ്സ്

ലൈംഗിക ആഗ്രഹം കുറയുക (Low libido)

ഹോർമോൺ അസന്തുലിതാവസ്ഥ മൂലമുള്ള ലൈംഗിക പ്രശ്‌നങ്ങൾ

രോഗലക്ഷണങ്ങളുടെ വിശദമായ വിശകലനം, ആവശ്യമായ പരിശോധനകൾ, യാതൊരു പാർശ്വഫലവും ഇല്ലാതെ ശരീരത്തിനു പൊരുത്തപ്പെടുന്ന യുനാനി-ആയുർവേദ ഔഷധങ്ങൾ ഇതൊക്കെയാണ് ഡോ. റാണാസ് മെഡിക്കൽ ഹാളിന്റെ പ്രത്യേകത.

ലൈംഗിക പ്രശ്‌നങ്ങൾ പലപ്പോഴും ശരീരത്തിന്റെ മാത്രമല്ല, മാനസിക തലങ്ങളിലും പിറക്കുന്നവയാണ്. അതിനാൽ, ഇവിടെ ലഭ്യമായ സൈക്കോളജിക്കൽ കൗൺസിലിംഗ് ഒരാളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും, മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാനും, ഒടുവിൽ ആരോഗ്യകരമായ ലൈംഗികജീവിതം നയിക്കാനുമുള്ള വഴി തെളിയിക്കുന്നു.

ഡോ. റാണാസ് മെഡിക്കൽ ഹാളിൽ നേരിട്ട് വരിക, അല്ലെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ വഴി സേവനം തേടുക. ആരോഗ്യവും ആത്മവിശ്വാസവും നിറഞ്ഞ ഒരു പുതുജീവിതം ഇന്നു തന്നെ ആരംഭിക്കുക.

പ്രവാസജീവിതം പലതരം ത്യാഗങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്.
പക്ഷേ, ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ഓർത്തുകൊണ്ട്, ലൈംഗിക ജീവിതത്തിലും മാനസിക ആരോഗ്യത്തിലും സൂക്ഷ്മമായ ശ്രദ്ധ കൊടുക്കണം.

ലൈംഗിക പ്രശ്നങ്ങൾ യഥാർത്ഥത്തിൽ സാധാരണമാണ്. അതിനെ കുറിച്ച് തുറന്നു സംവദിക്കുകയും, വേണ്ടപക്ഷം വിദഗ്ധ വൈദ്യ സഹായം തേടുകയും ചെയ്യുന്നതാണ് ഉത്തമം.

    Talk to our Doctor
    FREE your Sexual Frustration forever!