
ലൈംഗികമായി പകരുന്ന രോഗങ്ങൾ
ഗുഹ്യരോഗങ്ങൾ / ലൈംഗികമായി പകരുന്ന രോഗങ്ങൾ (STD/ STI): കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ
ഗുഹ്യരോഗങ്ങൾ / ലൈംഗികമായി പകരുന്ന രോഗങ്ങൾ (STDs/ STI) വ്യക്തികളുടെ ലൈംഗികാരോഗ്യത്തെ തകർക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ്. മുഖ്യമായും ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഇവ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായ പ്രതിഫലനങ്ങൾ ഉണ്ടാക്കാം.
ഗുഹ്യരോഗങ്ങൾ പടരുന്ന വഴികളും കാരണങ്ങളും
✦ ലൈംഗികമായി പകരുന്ന രോഗങ്ങൾ (STD/ STI) മുഖ്യമായും പടരുന്നത് സുരക്ഷിതമല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴാണ്.
✦ അപരിചിതരുമായി, അല്ലെങ്കിൽ ഒന്നിലധികം പങ്കാളികളുമായി അതുമല്ലെങ്കിൽ STD ബാധിതരുമായി ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഇത് സംഭവിച്ചേക്കാം.
✦ ബാക്ടീരിയ, വൈറസ്, പാരസൈറ്റ് എന്നിവ ഗുഹ്യരോഗങ്ങളെ സൃഷ്ടിക്കുന്ന പ്രധാന രോഗാണുക്കളാണ്, ഇവ രക്തം, ശുക്ലം, യോനിസ്രാവം തുടങ്ങിയ ദ്രാവകങ്ങളിലൂടെയാണ് പടരുന്നത്.
ബാക്ടീരിയ STDകൾ: ഗൊണോറിയ/ Gonorrhea, സിഫിലിസ്/ Syphilis, ക്ലമിഡിയ/ Chlamydia
പാരസൈറ്റ് STD കൾ: ട്രൈകൊമോണിയാസിസ് / Trichomoniasis
വൈറൽ STDകൾ: ഹ്യൂമൻ പാപ്പിലോമ വൈറസ്/ Human Papilloma Virus (HPV), ഹ്യൂമൻ ഇമ്യൂണോഡെഫിഷ്യൻസി വൈറസ്/ Human Immunodeficiency Virus (HIV), ജെനിറ്റൽ ഹെർപീസ്/ Genital Herpes
✦ സാധാരണ ഗതിയിൽ ലൈംഗികബന്ധത്തിലൂടെയാണ് STDകൾ പടരുന്നത്. എന്നിരുന്നാലും, രക്തം നൽകൽ, സൂചി പങ്കിടൽ, കൂടാതെ ഗർഭകാലത്തോ, പ്രസവാനന്തര കാലത്തോ ഗർഭിണിയായ അമ്മയിൽ നിന്ന് കുട്ടിയിലേയ്ക്കുള്ള സംക്രമണം മറ്റും വഴി രോഗം പടരാം.
✦ മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നവർക്ക് തിരിച്ചറിവ് കുറയുന്നതിനാൽ അസുരക്ഷിത ലൈംഗികപ്രവർത്തനത്തിലേർപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ലക്ഷണങ്ങളും ദൂഷ്യഫലങ്ങളും
ഗുഹ്യരോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും വ്യക്തമായിരിക്കുക തന്നെ ഇല്ല. എന്നാൽ രോഗം പുരോഗമിക്കുമ്പോൾ പലവിധ ലക്ഷണങ്ങൾ കാണാം:
- • ലൈംഗിക ബന്ധത്തിൽ വേദന
- • ദുർഗന്ധമുള്ള അസാധാരണമായ സ്രാവം
- • യോനി രക്തസ്രാവം
- • മൂത്രമൊഴിക്കുമ്പോൾ വേദന
- • യോനി, വായ, മലദ്വാരം എന്നിവിടങ്ങളിൽ പാടുകൾ അല്ലെങ്കിൽ പൊട്ടുകൾ
- • രോഗം ദീർഘകാലമായി തുടരുമ്പോൾ, അധികലക്ഷണങ്ങൾ ഉണ്ടാകാം:
- • ശരീരത്തിൽ ചുളിവുകളും പൊള്ളലുകളും
- • അടിവയറ്റിൽ വേദന
- • ജ്വരം, ലിംഫ് ഗ്രന്ഥികൾ വീർക്കൽ
ചികിത്സക്കു വിധേയമാകാതെ ഇരിക്കുന്ന STDകൾ വഴി, ഹൃദ്രോഗം, വന്ധ്യത, ഗർഭകാല പ്രശ്നങ്ങൾ, ഗർഭാശയ ക്യാൻസർ, ആർത്തവ പ്രശ്നങ്ങൾ, വർദ്ധിത മൂത്രവേദന, അർത്രൈറ്റിസ്, കാഴ്ചപ്രശ്നങ്ങൾ തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സംഭവിച്ചേക്കാം. അതിനാൽ, ആദ്യഘട്ടത്തിൽ രോഗനിർണയവും സമയോചിതമായ ചികിത്സയും അത്യാവശ്യമാണ്.
ഗുഹ്യരോഗങ്ങൾ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ
STDകൾ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം സുരക്ഷിത ലൈംഗികബന്ധം പാലിക്കുകയാണ്.
ഇതിനായി:
★ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കോണ്ടം സ്ഥിരമായി ഉപയോഗിക്കുക
★അന്യരുമായോ, ഒന്നിലധികം പങ്കാളികളുമായോ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.
★ ഒന്നിലധികം പങ്കാളികളുമായി ശരീരബന്ധത്തിലേർപ്പെടുന്നവർ പതിവായി ഗുഹ്യരോഗ നിർണ്ണയം നടത്തുക.
★ വിശ്വസനീയമായ, സ്ഥിരമായ പങ്കാളിയുമായുള്ള ലൈംഗികബന്ധം നിലനിർത്തുക. ഇത് ആത്മബന്ധം മെച്ചപ്പെടുത്തുകയും STD സംക്രമണ സാധ്യത കുറയ്ക്കുകയും ചെയ്യും.
★ വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടും രോഗം പിടിപെട്ടാൽ, എത്രയും പെട്ടെന്ന് വിദഗ്ധ വൈദ്യ സഹായം തേടുക.
ഡോ. റാണാസ് മെഡിക്കൽ ഹാൾ: ചികിത്സാ സേവനം
ലൈംഗികമായി പകരുന്ന രോഗങ്ങൾ, അഥവാ ഗുഹ്യരോഗങ്ങൾക്ക്, വിദഗ്ധപരിചരണം നൽകുന്ന ഒരു സുപ്രസിദ്ധ ക്ലിനിക്കാണ് ഡോ. റാണാസ് മെഡിക്കൽ ഹാൾ. കൊച്ചിയിലെ എംജി റോഡിൽ മുഖ്യകേന്ദ്രം പ്രവർത്തിക്കുന്നതോടൊപ്പം, കോട്ടയം, തൃശൂർ, ആലപ്പുഴ, അങ്കമാലി എന്നിവിടങ്ങളിലും ശാഖകളുണ്ട്. യുനാനി ഔഷധചികിത്സയിൽ പാരമ്പര്യവും വൈദഗ്ദ്ധ്യവും പുലർത്തുന്ന ഈ ക്ലിനിക്, ലൈംഗികാരോഗ്യ പ്രശ്നങ്ങൾക്ക് സമഗ്രപരിചരണം നൽകുന്നു.
പ്രശസ്ത സെക്‌സോളജിസ്റ്റ് ഡോ. ആൽത്താഫ് ഇബ്രാഹിം റാണയുടെ നേതൃത്വത്തിൽ, പാരമ്പര്യ രീതികളും, ആധുനിക വൈദ്യശാസ്ത്ര സങ്കേതങ്ങളും സോക്ടർ റാണാസ് മെഡിക്കൽ ഹാളിൽ സമന്വയിപ്പിക്കുന്നു. പാർശ്വഫലങ്ങൾ ഒഴിവാക്കിക്കൊണ്ട്, രോഗകാരണത്തെ അകറ്റാൻ ഹെർബൽ ഔഷധങ്ങൾ ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്.
രോഗികൾക്ക് വ്യക്തിഗത കൺസൾട്ടേഷനുകളും, ശാരീരിക പരിശോധനകളും, ആവശ്യത്തിന് പാരാമെഡിക്കൽ പരിശോധനകളും, കൗൺസിലിംഗും ഉൾപ്പെടുന്ന സവിശേഷമായ ചികിത്സയാണ് ഇവിടെ നടത്തുന്നത്. അതിന്റെ അടിസ്ഥാനത്തിൽ, രോഗലക്ഷണങ്ങൾ ശമിപ്പിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യാൻ ഹെർബൽ ചികിത്സ ഉപയോഗിയ്ക്കുന്നു.
ഡോ. റാണാസ് മെഡിക്കൽ ഹാൾ, നേരിട്ടുള്ള കൺസൽട്ടേഷനിലൂടെയും, ഓൺലൈൻ കൺസൾട്ടേഷനിലൂടെയും സേവനം നൽകുന്നു. ലൈംഗിക രോഗബാധിതർക്കു് പ്രതീക്ഷയും ആരോഗ്യവും തിരിച്ചു നൽകുന്ന വിശ്വസ്തമായ ലൈംഗികാരോഗ്യ കേന്ദ്രമായി ഈ ക്ലിനിക്ക് നിലനില്ക്കുന്നു.