
ലൈംഗികശേഷി
ലൈംഗികശേഷി എങ്ങനെ കൂട്ടാം?
പൊതുവായ ആരോഗ്യത്തിന് ഇന്നത്തെ കാലത്ത് നാം വലിയ വില കല്പിക്കാറുണ്ട്. അത് നന്നായി പരിപാലിയ്ക്കാനും, പരിപോഷിപ്പിയ്ക്കാനും നാം പരിശ്രമിക്കാറുമുണ്ട്. എന്നാൽ അതു പോല തന്നെ നാം പ്രാധാന്യം കല്പിക്കേണ്ട ഒന്നാണ് ലൈംഗികാരോഗ്യം. പലപ്പോഴും നമ്മൾ തുറന്നു ചർച്ച ചെയ്യാൻ അധികം താത്പര്യപ്പെടാത്ത കാര്യമാണ് ഇത്. ലൈംഗികശേഷി ഭൗതിക സുഖം ഉറപ്പാക്കുന്നതിനൊപ്പം മാനസിക സൗഖ്യവും, കുടുംബസൗഖ്യവും, പങ്കാളിയുമായി ഊഷ്മളമായ ബന്ധവും ഉറപ്പാക്കുന്നു.
ദീർഘനേരം, താത്പര്യം നിലനിർത്തിക്കൊണ്ട് വർദ്ധിത വീര്യത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് നല്ല ലൈംഗിക ശേഷി അഥവാ സ്റ്റാമിന ആവശ്യമുണ്ട്. അത് കായികമായ ശക്തിയെ മാത്രം അർത്ഥമാക്കുന്നതല്ല, മറിച്ച് വൈകാരികമായ രസപൂർത്തിയ്ക്കും അത്യന്താപേക്ഷിതമാണ്. ലൈംഗികശേഷി പങ്കാളികൾക്ക് സംതൃപ്തി, കൂടുതൽ ആത്മവിശ്വാസം, വൈകാരികമായ അടുപ്പം എന്നിവ ഉറപ്പു വരുത്തുന്നു.
ലൈംഗികശേഷിയുടെ പ്രാധാന്യം
തന്റെ പാങ്കാളിയെ ലൈംഗികമായി തൃപ്തിപ്പെടുത്തുന്നത് ബന്ധങ്ങളിലെ ഊഷ്മളതയക്കും, വൈകാരികമായ അടുപ്പത്തിനും കാരണമാകുന്നു.
ഹൃദ്യമായ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഓക്സിടോസിൻ, ഡോപ്പമൈൻ തുടങ്ങിയ നല്ല ഹോർമോണുകൾ ഉത്പ്പാദിപ്പിക്കുനതിനാൽ സ്വാഭിമാനം അനുഭവിയ്ക്കുക, സമ്മർദ്ദം കുറയുക, മാനസിക സുഖം ലഭിയ്ക്കുക എന്നിവ സംഭവിയ്ക്കുന്നു.
സ്ഥിരമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഹൃദയാരോഗ്യം ഗുണപ്പെടുത്തുകയും, പ്രതിരോധശക്തി വർദ്ധിപ്പിയ്ക്കുകയും, ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ലൈംഗിക ശേഷി അഥവാ സെക്സ്വൽ സ്റ്റാമിനയുമായി ബന്ധപ്പെട്ട ഘടകങ്ങൾ
കായികക്ഷമത
ഹോർമോൺ ലെവൽ ( ടെസ്റ്റോസ്റ്റെറോൺ)
സമ്മർദ്ദം, ഉത്ക്കണ്ഠ തുടങ്ങിയ മാനസിക ഘടകങ്ങൾ
ആഹാരം, ഉറക്കം, വസ്തുക്കളുടെ ഉപഭോഗം തുടങ്ങിയ ജീവിത ശൈലികൾ
ബന്ധങ്ങളിലെ തീവ്രത, വൈകാരികത തുടങ്ങിയവ
ലൈംഗികശേഷി എങ്ങനെ വർദ്ധിപ്പിയ്ക്കാം
സ്ഥിരമായ വ്യായാമം
ലൈംഗിക ശേഷി നിലനിർത്തുന്നതിൽ കായികക്ഷമതയക്ക് വലിയ പങ്കുണ്ട്. ഹൃദയാരോഗ്യ വ്യായാമങ്ങൾ (കാർഡിയോ വാസ്കുലാർ എക്സർസൈസുകൾ) ലൈംഗിക ഉദ്ധാരണത്തിനും , പ്രകടനത്തിനും അത്യാവശ്യമായ രക്തയോട്ടം വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്നു.
ഒപ്പം ലൈംഗിക വേഴ്ചയ്ക്ക് ആവശ്യമായ മസിലുകളുടെ ഗുണത്തിനായി പെൾവിക് ഫ്ലോർ വ്യായാമങ്ങൾ നല്ലതാണ്.
സമീകൃതാഹാരം കഴിയ്ക്കുക
പോഷക സമൃദ്ധമായ ആഹാര രീതി ലൈംഗിക ശേഷി വർദ്ധിപ്പിയ്ക്കും. സിങ്ക്, മഗ്നീഷ്യം, വൈററമിൻ – ബി, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയടങ്ങിയ ഭക്ഷണം ഹോർമോൺ നില മെച്ചപ്പെടുത്തും. അതിന്റെ ഫലമായി ലൈംഗിക ശേഷി കൂടുകയും ചെയ്യും.
ഇത്തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ പ്രധാനപ്പെട്ടവ:
നെയ്മയമുള്ള മത്സ്യം (സാൽമൺ)
പച്ചിലകളും, പച്ചക്കറികളും
നട്സും, പഴവർഗ്ഗങ്ങളും
മുട്ടയും, കൊഴുപ്പു കുറഞ്ഞ മാംസവും
വാഴപ്പഴവും, ഡാർക്ക് ചോക്ളറ്റും
ധാരാളം വെള്ളം കുടിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുക
വെള്ളം കുടിയ്ക്കാതിരിയ്ക്കുന്നതും, ഉറക്കം കിട്ടാത്തതും, ക്ഷീണം, സമ്മർദ്ദം, ലൈംഗികക്ഷമതക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. അതിനാൽ ഒരു ദിവസം 7-8 മണിക്കൂറുകൾ ഉറങ്ങുകയും, നന്നായി വെള്ളം കുടിയ്ക്കുകയും ചെയ്യുക.
സമ്മർദ്ദം, ഉത്ക്കണ്ഠ, പിരിമുറുക്കം എന്നിവ നിയന്ത്രിയ്ക്കുക
സമ്മർദ്ദം, ഉത്ക്കണം, പിരിമുറുക്കം എന്നിവ ലൈംഗികശേഷിയെ സാരമായി ബാധിയ്ക്കുന്ന മാനസിക പ്രശ്നങ്ങളാണ്. ധ്യാനം, യോഗ, ശ്വസനക്രിയകൾ എന്നിവ കൊണ്ട് ഇവയെ കുറയ്ക്കാനും മനസ്സുഖം കൂട്ടാനും സാധിയ്ക്കും. അതുവഴി ലൈംഗിക ബന്ധം കാര്യക്ഷമമാക്കാനും.
പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവ ഒഴിവാക്കുക
പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവ രക്തയോട്ടം കുറയ്ക്കുകയും, അതുവഴി ലൈംഗിക ശേഷി കുറയ്ക്കുകയും, പുരുഷൻമാരിൽ ഉദ്ധാരണശേഷിക്കുറവ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇവ ഉപേക്ഷിച്ചാൽ ലൈംഗിക ശേഷി കൂടുക തന്നെ ചെയ്യും.
മനസ്സാന്നിധ്യവുo, സമ്പർക്കവും പരിശീലിയ്ക്കുക
മനസ്സാന്നിധ്യവും, പങ്കാളിയുമായി വൈകാരികമായി ബന്ധപ്പെട്ടു നില്ക്കുന്നതും, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന ഉത്ക്കണ്ഠ കുറയ്ക്കുകയും, ബന്ധം തീവ്രമാക്കുകയും ചെയ്യും.
മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം അനുവർത്തിച്ചിട്ടും ലൈംഗികശേഷിക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ വിദഗ്ധനായ ഒരു സെക്സോളജിസ്റ്റിനെ കാണേണ്ടതാണ്. പ്രത്യേകിച്ച് ഉദ്ധാരണശേഷിക്കുറവ്, ശീഘ്രസ്ഖലനം എന്നിവയ്ക്ക് വൈദ്യസഹായം അനിവാര്യമാണ്.
ലൈംഗികശേഷി/ സമയം കൂട്ടാന് : ഡോ. റാണാസ് മെഡിക്കൽ ഹാൾ
ലൈംഗികശേഷിയെ നമ്മൾ അടിസ്ഥാനപ്പെടുത്തേണ്ടത് കൂടുതൽ സമയം ലൈംഗികബന്ധത്തിലേർപ്പെടുന്നതിനെ മാത്രം ആശ്രയിച്ചാകരുത്. മറിച്ച് അത് നമ്മുടെ വികാരങ്ങൾ പങ്കാളിയുടെ വികാരങ്ങളുമായി സമഞ്ജസമായി സമന്വയിക്കുമ്പോഴാണ്. ശാരീരികവും, മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിയ്ക്കുക, പങ്കാളിയുമായി കൃത്യമായ ആശയ വിനിമയം നടത്തുക, ആത്മവിശ്വാസത്തോടെ രതിയെ പരിരംഭണം ചെയ്യുക, എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ലൈംഗിക ജീവിതം മാറ്റിയെടുക്കാൻ സാധിയ്ക്കും.
നിങ്ങൾക്ക് ലൈംഗിക ശേഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ, മറ്റ് ലൈംഗിക തകരാറുകളോ ഉണ്ടാകുന്നു എങ്കിൽ, അതിന് പരിഹാരമേകുന്ന പ്രശസ്തമായ സ്ഥാപനമാണ് ഡോ. റാണാസ് മെഡിക്കൽ ഹാൾ. ആറു പതിറ്റാണ്ടിന്റെ വിശ്വാസപൂർണ്ണ സേവനത്തിന്റെ സമ്പന്ന പാരമ്പര്യമുള്ള ഈ സ്ഥാപനത്തിൽ, യുനാനി വൈദ്യശാസ്ത്രത്തിന്റെ താത്വികതയും ഹോളിസ്റ്റിക് ചികിത്സാസമീപനവും ഒന്നിച്ച് ചേർന്നിരിയ്ക്കുന്നു.
കൊച്ചിയിലെ എം.ജി റോഡിലുള്ള മുഖ്യശാഖയെ കൂടാതെ തൃശൂർ, അങ്കമാലി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലുമുള്ള ശാഖകളിലൂടെ, ഞങ്ങൾ വിദഗ്ധ ചികിത്സ നിങ്ങളിലേയ്ക്ക് എത്തിക്കുന്നു.
പ്രമുഖ സെക്സോളജിസ്റ്റും യുനാനി വിദഗ്ധനുമായ ഡോ. അൽത്താഫ് ഇബ്രാഹിം റാണ നയിക്കുന്ന ഈ സ്ഥാപനത്തിൽ,
ലൈംഗികശേഷിക്കുറവ്, ശീഘ്രസ്ഖലനം,
ഉദ്ധാരണശേഷിയില്ലായ്മ,
ലിംഗവലിപ്പം സംബന്ധിച്ച ആശങ്കകൾ,
ഗുഹ്യരോഗങ്ങൾ
മുതലായ പുരുഷരോഗങ്ങൾക്കും,
വജൈനൽ ഡ്രൈനസ്സ്,
ലോ ലിബിഡോ
പോലുള്ള സ്ത്രീരോഗങ്ങൾക്കും സമഗ്ര ചികിത്സ ലഭ്യമാണ്.
രോഗലക്ഷണങ്ങളുടെ വിശദമായ വിശകലനം, ആവശ്യമായ പരിശോധനകൾ, പാർശ്വഫലമില്ലാത്ത ഉത്തമ ഗുണമേന്മയുള്ള യുനാനി ആയുർവ്വേദ ഔഷധങ്ങൾ എന്നിവയുടെ സഹായത്തോടെ, ഈ സ്ഥാപനത്തിൽ രോഗത്തിന് സമൂല പരിഹാരമുണ്ട്.
ലൈംഗിക പ്രശ്‌നങ്ങൾ മിക്കവാറും മാനസിക സമ്മർദ്ദം, ആത്മവിശ്വാസമില്ലായ്മ, പിരിമുറുക്കം എന്നിവമൂലവും ഉണ്ടാകുന്നതിനാൽ, ഇവിടെ നൽകുന്ന സൈക്കോളജിക്കൽ കൗൺസിലിംഗ് രോഗിയ്ക്ക് അവയില്ലാതാക്കാനും, ലൈംഗിക ശേഷി പുനഃസ്ഥാപിയ്ക്കാനും സഹായിക്കുന്നു.
ഏതുവിധത്തിലുള്ള ലൈംഗിക ചികിത്സയ്ക്കും, ഡോ. റാണാസ് മെഡിക്കൽ ഹാൾ സന്ദർശിക്കുക, അല്ലെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ വഴി സേവനം തേടാവുന്നതാണ്. ആരോഗ്യകരമായ ലൈംഗികജീവിതത്തിന് ഇന്ന് തന്നെ മികച്ചൊരു തുടക്കം കൊടുക്കൂ.