Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India

ഒരു ലോക് ഡൗൺ അപാരത — ലൈംഗിക വേഴ്ചയിലെ വീഴ്ചകൾ…

ഒരു ലോക് ഡൗൺ അപാരത — ലൈംഗിക വേഴ്ചയിലെ വീഴ്ചകൾ…

കുറേ ദിവങ്ങളായി….. ഇന്ന് എന്തായാലും അവൾടെ പരാതി മാറ്റണം.
ലോക്ക് ഡൗൺ ആയതിനാലും … വേറെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതു കൊണ്ടും….സമയത്തെ പഴിക്കാൻ പറ്റാതായി. ലൈംഗിക വേഴ്ച – ലൈംഗിക പ്രശ്നങ്ങൾ വീഴ്ചകൾ

ഇനിയും അവളുടെ വികാരങ്ങളെ മൈൻഡ് ചെയ്തില്ലെങ്കിൽ അവൾ ചിലപ്പോൾ വല്ല കടുംകൈ ചെയ്തെന്നിരിക്കും. അമ്മിക്കല്ലിനൊന്നും അടുക്കളയിൽ ഉപയോഗം ഇല്ലെങ്കിലും ഒക്കെ അവിടെ തന്നെ ഇരിപ്പുണ്ട് എന്ന് മറക്കരുതല്ലോ!!…

നോക്കിക്കോ…
ഇന്ന് ഞാൻ തകർക്കും, ഉറപ്പ് !!….
ഈ ഉറപ്പ്‌ , ‘കുറുപ്പിൻറെ ഉറപ്പ് ‘ ആകാതിരുന്നാൽ കൊള്ളാം. കഴിഞ്ഞ തവണയും അത് തന്നെയായിരുന്നു സംഭവിച്ചത്.

എത്ര രസകരമായിട്ടാണ് അന്ന് തുടങ്ങിയത്, സൂപ്പർ മൂഡ്!,

പോരാത്തതിന് എവർഗ്രീൻ റൊമാൻറിക് പാട്ടുകളും മുറിയിലാകെ നിറയുന്ന സുഗന്ധവും സുന്ദരിയായ അവളും … മനസ്സു കൊണ്ടും ശരീരം കൊണ്ടും രണ്ടു പേരും വളരെ ആഗ്രഹിച്ചിരുന്നു . കെട്ടിപിടിച്ചും ഉമ്മ വെച്ചും കുറേ സ്നേഹിച്ചു, പരസ്പരം ലാളിച്ചു, നന്നായി തലോടി…. എൻറെ ഓരോ ചുംബനങ്ങളും ലാളനകളും അവൾ നന്നായി ആസ്വദിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. പക്ഷേ അവളുടെ തിരിച്ചുള്ള ലാളനകൾ എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. പലപ്പോഴും എല്ലാം കൈവിട്ടു പോകുമോ, എന്നു പോലും തോന്നിയിരുന്നു . പണ്ടും, പലപ്പോഴും, എല്ലാം നഷ്ടപ്പെടുമെന്ന തോന്നൽ ഉണ്ടാകുമായിരുന്നെങ്കിലും, ഇപ്പോൾ അത് വളരെ കൂടുന്നതായി തോന്നുന്നുണ്ട്.

അവളുടെ മൂഡും എൻറെ മൂഡും നന്നായി കൂടിയത്തിനുശേഷമാണെല്ലോ ഞാൻ ശ്രമിച്ചത്, ഒന്നോ രണ്ടോ മിനിറ്റ് പോയിക്കാണും അപ്പോഴേക്കും ദേ കിടക്കുന്നു, എല്ലാം അവിടെ കഴിഞ്ഞു. അവളുടെ വാടിയ മുഖം കണ്ടപ്പോഴാണ് അടുത്ത ഒരു ശ്രമം കൂടി നടത്താം എന്ന് വിചാരിച്ചത്. നാശം! കുറേ നേരം കഴിഞ്ഞ് ശ്രമിച്ചിട്ടു പോലും അതും നടന്നില്ല.

ടെൻഷൻ കൊണ്ടാണോ? … ലൈംഗിക വേഴ്ച, പ്രശ്നങ്ങൾ, വീഴ്ചകൾ

അതോ അവൾ എപ്പോഴും പറയും പോലെ വല്ല ലൈംഗിക പ്രശ്നങ്ങളും കാണുമോ എനിക്ക്, ഏയ്, അങ്ങനെ വരാൻ ഒരു വഴിയുമില്ല, നമ്മുടെ കുടുംബത്തിൽ അങ്ങനെ ആർക്കും ഉണ്ടായിട്ടില്ല, ഇത് മറ്റെന്തെങ്കിലും ആയിരിക്കും. പക്ഷേ ഒന്നുറപ്പാണ്, കഴിഞ്ഞ കുറേ പ്രാവശ്യമായി സംഭവിക്കുന്ന പരാജയങ്ങൾ എന്നെ വളരെയേറെ വിഷമിപ്പിക്കുന്നുണ്ട്, ജീവിതം കൈവിട്ടു പോകുന്നത് പോലെ ഒരു തോന്നൽ….

ശോ!! ഇനി വല്ല ഡോക്ടർമാരെയും കാണണോ??.. ഓ!..അതിന് അത്ര വലിയ കുഴപ്പം ഒന്നും എനിക്കില്ലല്ലോ.

ഈ വിഷമങ്ങൾ കൂട്ടുകാരോട് പറയാമെന്നു വച്ചാൽ അവന്മാരൊക്കെ മാരണ തള്ളാണ് !!!… അര മണിക്കൂർ കിട്ടുന്നവർ, അടുപ്പിച്ച് മൂന്നും നാലും ചെയ്യുന്നവർ, എന്നും തകർക്കുന്നവർ… അല്ലാ ഒന്നോർത്താൽ!!… ഞാനും തള്ളിൽ ഒട്ടും പിന്നിൽ അല്ലല്ലോ.. അങ്ങനെ നമുക്ക് കുറയാൻ പറ്റുമോ… ചില വീഡിയോകൾ കണ്ടു നോക്കാം എന്ന് വെച്ചാൽ , ഹോ!.. അവന്മാരുടെ അതിക്രമങ്ങൾ കണ്ടാൽ ഉള്ള സമാധാനം കൂടെ പോകും!.. ഇനിയിപ്പോ.. ശരിക്കും ഇവന്മാരൊക്കെ തള്ളുന്നതായിരിക്കുമോ, അതോ??.. ആർക്കറിയാം..

ഇപ്രാവശ്യം എന്തായാലും അങ്ങനെ ഒന്നും ആകാൻ പാടില്ല . അവളെ നന്നായി സന്തോഷിപ്പിക്കണം.. എൻറെ ദൈവമേ! മിന്നിച്ചേക്കണേ!. എനിക്ക് അതിനുള്ള കരുത്ത് നീ നൽകേണമേ!!…

ലൈംഗിക വേഴ്ച – ലൈംഗിക പ്രശ്നങ്ങൾ വീഴ്ചകൾ

ലൈംഗിക പ്രശ്നങ്ങൾ അലട്ടുന്ന ഒരു ശരാശരി മനുഷ്യൻറെ വിചാരവികാരങ്ങൾ ആണ് ചെറിയ തമാശ രൂപേണ അവതരിപ്പിച്ചിരിക്കുന്നത്. ഇത് വായിക്കുമ്പോൾ പലർക്കും തങ്ങളുടെ അവസ്ഥ ഇതുമായി ബന്ധപ്പെടുത്താൻ സാധിക്കും. ലൈംഗിക പ്രശ്നങ്ങളെ മറ്റ്‌ അസുഖങ്ങളെ പോലെ തന്നെ ഒരു സാധാരണ രോഗാവസ്ഥയായി കണക്കാക്കാത്ത പല ആളുകളും നമ്മുടെ നാട്ടിൽ ഉണ്ട്. ലൈംഗികതയെപ്പറ്റിയുള്ള ചർച്ചയ്ക്കോ, അതിനെക്കുറിച്ച് ശരിയായ അറിവ് നേടാനോ അവർ മുതിരുന്നില്ല.

തൻറെ ലൈംഗിക പ്രശ്നങ്ങളെ കുറിച്ച് പങ്കാളിയോട് തുറന്നു പറയാൻ ധൈര്യമുള്ളവർ എത്രപേരുണ്ട് . ലൈംഗിക പ്രശ്നങ്ങൾക്ക് ഒരു വിദഗ്ധ ഡോക്ടറുടെ ചികിത്സ തേടുന്നത് തൻറെ പുരുഷത്വത്തിനു തന്നെ നാണക്കേടായി ചിലർ കരുതുന്നു. ലൈംഗിക വിദ്യാഭ്യാസത്തിൻറെ അപര്യാപ്തത തന്നെയാണ് ഇതിന്റെയൊക്കെ പ്രധാന കാരണം. പലരും കരുതുന്നതു പോലെ ലൈംഗിക പ്രശ്നങ്ങൾ പാരമ്പര്യം ആകണമെന്നില്ല. മറ്റ് പല ശാരീരിക-മാനസിക അവസ്ഥകൾ ലൈംഗിക പ്രശ്നത്തിന് കാരണമാകാം. അനാവശ്യ സ്ട്രെസ്സ്, ടെൻഷൻ, മാനസിക പിരമുറുക്കങ്ങൾ, ആത്മ വിശ്വാസക്കുറവ് തുടങ്ങിയവയെല്ലാം ലൈംഗികതയെ പ്രതികൂലമായി
ബാധിക്കും.

ഒരു വിദഗ്ധ ഡോക്ടറുടെ സേവനം തേടാതെ സ്വയം ചികിത്സിച്ചും…

…കൂട്ടുകാരോട് ചോദിച്ചും, അശ്ലീല ചിത്രങ്ങൾ കണ്ടും, പൊടിക്കൈകൾ തേടിയും, മുറിവൈദ്യത്തിനു പിന്നാലെ പാഞ്ഞും അവൻ തൻറെ യൗവനവും ജീവിതവും നശിപ്പിച്ചു കളയുന്നു. ഇവിടെ ഒരു തെറ്റും ചെയ്യാത്ത അയാളുടെ പങ്കാളിയും ബലിയാടാവുകയാണ്. ഓർക്കുക, ലൈംഗിക സുഖം ഔദാര്യമല്ല, അവരുടെ അവകാശമാണ്.

ഒട്ടുമിക്ക ലൈംഗിക പ്രശ്നങ്ങളും യഥാസമയം ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. സമയം വളരെ വിലപ്പെട്ടതാണ്, ലൈംഗിക പ്രശ്നങ്ങൾ നിസ്സാരമായി കരുതി, വേണ്ട വിധത്തിൽ ചികിത്സിക്കാതെ, അതിനെ ഗൗനിക്കാതെയിരുന്നാൽ അത് നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ വലിയ തിരിച്ചടികൾ ഉണ്ടാക്കും.

ഒരല്പം കരുതൽ , അത് നിങ്ങൾ നിങ്ങളോടും, അതിലുപരി നിങ്ങളുടെ ജീവിത പങ്കാളിയോടും കാണിക്കേണ്ടത് നിങ്ങളുടെ കടമയല്ലെ????… അത് വേണ്ടതല്ലേ!!…

ഡോ റാണ മെഡിക്കൽ ഹാൾ കോട്ടയം, എറണാകുളം, തൃശൂർ, ആലപ്പുഴ

സമയം കൂട്ടാന്, പുരുഷ സ്വയംഭോഗ രീതികൾ, ലിംഗത്തിന്റെ തൊലി മാറാന്, ലിംഗ സ്പ്രേ, വയാഗ്ര എവിടെ കിട്ടും

    Talk to our Doctor
    FREE your Sexual Frustration forever!