Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India

സ്ട്രസ്സ് ലൈംഗികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു: ലക്ഷണങ്ങളും പരിഹാരങ്ങളും

സ്ട്രസ്സ് ലൈംഗികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു – നമ്മുടെ ഇന്നത്തെ ചടുലമായ ജീവിതരീതിയും അതുണ്ടാക്കുന്ന സമ്മർദ്ദങ്ങളും പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിൽ ഏറെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു മേഖല തന്നെയാണ് ലൈംഗികാരോഗ്യം. പലരും ശാരീരികാരോഗ്യവും മാനസികാരോഗ്യവും മാത്രം ശ്രദ്ധിക്കുമ്പോൾ, മാനസിക സമ്മർദ്ദവും (Stress), ആശങ്കയും (Anxiety) നമ്മുടെ ലൈംഗികജീവിതത്തെ എത്രത്തോളം ബാധിക്കുമെന്ന് നാം തിരിച്ചറിയാറില്ല.


സ്ട്രസ്സും ആശങ്കയും ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ

സമ്മർദ്ദത്തിലാകുമ്പോൾ നമ്മുടെ ശരീരം “ഫൈറ്റ് അഥവാ ഫ്ലൈറ്റ്” (Fight or Flight) എന്ന് ഡോക്ടർമാർ വിവക്ഷിയ്ക്കുന്ന അവസ്ഥയിൽ പ്രവേശിക്കുന്നു. അതായത്, ശരീരം അടിയന്തര സാഹചര്യത്തിന് തയ്യാറെടുക്കുന്നു. ഇതിലൂടെ:

👉 കോർട്ടിസോൾ (Cortisol), അഡ്രനലിൻ (Adrenaline) പോലുള്ള ഹോർമോണുകൾ ഉയരുന്നു
👉 ഹൃദയമിടിപ്പ് കൂടുന്നു, രക്തസമ്മർദ്ദം വർദ്ധിയ്ക്കുന്നു
👉 ദഹനം, പ്രജനന പ്രവർത്തനം (Reproduction) എന്നിവ ശരീരം താൽക്കാലികമായി അടക്കി വയ്ക്കുന്നു

സ്ത്രീകളിൽ കാണപ്പെടുന്ന പ്രശ്നങ്ങൾ

🌸 കാമോത്സുകത കുറയുക (Low Libido) – സ്ഥിരമായ സമ്മർദ്ദം സ്ത്രീകളിൽ ലൈംഗിക താൽപര്യം കുറയ്ക്കുന്നു.


🌸 മാസമുറയിലെ അസാധാരണതകൾ – സമ്മർദ്ദം മൂലം ഹോർമോൺ ബാലൻസ് തെറ്റി, മാസമുറയിൽ പ്രശ്നങ്ങൾ വർധിക്കുന്നു.


🌸 യോനി വരൾച്ച – ആശങ്കയും ഉത്കണ്ഠയും ശരീരത്തിലെ സ്വാഭാവിക ലൂബ്രിക്കേഷൻ കുറയ്ക്കുന്നു.


🌸 ലൈംഗികസഹവാസ സമയത്ത് വേദനയും അസ്വസ്ഥതയും – മാനസിക സമ്മർദ്ദം ശരീരസുഖത്തെ തടസ്സപ്പെടുത്തുന്നതിനാൽ ലൈംഗികസഹവാസ സമയത്ത് അസ്വസ്ഥത ഉണ്ടാകുന്നു.

പുരുഷന്മാരിൽ കാണപ്പെടുന്ന പ്രശ്നങ്ങൾ

💪 എറെക്ടൈൽ ഡിസ്ഫങ്ഷൻ അഥവാ  ഉദ്ധാരണശേഷിക്കുറവ്  – ആശങ്കയും സമ്മർദ്ദവും മൂലം പുരുഷന്മാർക്ക് സംയോഗ സമയത്ത്  ലിംഗത്തിന്റെ കാഠിന്യം നിലനിർത്താൻ പ്രയാസം നേരിടാം. രണ്ടാമത് ലിംഗോദ്ധാരണം ബുദ്ധിമുട്ടിലാകുകയും, ആത്യന്തികമായ ലൈംഗിക വേഴ്ച ഒരു പരാജയമായി മാറുകയു ചെയ്യും.

💪 പ്രിമച്ച്വർ ഇജാക്കുലേഷൻ അഥാവാ ശീഘ്രസ്ഖലനം – മനസ്സിലെ സമ്മർദ്ദം, പ്രവർത്തന ഉത്ക്കണ്ഠ ഇവ മൂലം ലൈംഗിക ബന്ധം രസപൂർത്തി അണയുന്നതിനു മുമ്പു തന്നെ സ്ഖലനം ഉണ്ടാകുന്നു.

💪 ടെസ്റ്റോസ്റ്റെറോൺ കുറവ് – ദീർഘകാല സമ്മർദ്ദം പുരുഷ ഹോർമോണുകൾ കുറയ്ക്കുകയും, അതോടെ ലൈംഗികാരോഗ്യം മൊത്തത്തിൽ അവതാളത്തിലാകുകയും ചെയ്യുന്നു.

മനസ്സും ശരീരവും തമ്മിലുള്ള ബന്ധം

🧠 ശ്രദ്ധ മാറുന്നു
🧠 പങ്കാളിയുമായുള്ള അടുത്തിടപെടലിൽ മടുപ്പ്
🧠 ആത്മവിശ്വാസം കുറയുന്നു
🧠 പ്രവർത്തന ഉത്ക്കണ്ഠ ഉണ്ടാകുന്നു (Performance anxiety)

സ്ട്രസ്സ് കുറയ്ക്കാൻ സഹായിക്കുന്ന മാർഗങ്ങൾ

യോഗയും ശ്വാസനക്രിയകളും – ശരീരം റിലാക്സ് ചെയ്യാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പതിവായി വ്യായാമം – ശരീരത്തിലെ എൻഡോർഫിൻ ഹോർമോൺ (സന്തോഷ ഹോർമോൺ) വർധിപ്പിക്കുന്നു.

മനസ്സ് തുറന്ന് പറയുക – പങ്കാളിയോടോ ലൈംഗികവിദഗ്ധരോടോ മനസ്സ് തുറന്ന് സംസാരിക്കുന്നത് സമ്മർദ്ദം കുറയ്ക്കും.

പോഷകസമൃദ്ധമായ ഭക്ഷണം – ശരീരവും ഹോർമോൺ നിലയും സംരക്ഷിക്കുന്നു.

നല്ല ഉറക്കം – യഥാസമയത്തെ നല്ല ഉറക്കം സ്ട്രസ്സ് ഹോർമോൺ കുറയ്ക്കാൻ അത്യാവശ്യമാണ്.

ലൈംഗികാരോഗ്യം ഒരു ശാരീരിക പ്രശ്നം മാത്രം അല്ല, അത് മാനസികവും സാമൂഹികവുമായി ബന്ധപ്പെട്ട ആരോഗ്യമാണ്. അതിനാൽ തന്നെ, സമ്മർദ്ദവും ആശങ്കയും തിരിച്ചറിയുകയും, നിയന്ത്രിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ലൈംഗികജീവിതത്തിന് അനിവാര്യമാണ്.

ലൈംഗിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ മടിയില്ലാതെ വിദഗ്ധരോട് സംസാരിക്കുക. ശരിയായ ചികിത്സയും മാനസിക പിന്തുണയും ലഭിച്ചാൽ, സ്ട്രസ്സിന്റെയും ആശങ്കയുടെയും ബന്ധനങ്ങളിൽ നിന്ന് മോചിതരായി സുഖകരമായ ലൈംഗികജീവിതം നയിക്കാനാകും.

ലൈംഗികാരോഗ്യ പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം – ഡോ. റാണാസ് മെഡിക്കൽ ഹാൾ

ലൈംഗികമായ അനാരോഗ്യ പ്രശ്നങ്ങളുടെ മാനസിക കാരങ്ങങ്ങളായ  പേടി, ആശങ്ക, സമ്മർദ്ദം എന്നിവയ്ക്കും, മറ്റു ശാരീരിക കാരണങ്ങൾക്കും പ്രതിവിധി തേടാൻ അറുപത് വർഷത്തിലേറെയായി വിശ്വസ്തതയോടെ പ്രവർത്തിയ്ക്കുന്ന ഹെർബൽ ഹോളിസ്റ്റിക്ക് ലൈംഗികാരോഗ്യ ചികിത്സാ കേന്ദ്രമാണ് ഡോ. റാണാസ് മെഡിക്കൽ ഹാൾ രോഗമുക്തിയുടെ പേരിൽ അറിയപ്പെടുന്ന ഈ കേന്ദ്രം, അത്തരം പ്രശ്നങ്ങൾക്ക് സമഗ്രവും സുരക്ഷിതവുമായ പരിഹാരം ഒരുക്കുന്നു.

കൊച്ചിയിലെ എം.ജി റോഡിൽ പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രത്തിന് പുറമെ, കോട്ടയം, തൃശൂർ, ആലപ്പുഴ, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി ശാഖകൾ പ്രവർത്തിക്കുന്നതിനാൽ, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുള്ള രോഗികൾക്ക് വിദഗ്ധ സേവനം ലഭ്യമാക്കുന്നു.

ഈ സ്ഥാപനത്തിന്‍റെ നേതൃത്വം വഹിക്കുന്നത്, പ്രശസ്ത സെക്സോളജിസ്റ്റും യുനാനി വൈദ്യ വിദഗ്ധനുമായ ഡോ. അൽത്താഫ് ഇബ്രാഹിം റാണയാണ്.

ഇവിടെ ചികിത്സയ്ക്കു മുമ്പു തന്നെ
രോഗിയുടെ ആരോഗ്യചരിത്രം, ജീവിതരീതി, മാനസികാവസ്ഥ എന്നിവ ഗൗരവമായി വിലയിരുത്തുന്നു. ഒപ്പം ശാസ്ത്രീയ പരിശോധനകളും വിശകലനവും നടത്തി രോഗകാരണം കണ്ടെത്തുന്നു.
ശാരീരിക കാരണങ്ങൾക്ക് പാർശ്വഫലമില്ലാത്ത, ഗുണമേന്മയുള്ള യുനാനി ഔഷധങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ലക്ഷണങ്ങൾ മാത്രം മാറ്റാതെ, രോഗത്തെ പൂർണ്ണമായും ഇല്ലാതാക്കുന്ന സമഗ്ര ചികിത്സ നൽകുന്നു.

ഇതിനോടൊപ്പം തന്നെ ലൈംഗികാരോഗ്യ പ്രശ്നങ്ങൾക്ക് പിന്നിൽ പലപ്പോഴും സമ്മർദ്ദം, ആത്മവിശ്വാസക്കുറവ്, ബന്ധത്തിലെ വിള്ളലുകൾ തുടങ്ങിയ മാനസിക ഘടകങ്ങളാണ് പ്രവർത്തിക്കുന്നത്. അതിനാൽ, മെഡിക്കൽ ചികിത്സയ്‌ക്കൊപ്പം ഇവിടെ പ്രൊഫഷണൽ കൗൺസിലിംഗും ലഭ്യമാക്കി, രോഗിക്ക് ആത്മവിശ്വാസവും മന:ശാന്തിയും വീണ്ടെടുക്കാൻ സഹായിക്കുന്നു.

ശാരീരികവും, മാനസികവും, ആരോഗ്യകരവുമായ ലൈംഗികജീവിതം വീണ്ടെടുക്കാൻ ഇനി താമസിക്കേണ്ടതില്ല.
ഡോ. റാണാസ് മെഡിക്കൽ ഹാൾ  നിങ്ങളുടെ പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം ഒരുക്കുന്നു.

നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള ശാഖ സന്ദർശിക്കാം അല്ലെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ മുഖേന സേവനം തേടാം.

ഇന്നുതന്നെ ആരോഗ്യമുള്ള, സന്തോഷകരമായ ജീവിതത്തിലേക്ക് ഒരുപുതിയ യാത്ര ആരംഭിക്കൂ.

    Talk to our Doctor
    FREE your Sexual Frustration forever!