ആധുനിക ജീവിത ശൈലി ലൈംഗികാരോഗ്യത്തെ എങ്ങനെ ബാധിയ്ക്കുന്നു?
ആധുനിക ജീവിതശൈലിയും ലൈംഗികാരോഗ്യവും: അപകടങ്ങളും പരിഹാരങ്ങളും
ആധുനിക ജീവിതശൈലിയും ലൈംഗികാരോഗ്യവും തമ്മിൽ സമഗ്രമായി ബന്ധപ്പെട്ട് കിടക്കുന്നു. ആധുനിക ജീവിത രീതി, ആരോഗ്യത്തിനു പ്രാമുഖ്യം കല്പിച്ചിരുന്ന നമ്മുടെ പരമ്പരാഗത ജീവിത രീതിയിൽ നിന്നും തികച്ചു വിഭിന്നമായി മാറിയിരിയ്ക്കുന്നു. ഭൂമിശാസ്ത്രപരമായും, ജൈവപരമായും നമ്മുടെ ശരീരത്തോടും, മനസ്സിനോടും ചേർന്നു നിലക്കുന്നതായിരുന്നു നാം അനുവർത്തിച്ചു പോന്നിരുന്ന ജീവിതശൈലി. എന്നാൽ ഇന്ന് നൈമിഷിക സുഖത്തിനു വേണ്ടിയും, സൗകര്യങ്ങൾക്കു വേണ്ടിയും, വ്യത്യസ്ത രുചികൾക്കു വേണ്ടിയും, നാം ബലിയാടാക്കുന്നത് നമ്മുടെ പൊതുവായ ആരോഗ്യത്തെയാണ്. അത് കൊളുത്തി വിടുന്ന ശാരീരികവും, മാനസ്സികവും ആയ പ്രശ്നങ്ങൾ ബോധവും, അബോധവുമായി നമ്മുടെ ലൈംഗികാരോഗ്യത്തെയും പ്രതികൂലമായി ബാധിയ്ക്കുന്നു.
ലൈംഗികാരോഗ്യം ഓരോ വ്യക്തിയുടെയും ദാമ്പത്യസന്തോഷത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടിത്തറയാണ്. എന്നാൽ ഇന്നത്തെ ആധുനിക ജീവിതശൈലി പല രീതിയിലും ലൈംഗികമായ പുരുഷാരോഗ്യത്തെയും സ്ത്രീ ആരോഗ്യത്തെയും ബാധിച്ചു കൊണ്ടിരിക്കുന്നു. സമ്മർദം, ഉറക്കക്കുറവ്, ഭക്ഷണത്തിലെ തെറ്റായ ശീലങ്ങൾ, വേഗതയേറിയ ജീവിതം, ടെക്നോളജിയെ അമിതമായി ആശ്രയിയ്ക്കുന്നത്, മദ്യപാനം, പുകവലി എല്ലാം നമ്മുടെ ലൈംഗികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്.
1. മാനസിക സമ്മർദവും ഉത്കണ്ഠയും
ജോലി സുരക്ഷിതമല്ലെന്ന ഭയം, ഡെഡ്ലൈനുകൾ, സാമ്പത്തിക ബാധ്യതകൾ, കുടുംബ പ്രശ്നങ്ങൾ ഇവയെല്ലാം ചേർന്ന് മാനസിക സമ്മർദം സൃഷ്ടിക്കുന്നു.
സമ്മർദം നേരിട്ട് ഹോർമോൺ ബാലൻസ് തെറ്റിക്കുന്നു. അതു മൂലം ലൈംഗിക ആഗ്രഹം കുറയുകയും ബന്ധത്തിൽ അകലം വരികയും ചെയ്യുന്നു.
സ്ഥിരമായ സമ്മർദം പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ് (Erectile Dysfunction), ശീഘ്രസ്ഖലനം (Premature Ejaculation) എന്നിവ ഉണ്ടാകാൻ ഇടയാക്കും. ഇത് ലൈംഗിക ബന്ധത്തേയും, സുഖത്തേയും പ്രതികൂലമായി ബാധിയ്ക്കും.
സ്ത്രീകളിൽ ഇത് വജൈനൽ ഡ്രൈനസ്സും, ലൈംഗികമായ താത്പര്യക്കുറവും ഉണ്ടാക്കുന്നു.
2. ഉറക്കക്കുറവ്
സമ്മർദ്ദവും, ഒപ്പം മൊബൈൽ, ലാപ്ടോപ്പ്, ടെലിവിഷൻ എന്നിവയുടെ അമിത ഉപയോഗവും ഉറക്കക്രമം തകർക്കുന്നു. അങ്ങനെ ശരിയായ ഉറക്കം കിട്ടാത്തത് ടെസ്റ്റോസ്റ്റിറോണിന്റെ (പുരുഷ ഹോർമോൺ) ഉൽപ്പാദനം കുറയാൻ ഇടയാകുകയും, ലൈംഗികശേഷി ഇല്ലാതായി വരാൻ കാരണമാകുകയും ചെയ്യുന്നു.
ഉറക്കക്കുറവ് സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. ഇതുവഴി ലൈംഗിക ആഗ്രഹവും ആവേശവും കുറഞ്ഞുവരുന്നു.
3. ഭക്ഷണശൈലി – ജങ്ക് ഫുഡ്
ഇന്നത്തെ തലമുറ കൂടുതലായി ആശ്രയിക്കുന്നത് എണ്ണയിൽ പൊരിച്ചതും, കൃത്രിമ പ്രിസർവേറ്റീവ് ഉപയോഗിച്ച ഭക്ഷണങ്ങളും, പ്രോസസ്സ്ഡ് ഫുഡുകളുമാണ്.
അമിതമായി എണ്ണയും പഞ്ചസാരയും അടങ്ങിയ ഭക്ഷണം അടിവയറിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നു.
അമിതവണ്ണം (Obesity) ഹോർമോൺ ഉൽപ്പാദനത്തെ ബാധിക്കുന്നു.
പുരുഷന്മാരിൽ സ്പേം ക്വാളിറ്റിയും, സ്ത്രീകളിൽ ഗർഭധാരണ ശേഷിയും കുറഞ്ഞുവരുന്നു. ഒപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള ആഗ്രഹവും, കായിക ശേഷിയും ഇല്ലാതെയാകുന്നു.
4. വ്യായാമക്കുറവും, ദീർഘനേരം ഇരുന്നുള്ള ജോലിയും
കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ഇരിക്കുന്ന അവസ്ഥയായി ജോലിയും ജീവിതവും മാറുന്നു. അതിനോടൊപ്പം വ്യായാമക്കുറവും കൂടിയാകുമ്പോൾ സംഭവിയ്ക്കുന്നത് :
രക്തയോട്ടക്കുറവ് ഉണ്ടാകുകയും, അതിന്റെ ഫലമായി ലൈംഗികാവയവങ്ങളിൽ ലൈംഗികപ്രേരണ കുറയുകയും ചെയ്യുന്നു.
പുറംവേദന, മുട്ടുവേദന (Back pain, Knee pain) എന്നിവ കാരണം ലൈംഗിക ബന്ധത്തിലേർപ്പെടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
സ്ത്രീകളിൽ PCOS, പുരുഷന്മാരിൽ പ്രോസ്റ്റേററ് പ്രശ്നങ്ങൾ എന്നിവ വർദ്ധിക്കുന്നു.
5. മദ്യവും പുകവലിയും
“സ്ട്രെസ് റിലീഫ്” എന്ന പേരിൽ തുടങ്ങി പലരും മദ്യത്തെയും പുകവലിയെയും ആശ്രയിക്കുന്നു.
ഇത് നേരിട്ട് നാഡീവ്യൂഹത്തെയും ഹോർമോണുകളെയും സാരമായി ബാധിക്കുന്നു.
വളരെ താമസിയാതെ തന്നെ ബലക്കുറവ്, സ്പേം ക്വാളിറ്റി കുറവ്, ലൈംഗികാസക്തി കുറവ് എന്നിവ ഉണ്ടാകുന്നു.
6. ടെക്നോളജി, സോഷ്യൽ മീഡിയ, പോൺ ആസക്തി
മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ, പോൺ എന്നിവയിൽ അമിതമായ ആസക്തിയുണ്ടാകുക എന്നത് ആധുനിക ജീവിതം സമ്മാനിയ്ക്കുന്ന ദൂഷ്യഫലമാണ്. ഇവ മനുഷ്യ ജീവിതത്തെ യാഥാർത്ഥ്യത്തിൽ നിന്നും സാങ്കല്പിക ലോകത്തെത്തിയ്ക്കുന്നു.
അതോടൊപ്പം പലർക്കും യാഥാർത്ഥ ദാമ്പത്യത്തിൽ തൃപ്തി ലഭിക്കാതെ വരികയും ചെയ്യുന്നു.
ഇത് ബന്ധങ്ങളിൽ ദൂരം സൃഷ്ടിക്കുകയും ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്യുന്നു.
പരിഹാര മാർഗങ്ങൾ
ആധുനിക ജീവിതശൈലി മാറ്റുക എന്നത് പ്രായോഗികമല്ലെങ്കിലും, ചില ശീലങ്ങളിൽ മാറ്റം വരുത്തുന്നത് ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും.
1. ധ്യാനം, യോഗ, പ്രാണായാമം
ഇവ സമ്മർദം കുറയ്ക്കുകയും, ലൈംഗികബന്ധത്തിലേർപ്പെടാൻ ശരീരത്തെയും, മനസ്സിനെയും പരുവപ്പെടുത്തുകയും ചെയ്യുന്നു.
2. കൃത്യമായ വ്യായാമം
രക്തയോട്ടം മെച്ചപ്പെടുത്തി, ശരീരത്തിനും മനസ്സിനും ഉണർവും, ആരോഗ്യവും, വർദ്ധിപ്പിയ്ക്കുന്നു.
3. പോഷകാഹാരങ്ങൾ
അപകടകരമായ ജങ്ക് ഫുഡ് ഒഴിവാക്കി പഴങ്ങൾ, പച്ചക്കറികൾ, എന്നിവ ഉൾപ്പെടുത്തിയുള്ള സമീകൃതാഹാരം കഴിയ്ക്കുക. ഇത് ലൈംഗികാരോഗ്യം മാത്രമല്ല, പൊതവായ ആരോഗ്യവും മെച്ചപ്പെടുത്തും.
4. മദ്യപാനവും പുകവലിയും പരിപൂർണ്ണമായി ഒഴിവാക്കുക
അത് രോഗങ്ങളിൽ നിന്നും, ലൈംഗിക വിരക്തിയിൽ നിന്നും നിങ്ങൾക്ക് മോചനം തരും.
5. ഉറക്കക്രമം പാലിക്കുക
കൃത്യസമയത്ത്, ശരിയായ ഉറക്കം ഹോർമോൺ സന്തുലിതയ്ക്ക് വളരെ അത്യാവശ്യമാണ്. ആത്യന്തികമായി ഇത് സുഖകരമായ ലൈംഗിക ബന്ധത്തിന് വളരെ അനിവാര്യവുമാണ്.
6. പ്രൊഫഷണൽ കൗൺസിലിംഗ്
ആധുനിക ജീവിതം സമ്മാനിയ്ക്കുന്ന ശാരീരികവും, മാനസികവുമായ പ്രശ്നങ്ങൾ നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിയ്ക്കാൻ തുടങ്ങിയെങ്കിൽ, പ്രവർത്തി പരിചയമുള്ള, പ്രൊഫഷണൽ കൗൺസിലിംഗിൽ വിദഗ്ധനായ ഒരു സെക്സോളജിസ്റ്റിന്റെ സഹായം തേടുക.
ആധുനിക ജീവിതശൈലിയും ലൈംഗികാരോഗ്യവും: ഡോ. റാണാസ് മെഡിക്കൽ ഹാളിന്റെ സമഗ്ര പരിഹാരം
ആധുനിക ജീവിതശൈലി നമ്മെ സൗകര്യപ്രദമാക്കുമ്പോഴും, അതിന്റെ മറുവശം ലൈംഗികാരോഗ്യത്തെ ഗുരുതരമായി ബാധിക്കാനുള്ള സാധ്യതയാണ്. ശീലങ്ങളിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ കൊണ്ടുവന്നാൽ, ജീവിതവും ബന്ധങ്ങളും ആരോഗ്യകരവും സന്തോഷകരവും ആക്കാം. ലൈംഗിക ബന്ധം ആസ്വാദ്യകരവും.
അധുനിക ജീവിതത്തിന്റെ ഫലമായി ഉടലെടുക്കുന്ന ശാരീരികവും, മാനസ്സികവുമായ കാരണങ്ങൾ നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിച്ചു എന്ന് തോന്നിയാൽ വിശ്വാസത്തോടെ സമീപിക്കാവുന്ന ഇന്ത്യയിലെ ശ്രദ്ധേയമായ ലൈംഗിക ചികിത്സാ കേന്ദ്രമാണ് ഡോ. റാണാസ് മെഡിക്കൽ ഹാൾ. അറുപതു വർഷത്തിലേറെയായി യുനാനി വൈദ്യശാസ്ത്രത്തിന്റെ സമ്പന്ന പാരമ്പര്യം തുടർന്നുപോരുന്ന ഈ സ്ഥാപനത്തിന്, പ്രശസ്തരായ ലൈംഗിക ചികിത്സകരുടെ സമ്പുഷ്ടമായ പാരമ്പര്യം അടിത്തറയേകുന്നു.
കൊച്ചിയിലെ എം. ജി റോഡിലുള്ള പ്രധാന ശാഖയ്ക്ക് പുറമേ, തൃശൂർ, അങ്കമാലി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലും ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു. പ്രശസ്ത സെക്സോളജിസ്റ്റും യുനാനി വിദഗ്ധനുമായ ഡോ. അൽത്താഫ് ഇബ്രാഹിം റാണയുടെ നേതൃത്വത്തിലാണ് മുഴുവൻ ചികിത്സാ സംവിധാനവും ക്രമീകരിച്ചിരിക്കുന്നത്.
പുരുഷന്മാർക്ക് ഉണ്ടാകാവുന്ന ശീഘ്രസ്ഖലനം, ഉദ്ധാരണ ശേഷിക്കുറവ്, ലിംഗവലിപ്പത്തെച്ചൊല്ലിയുള്ള ആശങ്കകൾ, ഗുഹ്യരോഗങ്ങൾ എന്നിവയ്ക്കും,
സ്ത്രീകൾക്ക് സംഭവിയ്ക്കാറുള്ള വജൈനൽ ഡ്രൈനസ്സ്, ലൈംഗികാഗ്രഹക്കുറവ് (ലോ ലിബിഡോ) തുടങ്ങിയ പ്രശ്നങ്ങൾക്കും ഇവിടെ സമഗ്രമായ ചികിത്സ നൽകുന്നു.
രോഗിയുടെ സമ്പൂർണ്ണ ആരോഗ്യത്തെ മുൻനിർത്തിയുള്ള ഹോളിസ്റ്റിക് സമീപനം, രോഗലക്ഷണങ്ങളുടെ വിശദമായ പഠനം, ആവശ്യമായ പരിശോധനകൾ, പാർശ്വഫലങ്ങളില്ലാത്ത പ്രത്യേക ഹെർബൽ മരുന്നുകൾ, ഇതെല്ലാം ചേർന്ന് ഡോ. റാണാസ് മെഡിക്കൽ ഹാൾ രോഗങ്ങൾക്ക് വേരോടെ പരിഹാരം കാണാൻ സഹായിക്കുന്നു. കൂടാതെ, ലൈംഗിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന മാനസിക സമ്മർദ്ദങ്ങളും, പ്രകടന ഭയവും കുറയ്ക്കാൻ സൈക്കോളജിക്കൽ കൗൺസിലിംഗ് നൽകപ്പെടുന്നു. ഇത് ആത്മവിശ്വാസം വർധിപ്പിക്കാനും വലിയ സഹായമാണ്.
ആധുനിക ജീവിതശൈലിയും ലൈംഗികാരോഗ്യവും എന്ന വിഷയത്തെക്കുറിച്ചു കൂടുതൽ അറിയാനും അഥവാ ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട ഏതു തരത്തിലുള്ള സേവനത്തിനും, നിങ്ങൾക്ക് നേരിട്ട് ഡോ. റാണാസ് മെഡിക്കൽ ഹാൾ സന്ദർശിക്കുകയോ, അതല്ലെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ വഴി സഹായം തേടുകയോ ചെയ്യാവുന്നതാണ്.