Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India

ലിംഗ വലിപ്പവും സെക്സും തമ്മിൽ എന്താണ് ബന്ധം?

ലിംഗ വലിപ്പവും (Penis Size) സെക്സും തമ്മിൽ എന്താണ് ബന്ധം?

ലിംഗ വലിപ്പവും സെക്സും : ജീവിതത്തിൽ ഒരു വട്ടമെങ്കിലും തന്റെ ലിംഗത്തെ കുറിച്ച് വ്യാകുലപ്പെടാത്ത പുരുഷന്മാർ ഉണ്ടാവുകയില്ല.

  1. തന്റെ ലിംഗത്തിന് ഉചിതമായ വലിപ്പം ഉണ്ടോ?
  2. തന്റെ പങ്കാളിയെ സന്തോഷിപ്പിക്കാൻ ഉള്ള ലിംഗ ബലം ഉണ്ടോ?
  3. ലിംഗത്തിലുള്ള വളവ് സെക്സിന് പ്രശ്നം ഉണ്ടാകുമോ?

ഇങ്ങനെ ഒരായിരം ചോദ്യങ്ങൾ, ഒരു പുരുഷായുസ്സിൽ മനസ്സിലൂടെ കടന്നു പോകുന്നു. എന്നാൽ യഥാർത്ഥത്തിൽ ലിംഗ വലിപ്പം സെക്സിനെ സ്വാധീനിക്കുന്നുണ്ടോ, നമുക്ക് നോക്കാം…

ലിംഗ വലിപ്പവും തെറ്റിദ്ധാരണകളും…

ചെറുപ്പക്കാർ മുതൽ പ്രായമായ ആളുകളെ വരെ, ഒരു പോലെ അലട്ടുന്ന ഒന്നാണ് ലിംഗ വലിപ്പം എന്ന കീറാമുട്ടി.

എന്തു കൊണ്ട് ഇത്രയേറെ തെറ്റിദ്ധാരണകൾ?

പരസ്യങ്ങളിലും, മാസികകളിലും, കൂട്ടുകാരിൽ നിന്നും, നീല ചിത്രങ്ങളിൽ നിന്നും, അശ്ലീല വെബ്സൈറ്റുകളിൽ നിന്നും മറ്റും കിട്ടുന്ന തെറ്റായ അറിവും കാഴ്ചകളുമാണ് ഈ തെറ്റിദ്ധാരണകൾക്ക്
ആധാരം.

പുരുഷന്മാർക്ക് മാത്രമല്ല പല സ്ത്രീകൾക്കും തന്റെ പങ്കാളിക്ക് ഉണ്ടാവേണ്ട ലിംഗ വലിപ്പത്തെ കുറിച്ച് വളരെ വലിയ സങ്കല്പം ആണുള്ളത്.

സുഹൃത്തുക്കളോ, ചിലപ്പോൾ പങ്കാളി തന്നെയോ, അവരുടെ ‘വലിപ്പ’ത്തെക്കുറിച്ച് കളിയാക്കുകയോ, പരാതി പറയുകയോ ചെയ്യുന്നതിലൂടെയും ഈ ചിന്ത ആളുകളുടെ മനസ്സിൽ കയറിക്കൂടാം.

ആവശ്യത്തിന് വലിപ്പം ഉണ്ടെങ്കിൽ പോലും, ലൈംഗിക ബന്ധത്തിലെ ചില പൊസിഷനുകൾ ശ്രമിക്കുമ്പോൾ, ചിലർക്ക് ലിംഗ വലിപ്പം കുറവുള്ളതായി അനുഭവപ്പെടാം. ഇതും പിന്നീട് തെറ്റിദ്ധാരണയ്ക്ക് കാരണമാകാം.

എന്താണ് യാഥാർത്ഥ്യം? എന്താണ് പ്രതിവിധി?

ഫോട്ടോഷോപ്പും വളരെ വിചിത്രമായ ക്യാമറ ടെക്നിക്കും, മോർഫിങ്ങും, എഡിറ്റിങ്ങും എല്ലാം ഉള്ള ഈ കാലത്ത്, അതിശയിപ്പിക്കുന്ന വലിപ്പവും, പെർഫോമൻസും, പല വിധമായ കാഴ്ചകളും വളരെ നിസ്സാരമായി അവർക്ക് സൃഷ്ടിക്കാം എന്ന് മനസ്സിലാക്കുക.

ഒരിക്കലും ഈ കാഴ്ചകളെ തങ്ങളുടെ ലിംഗ വലിപ്പവും, പെർഫോമൻസും, പങ്കാളിയുടെ ശരീര വലിപ്പവും ഒന്നുമായി താരതമ്യപ്പെടുത്തരുത്.

ഈ തെറ്റിദ്ധാരണകളും താരതമ്യങ്ങളും നിങ്ങളെ വളരെ വലിയ വിപത്തിലേക്ക്‌ തള്ളി വിടും. ലിംഗ വലിപ്പം എന്ന ചിന്ത ഒരു ഒഴിയാ ബാധയായി തീർന്നാൽ നിങ്ങൾക്ക് നഷ്ടമാകുന്നത് നിങ്ങളുടെ ആത്മവിശ്വാസമാണ്. പങ്കാളിയുമൊത്തു സന്തോഷകരമായ ഒരു ലൈംഗിക ജീവിതം ആസ്വദിക്കാൻ പറ്റാത്തത്ര മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കാം. കാലക്രമേണ അത് നിങ്ങളുടെ ലിംഗത്തിന്റെ ഉദ്ധാരണശേഷിയെ വരെ ബാധിക്കും. അതിനാൽ ഇത്തരം ചിന്തകളും തെറ്റിദ്ധാരണകളും മുളയിലെ നുള്ളുക.

നിങ്ങളുടെ ലിംഗ വലിപ്പത്തെ കുറിച്ച് സംശയമുണ്ടെങ്കിൽ മടിക്കാതെ ഒരു സ്വയം പരിശോധന നടത്തുക. അതുമല്ലെങ്കിൽ ലിംഗ പരിശോധനയ്ക്കായി നിങ്ങൾക്ക് ഞങ്ങളുടെ സെക്സോളജിസ്റ്റ് നെ സമീപിക്കാവുന്നതാണ് .

എത്ര ലിംഗ വലിപ്പമാണ്‌ അഭികാമ്യം?

1. ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ, സാധാരണ നിലയിലുള്ള (Flaccid State) പുരുഷ ലിംഗത്തിലേക്ക്‌ രക്തം നിറയുകയും അയഞ്ഞ ലിംഗാവസ്ഥ മാറി ദൃഢമാവുകയും, ലിംഗ വലിപ്പം കൂടി ഉദ്ധാരണം (Erection) നടക്കുകയും ചെയ്യുന്നു.

സാധാരണ സമയങ്ങളിൽ, ലൈംഗിക ഉത്തേജനം ഇല്ലാത്ത അവസ്ഥയിൽ പുരുഷ ലിംഗം, ഉദ്ധരിക്കാതെ, അയഞ്ഞ അവസ്ഥയിലായിരിക്കും. ഈ സമയത്തെ ലിംഗ വലിപ്പം കിറുകൃത്യമായി നിർണ്ണയിക്കുക ബുദ്ധിമുട്ടാണ്. കാരണം ചില മാനസികാവസ്ഥയിൽ, ഉദാഹരണമായി സങ്കടം ഉള്ള അവസ്ഥ, അല്ലെങ്കിൽ പേടിയോ ടെൻഷൻനോ ഉള്ള സമയത്ത് പുരുഷ ലിംഗം ചുരുങ്ങി സാധാരണയിലും ചെറുതാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

അതായത്, അയാളുടെ മൂഡ്, അപ്പോഴത്തെ മാനസികാവസ്ഥ, ശാരീരിക ഊഷ്മാവ്, എന്തിന് കാലാവസ്ഥ പോലും ആ സമയത്തെ (Flaccid State) ലിംഗ വലിപ്പത്തിന്റെ ഏറ്റകുറച്ചിലിനു ഇടയാക്കും.

2. ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ ബലമില്ലത്ത അയഞ്ഞ അവസ്ഥയിൽ നിന്നും മാറി, പുരുഷ ലിംഗം ദൃഢമായി വലിപ്പം വയ്ക്കുകയും ഉദ്ധരിക്കുകയും ചെയ്യുന്നു. ഉദ്ധരിച്ച അവസ്ഥയിൽ (Erected State) 4 ഇഞ്ചു മുതൽ 7 ഇഞ്ച് വരെയുള്ള ലിംഗ വലിപ്പം തികച്ചും സാധാരണമായി കണക്കാക്കാം. (Indian standard)

ലിംഗ വലിപ്പം, അറിയുക ഇതു കൂടി!!…

3. ശരീരത്തിന്റെ വലിപ്പം ഓരോ വ്യക്തിക്കും വ്യത്യാസപ്പെട്ടിരിക്കുന്നു. അത് പോലെ തന്നെയാണ് ലിംഗ വലിപ്പത്തിന്റെ കാര്യവും. ലിംഗത്തിന്റെ വലിപ്പം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

4. ഉദ്ധരിച്ച അവസ്ഥയിൽ 3 ഇഞ്ചിൽ താഴെ ലിംഗ വലിപ്പമാണെങ്കിൽ മാത്രമേ ലൈംഗിക ബന്ധത്തിനും ലൈംഗിക സുഖത്തിനും ബുദ്ധിമുട്ടുണ്ടാകൂ.

5. ചിലരിൽ ജനിതക വൈകല്യങ്ങൾ മൂലം ലിംഗ വലിപ്പത്തിനു കുറവ് കാണാറുണ്ട്.

6. ഒരാളുടെ ശരീര വലിപ്പമോ ശരീര പ്രകൃതിയോ ഒന്നുമായി ലിംഗ വലുപ്പത്തിന് ബന്ധമില്ല.

ലിംഗ വലിപ്പവും സെക്സും

ലിംഗ വലിപ്പത്തിന് ലൈംഗിക സംതൃപ്തിയുമായി കാര്യമായ ബന്ധമില്ല എന്നാണ്, ഞങ്ങളുടെ വിദഗ്ദ്ധരായ ഡോക്ടർ മാരുടെ 60 വർഷത്തെ രോഗി പരിചരണ പരിചയവും അവരുടെ ഗവേഷണങ്ങളും തെളിയിക്കുന്നത്.

പൂർണ്ണമായ ലൈംഗിക സംതൃപ്തി ലഭിക്കുന്നതിന്, പുരുഷലിംഗം ശരാശരി വലിപ്പം ഉദ്ധാരണ സമയത്ത് കുറഞ്ഞത് 4 ഇഞ്ചു എങ്കിലും ഉണ്ടായിരിക്കണം.

യോനിയിലെ പേശികളിലിലെ ഇലാസ്തികത മൂലം ഏതു വലിപ്പമുള്ള പുരുഷ ലിംഗവും സ്വീകരിക്കാൻ യോനി പര്യാപ്തമാണ്. യോനിയുടെ ആദ്യത്തെ രണ്ടര ഇഞ്ചു ഭാഗത്ത് സംവേദന ക്ഷമതയുള്ള കോശങ്ങൾ നിറഞ്ഞിരിക്കുന്നു. ലൈംഗികവേഴ്ചാ വേളയിൽ, ലിംഗം യോനിയിൽ പ്രവേശിക്കുമ്പോൾ ലൈംഗിക സുഖം അനുഭവിക്കാൻ സഹായിക്കുന്നത് ഈ ഭാഗത്തെ കോശങ്ങളാണ്. അതിനാൽ നാലിഞ്ച് വലിപ്പമുളള ലിംഗത്തിന്റെ യോനീ പ്രവേശനത്തിൽ പോലും സ്ത്രീകൾക്ക് ലൈംഗിക സുഖം ലഭിക്കാവുന്നതാണ്.

ലിംഗ വലിപ്പത്തെക്കാൾ വലിപ്പമുള്ള ചില കാര്യങ്ങൾ കേൾക്കൂ..

തങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിൽ ലിംഗ വലിപ്പത്തെകാൾ പ്രാധാന്യമുള്ള വേറെ പല ഘടകങ്ങളുണ്ട്. പങ്കാളികൾ തമ്മിലുള്ള പൊരുത്തമാണ് വളരെ പ്രധാനം. പരസ്പരമുള്ള സ്നേഹവും, കരുതലും, താൽപര്യവുമാണ് നല്ല ലൈംഗിക ബന്ധത്തിൽ കലാശിക്കുന്നത്.

രതിപൂർവ്വ ലീലകളിൽ സ്ത്രീയും പുരുഷനും ഒരു പോലെ നല്ല മനസ്സോടെ, താൽപര്യത്തോടെ പങ്കെടുക്കുക. എങ്കിൽ മാത്രമേ സ്ത്രീക്കും പുരുഷനും ഒരു പോലെ പൂർണമായ ലൈംഗിക സുഖം ലഭിക്കുകയുള്ളു.

സെക്സും രതിപൂർവ ലീലകളും

സ്ത്രീകൾ വളരെയേറെ, ആസ്വദിക്കുന്ന ഒന്നാണ് ലൈംഗിക സമയത്തെ ബാഹ്യകേളികൾ (Foreplay). രതിപൂർവ ലീലകൾ ഏർപ്പെടുമ്പോൾ സ്ത്രീകളിൽ ലൈംഗിക വികാരങ്ങൾ ഉണരുന്നു, അത് ലൈംഗിക ഉത്തേജനം ഉണ്ടാക്കാനും, അതുവഴി രതിമൂർച്ഛ കൈവരിക്കാനും വഴി തെളിക്കുന്നു. ഓരോ സ്ത്രീയുടെയും താൽപര്യങ്ങളും ഇഷ്ടങ്ങളും വ്യതസ്തമായിരിക്കും. ആലിംഗനങ്ങൾ, ചുംബനങ്ങൾ, തലോടലുകൾ… എല്ലാം സ്ത്രീകൾ ഇഷ്ടപ്പെടുന്നു. പല സ്ത്രീകൾക്കും ഉത്തേജനമുണ്ടാകാൻ കൃസരിയിൽ (Clitoris) മൃദു സ്പർശനം ആവശ്യമായി വരാറുണ്ട്. എന്താണ് തങ്ങളുടെ പങ്കാളിയുടെ ‘ഹോട് സ്പോട്ട്’ എന്ന് മനസ്സിലാക്കി ഉചിതമായി പെരുമാറാൻ ഇരുവരും ശ്രമിക്കുക.

ലിംഗ വലിപ്പവും ലൈംഗിക ആരോഗ്യവും

സുഖകരമായ സെക്സിന് ആദ്യം വേണ്ടത് നല്ല ലൈംഗിക ആരോഗ്യമാണ്. ലിംഗത്തിന്റെ ദൃഢത, ലൈംഗിക ശേഷി, ഉറപ്പുള്ള ഉദ്ധാരണം, ആവശ്യത്തിനുള്ള ലൈംഗിക സമയം, ലൈംഗികതയിൽ ഉള്ള സ്ഥിരത, നിങ്ങളുടെ സ്റ്റാമിനയും പെർഫോമൻസും ഈ ഘടകങ്ങൾ എല്ലാം തന്നെ നിങ്ങളുടെയും നിങ്ങളുടെ പങ്കാളിയുടെയും ലൈംഗിക ബന്ധത്തെയും ലൈംഗിക സുഖത്തെയും വളരെയേറെ സ്വാധീനിക്കുന്നു.

ലൈംഗിക ആരോഗ്യത്തിൽ ഉണ്ടാകുന്ന ചെറിയ പിഴവുകൾ പോലും നിങ്ങളുടെ ലൈംഗിക ബന്ധത്തിൽ വളരെ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാം. അതിനാൽ ലിംഗ വലിപ്പത്തിന് പുറകെ പോയി ഉള്ള മനസ്സമാധാനവും ആത്മധൈര്യവും കളയാതെ ‘പൂർണമായ ലൈംഗിക ആരോഗ്യം’… അതാണ് നിങ്ങൾ ഫോക്കസ് ചെയ്യേണ്ടത്.

Unique Treatment pattern for all your Sexual Disorders

    Talk to our Doctor
    FREE your Sexual Frustration forever!
    Please enable JavaScript in your browser to complete this form.