ഉദ്ധാരണശേഷിക്കുറവ് ശീഘ്രസ്ഖലനം ലിംഗ വലുപ്പം
സെക്സിൽ താൽപര്യം കുറയുന്നോ??…ഇതൊന്നു പരീക്ഷിച്ചു നോക്കൂ..
ജീവിതത്തിൻറെ ഏതെങ്കിലുമൊരു ഘട്ടത്തിൽ സെക്സ് ആസ്വദിച്ചിട്ടുള്ള ഏതൊരാൾക്കും, സെക്സ്, ആനന്ദവും, മനോഹരമായ ഓർമ്മകളും, അനുഭവങ്ങളും നൽകുന്നു. എന്നാൽ ചിലർക്ക് കാലം ചെല്ലും തോറും
പതിയെ പതിയെ സെക്സിൽ താൽപര്യം കുറയുകയും, ലൈംഗിക വിരക്തിയിലേക്ക് എത്തിപ്പെടുകയും ചെയ്യാറുണ്ട്. ഉദ്ധാരണശേഷിക്കുറവ് ശീഘ്രസ്ഖലനം ലിംഗ വലുപ്പം
ലൈംഗിക ആസക്തി കുറയാൻ പല കാരണങ്ങൾ ഉണ്ടാകാം. ശാരീരികവും മാനസികവുമായ ആരോഗ്യം അല്ലെങ്കിൽ ഉന്മേഷമാണ് സെക്സിന്റെ അടിസ്ഥാനം. പല ചേരുവകൾ ഉചിതമായ അളവിൽ ചേർക്കുമ്പോൾ സെക്സ് ആസ്വാദ്യകരം ആകുന്നു.
സെക്സും യാഥാർത്ഥ്യവും
സെക്സ് എല്ലാവർക്കും മനോഹരമായ വികാരം തന്നെയാണ് . എന്നാൽ വിവാഹശേഷം ജീവിതത്തിൻറെ നഗ്ന സത്യത്തിലേക്ക് കടക്കുമ്പോൾ , ജീവിത പ്രാരാബ്ധങ്ങൾ ഏറുമ്പോൾ, നാം സ്വപ്നം കണ്ട പോലെ ഒരു ജീവിതം ആയിരിക്കുകയില്ല നമ്മുടെ മുന്നിലുള്ളത്.
പലവിധമായ ജീവിത പ്രശ്നങ്ങൾ, ജീവിതസാഹചര്യങ്ങൾ, സാമ്പത്തിക പരാധീനതകൾ, കുടുംബ പ്രശ്നങ്ങൾ, ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉള്ള വഴക്കുകൾ, ശാരീരിക അസ്വസ്ഥതകൾ, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഏറി വരികയും അത് സെക്സിനോടുള്ള താൽപ്പര്യം കുറയാൻ കാരണമാകുകയും ചെയ്യുന്നു. എന്താണ് ഇതിനൊരു പ്രതിവിധി ??.. നമുക്ക് നോക്കാം..
ലൈംഗികതയും ശാരീരിക ആരോഗ്യവും
സെക്സിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ശാരീരിക ആരോഗ്യം. ശാരീരിക അസ്വസ്ഥതകൾ ഉള്ള ഒരാൾക്ക് പൂർണ്ണമായും സെക്സ് ആസ്വദിക്കാൻ സാധ്യമല്ല. പല തരത്തിലുള്ള അസുഖങ്ങൾ…
ഉദാഹരണം ഹൃദ്രോഗം, ബ്ലഡ് പ്രഷർ, ഡയബറ്റിസ്, ക്യാൻസർ, പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങൾ എല്ലാം സെക്സിനെ പ്രതികൂലമായി ബാധിക്കുന്നു. ശാരീരിക അസ്വസ്ഥതകൾ അല്ലെങ്കിൽ അസുഖങ്ങൾ വളരെ നേരത്തെ തന്നെ തിരിച്ചറിയുകയും, അതിന് ഉചിതമായ ചികിത്സ തേടുകയും ചെയ്താൽ നമുക്ക് അസുഖങ്ങളെ വരുതിയിൽ നിർത്താൻ സാധിക്കും.
ഇതിനായി വിദഗ്ധനായ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ചില അസുഖങ്ങൾക്കുള്ള മരുന്നുകൾ ഉദ്ധാരണ ശേഷി കുറയ്ക്കാൻ കാരണമാകാറുണ്ട് . അങ്ങനെ തോന്നിയാൽ യാതൊരു മടിയും വിചാരിക്കാതെ നിങ്ങളുടെ ഡോക്ടറോട് കാര്യങ്ങൾ തുറന്നു സംസാരിക്കുകയും അതിനുള്ള പ്രതിവിധി വളരെ പെട്ടെന്ന് തന്നെ തേടേണ്ടതും വളരെ അത്യാവശ്യമാണ്.
സെക്സും അമിതവണ്ണവും
സാധാരണഗതിയിൽ അമിതവണ്ണമുള്ള ഒരാൾക്ക് സെക്സ്നോടുള്ള താൽപര്യം കുറയുക സ്വാഭാവികമാണ് . അമിതവണ്ണം ഉള്ള ഒരാൾക്ക് സെക്സ് ചെയ്യാൻ മടിയും ബുദ്ധിമുട്ടും ഉണ്ടാകാൻ സാധ്യത ഏറെയാണ്.
സെക്സിൽ പുതിയ പുതിയ പൊസിഷനുകൾ പരീക്ഷിക്കാനും അമിതവണ്ണമുള്ളവർ കഷ്ടപ്പെടും. അടിവയറ്റിലും മറ്റും അടിഞ്ഞു കൂടിയ അമിതകൊഴുപ്പ് കാരണം പൂർണമായ ഉദ്ധാരണ ശേഷി പോലും ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.
ഉചിതമായ വ്യായാമവും ആഹാര രീതിയും കൊണ്ട് അമിത വണ്ണം ഒഴിവാക്കാനും അതു വഴി സെക്സിനോടുള്ള താൽപര്യം കൂട്ടാനും മറ്റു ശാരീരിക അസ്വസ്ഥതകളിൽ നിന്നും രക്ഷ നേടാനും സാധിക്കും.
സെക്സും ദുശ്ശീലങ്ങളും
പുകവലി, മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങൾ സെക്സിന്റെ ശത്രുവാണ്. ഇത്തരത്തിലുള്ള ദുശീലങ്ങൾ ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നു. മാത്രമല്ല ഇവയെല്ലാം തന്നെ കാലക്രമേണ ഉദ്ധാരണ ശേഷിയെ ബാധിക്കുകയും മറ്റ് ലൈംഗിക രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
അതിനാൽ ഈ ദുശ്ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റേണ്ടത് സെക്സിന് മാത്രമല്ല നമ്മുടെ ജീവന്റെ നിലനിൽപ്പിനും അത്യാവശ്യമാണ് .
സെക്സും കുടുംബവും
ദ്ധാരണശേഷിക്കുറവ് ശീഘ്രസ്ഖലനം ലിംഗ വലുപ്പം
കുടുംബ ജീവിതത്തിൽ സെക്സിനുള്ള പ്രാധാന്യം എല്ലാവർക്കും അറിവുള്ളതാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹത്തിനും കരുതലിനും പരസ്പര വിശ്വാസത്തിനും ദൃഢമായ ദാമ്പത്യ ബന്ധത്തിനും
എല്ലാം സെക്സ് ഒരു പ്രധാന പങ്കു വഹിക്കുന്നു.
പരസ്പരം നിസ്സാര കാര്യങ്ങൾക്കു പോലും നിത്യേന വഴക്കിടുന്ന ദമ്പതികൾക്ക് സെക്സ് എങ്ങനെ പൂർണമായി ആസ്വദിക്കാൻ സാധിക്കും. തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങളും പരസ്പരം ചർച്ച ചെയ്തു സമാധാനപരമായി തീർക്കാൻ ശ്രമിക്കേണ്ടതാണ്.
പ്രശ്നങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകാറുണ്ട് അത് എങ്ങനെ ബുദ്ധിപരമായും സമാധാനപരമായും കൈകാര്യം ചെയ്യാം എന്നതിലാണ് കാര്യം.
ദമ്പതികൾക്കിടയിൽ ഉള്ള ആശയ വിനിമയം സമാധാനപരമായ കുടുംബ ജീവിതത്തിന് എന്ന പോലെ ഊഷ്മളമായ ലൈംഗിക ബന്ധത്തിനും പ്രധാനമാണ്.
സന്തോഷവും സമാധാനവും കരുതലും ഉള്ള ഒരു കുടുംബാന്തരീക്ഷത്തിൽ മാത്രമേ സെക്സ് പൂർണമായി ആസ്വദിക്കാൻ സാധിക്കുകയുള്ളൂ എന്ന യാഥാർത്ഥ്യം ദമ്പതികൾ ഇരുവരും മനസ്സിലാക്കേണ്ടതുണ്ട് .
ലൈംഗിക വിരക്തി.ഉ
ദ്ധാരണശേഷിക്കുറവ് ശീഘ്രസ്ഖലനം ലിംഗ വലുപ്പം
ലൈംഗിക ബന്ധം നിങ്ങൾക്ക് ബോറടിച്ചു തുടങ്ങിയോ? എങ്കിൽ നിങ്ങളുടെ ദാമ്പത്യ ജീവിതം അപകടത്തിലേക്കാണു നീങ്ങുന്നത്. സെക്സിലെ വിരസത മാറ്റാൻ നിങ്ങൾക്ക് എന്താണ് ചെയ്യാൻ സാധിക്കുന്നത്.
എന്ത് കാര്യവും എപ്പോഴും ഒരു പോലെ ചെയ്താൽ ആർക്കും ബോറടിക്കും. സെക്സിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
സെക്സിലെ വിരസത മാറ്റാൻ കൂടുതൽ കൂടുതൽ ബാഹ്യലീലകളിൽ ഏർപ്പെടുക, കൂടുതൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുക, പങ്കാളിയോട് തുറന്നു സംസാരിച്ചു പരസ്പരം ഇഷ്ടമുള്ള കാര്യങ്ങൾ സെക്സിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക, തുടങ്ങി എന്തും ഏതും, നിങ്ങൾക്ക് ഉചിതം എന്ന് തോന്നുന്നത് പരീക്ഷിക്കുക.
സെക്സിലെ സ്ഥിരം വേദി മാറ്റുന്നതും ഒരു നല്ല പ്രതിവിധിയാണ്, അതിനായി നിങ്ങൾക്ക് പങ്കാളിയോടൊപ്പം
ഒരു യാത്ര പോകാവുന്നതാണ് .
പങ്കാളിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചും, ഇഷ്ടമുള്ള വിഷയങ്ങൾ സംസാരിച്ചും റൊമാൻറിക് ആകാൻ ശ്രമിക്കുന്നത് നല്ലതാണ്. സെക്സ് ഒരിക്കലും ഒരു ഒറ്റയാൾ പോരാട്ടം അല്ല.
പങ്കാളികൾ ഇരുവരും തുറന്ന മനസ്സോടെ, ആഗ്രഹത്തോടെ, ഒരുപാടിഷ്ടത്തോടെ സെക്സിനെ നോക്കിക്കാണുക.
വികലവും വിരസവുമായ സെക്സ് നിങ്ങളുടെ കുടുംബ ജീവിതത്തിൻറെ അടിത്തറ തന്നെ ഇളക്കും. ഒരു കാര്യം ഓർക്കുക.. സെക്സ് ബോറടിച്ചു തുടങ്ങിയാൽ പിന്നെ ആ ബോറടി മാറ്റുക മാത്രമേ ഉള്ളു പ്രതിവിധി.
സെക്സും മനസ്സും
മാനസികാരോഗ്യം സെക്സും പരസ്പര പൂരകങ്ങളാണ്. മനപ്രയാസങ്ങൾ, ഉത്കണ്ഠ, സമ്മർദ്ദം, പിരിമുറുക്കം… ഇവയെല്ലാം തന്നെ നിങ്ങളുടെ ലൈംഗികതയെ ബാധിക്കുന്നു. മാനസിക ഉന്മേഷം പ്രദാനം ചെയ്യുന്ന ഒന്നാണ് സെക്സ് എന്നതിൽ സംശയമില്ല.
പക്ഷേ മനസ്സ് ശരിയല്ലെങ്കിൽ സെക്സ് എങ്ങനെ ശരിയാകും. മാനസിക പ്രശ്നവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പ്രശ്നമാണ് ആണ് മാനസിക പ്രശ്നങ്ങൾക്കായി നിർദ്ദേശിക്കുന്ന മരുന്നുകൾ.
മാനസിക പ്രശ്നങ്ങൾക്ക് ഉള്ള ഒട്ടുമിക്ക മരുന്നുകളും ലൈംഗിക ശേഷിയെയും ഉദ്ധാരണ ശേഷിയും പ്രതികൂലമായി ബാധിക്കാറുണ്ട്. സുന്ദരമായ സെക്സ് നിങ്ങളുടെ മാനസിക പിരിമുറുക്കങ്ങൾക്കുള്ള പ്രതിവിധിയാണ്.
അതു കൊണ്ടു തന്നെ നിങ്ങൾക്ക് സെക്സ് ആസ്വദിക്കാൻ സാധിക്കാത്ത രീതിയിലുള്ള മാനസിക പിരിമുറുക്കം അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
സെക്സും ലൈംഗിക ആരോഗ്യവും.
പൂർണ്ണമായ സെക്സ് ആസ്വദിക്കാനായി പൂർണ ലൈംഗിക ആരോഗ്യം അത്യാവശ്യമാണ്. പുരുഷന്മാരെ അലട്ടുന്ന ലൈംഗിക പ്രശ്നങ്ങൾ പലതാണ്.
ലൈംഗിക ശേഷിക്കുറവ്, ഉദ്ധാരണശേഷിക്കുറവ്, ശീഘ്രസ്ഖലനം, സമയക്കുറവ്, ലിംഗ പ്രവേശവന പ്രശ്നങ്ങൾ, ലിംഗ വളർച്ച, ലിംഗ വലിപ്പക്കുറവുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങൾ, ലിംഗ വലുപ്പം, ലിംഗ ബലം, ലിംഗത്തിന്റെ വളവ്, ലിംഗ തൊലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, താൽപര്യക്കുറവ്, സ്റ്റാമിന പ്രശ്നങ്ങൾ.
ഇവയെല്ലാം തന്നെ ഒരാളുടെ ലൈംഗിക ശേഷിയെ ദോഷകരമായി ബാധിക്കുന്നു.
സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ് യോനി പ്രവേശന സമയത്തെ വേദന, യോനിയിൽ വേദന, ലുബ്രികേഷൻ കുറവ്, താൽപര്യക്കുറവ്, സെക്സിനോടുള്ള വെറുപ്പും ഭയവും, യോനിയിൽ വഴുവഴുപ്പ് ഇല്ലായ്മ (യോനീ വരൾച്ച), യോനീ സങ്കോചം, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉള്ള വേദന, രതിമൂർച്ഛയില്ലായ്മ തുടങ്ങിയവ.
ലൈംഗിക പ്രശ്നങ്ങൾ മുളയിലേ നുള്ളുക.
നിങ്ങൾക്ക് ഉണ്ടാകുന്ന ചെറുതും വലുതുമായ എല്ലാ ലൈംഗിക പ്രയാസങ്ങളും, ബുദ്ധിമുട്ടുകളും, പ്രശ്നങ്ങളും, പ്രതിസന്ധികളും ആദ്യമേ തന്നെ ഒരു ലൈംഗിക രോഗ വിദഗ്ധനെ കണ്ട് ഉചിതമായ പരിഹാരം കാണേണ്ടത് വളരെ അത്യാവശ്യമാണ്. സെക്സ് കുടുംബ ജീവിതത്തിൻറെ നട്ടെല്ലാണ്.
അതിന് അർഹിക്കുന്ന പ്രാധാന്യം നൽകേണ്ടത് നിങ്ങളുടെ സ്വകാര്യ ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും സുഗമമായ നടത്തിപ്പിന് അത്യന്താപേക്ഷിതമാണ്. നിങ്ങൾ ജീവിതത്തിൽ നേരിടുന്ന ഏതു തരത്തിലുള്ള ലൈംഗിക പ്രശ്നങ്ങൾക്കും ഉള്ള ഉചിതമായ പരിഹാരങ്ങളും മാർഗനിർദേശങ്ങളും ഞങ്ങളുടെ പക്കലുണ്ട്.
സുഖകരമായ സെക്സ് ഏതൊരാളുടെയും അവകാശമാണ്. ആ അവകാശം നേടിയെടുക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം.